1 GBP = 92.00 INR                       

BREAKING NEWS

മുടി വെട്ടിയതിന്റെ പേരില്‍ നിര്‍മ്മാതാവിന്റെ വധഭീഷണിയെന്ന് ഫേസ്ബുക്ക് ലൈവില്‍ നടന്‍ ഷെയ്ന്‍ നിഗം; തര്‍ക്കം 'വെയില്‍' സിനിമയിലെ നായകന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ട്; നടപടി ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി യുവതാരം; ഷെയ്നുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും സംസാരിച്ചത് മഹാസുബൈര്‍ എന്ന നിര്‍മ്മാതാവുമായാണെന്നും ജോബി ജോര്‍ജും; തന്റെ സിനിമയില്‍ അഭിനയിക്കാതെ ഷെയിന്‍ പലതവണ ഡേറ്റ് മാറ്റിയെന്നും വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നും 'വെയില്‍' നിര്‍മ്മാതാവിന് പരാതി

Britishmalayali
kz´wteJI³

കൊച്ചി: താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തി. ഗുഡ്വില്‍ എന്റര്‍ടെയ്‌ന്മെന്റ് ബാനറില്‍ നിര്‍മ്മിക്കുന്ന വെയില്‍ സിനിമയുടെ ഗെറ്റപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സോഷ്യല്‍ മീഡിയയിലേക്കും എത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ന്‍ നിഗം പരാതിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നല്‍കി. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫേസ്ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു.

'അമ്മ'യ്ക്കു നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍: ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന രണ്ടു സിനിമകളില്‍ ഒന്ന് ഗുഡ്വില്ലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'വെയിലും' വര്‍ണചിത്രയുടെ ബാനറിലെ 'ഖുര്‍ബാനി'യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഖുര്‍ബാനിയില്‍ അഭിനയിക്കുമ്പോള്‍ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. അതില്‍ മുടിയുടെ പുറകു വശം കുറച്ചു കൂടുതല്‍ വെട്ടിപ്പോയി. അതു മനഃപൂര്‍വമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാല്‍ത്തന്നെ ഷൂട്ടിങ്ങും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

മുടി വെട്ടി കാരക്ടര്‍ ലുക്കിനു വേണ്ടി ജെല്‍ പുരട്ടി മേക്ക് ഓവര്‍ ചെയ്ത ഫോട്ടോ വാട്സാപ്പില്‍ അപ്ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോര്‍ജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയില്‍ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്. പിന്നീലെ ഫേസ്ബുക്ക് ലൈവിലൂടെയും ഷെയ്ന്‍ രംഗത്തെത്തി. വെയിലിന് ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലേക്കായി പോയി. വെയിലില്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.

എന്നാല്‍ കുര്‍ബാനിയിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ വെയിലിന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കുകയാണെന്ന് ഷെയ്ന്‍ പറയുന്നു. വെയിലിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും മുടി പഴയത് പോലെയാകുമെന്നും അപ്പോഴേക്കും പരിഹരിക്കാനാവുന്ന പ്രശ്‌നമേയുള്ളൂവെന്നും ഷെയ്ന്‍ പറയുന്നു. എന്നാല്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,വെയിലിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയത്. വെയില്‍ സംവിധായകന് പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ലെന്നും നടന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഷെയ്ന്‍ നിഗത്തിന്റെ ആരോപണങ്ങള്‍ വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തള്ളിക്കളയുന്നു. ഷെയിനുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടേയില്ലെന്നാണ് ജോബി ജോര്‍ജ്ജ് പറയുന്നത്. തന്റെ ചിത്രമായ വെയില്‍ സിനിമയില്‍ എത്താതെ പലതവണ ഡേറ്റ് മാറ്റി. മുടിവെട്ടിയതായി താന്‍ വിവരം അറിഞ്ഞു. ഇതോടെയാണ് ഫോണില്‍ വിളിച്ചത്. എന്നാല്‍, പലതവണ ഫോണില്‍ വിളിച്ചിട്ടും ഷെയ്ന്‍ ഫോണ്‍ എടുത്തു പോലുമില്ല. വിഗ് വെച്ച് അഭിനയിപ്പിക്കാന്‍ പോലും ആലോചിച്ചു. അപ്പോഴാണ് ഷെയിന്‍ രോഗമാണെന്ന് പറഞ്ഞതെന്നും ജോബി പറയുന്നു.
കുര്‍ബാനിയുടെ നിര്‍മ്മാതാവ് മഹാ സുബൈറുമായാണ് പിന്നീട് സംസാരിച്ചത്. സുബൈറുമായി നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ജോബി പറയുന്നു. താന്‍ മഹാ സുബൈറുമായി സംസാരിക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയിനിന്റേതായി ചേര്‍ത്തു വെച്ച് പ്രചരിക്കുന്നതെന്നും ജോബി ജോര്‍ജ്ജ് പറയുന്നു. അമ്മയില്‍ അംഗത്വം ഇല്ലാത്ത ഷെയിന്‍ നിഗമെന്നും നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടുന്നു. വിഷയം സോഷ്യല്‍ മീഡിയയിലേക്ക് എത്തിയതോടെ രണ്ട് പക്ഷം ചേര്‍ന്ന് ആളുകള്‍ രംഗത്തുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category