1 GBP = 92.10 INR                       

BREAKING NEWS

റാണിയെ കുറിച്ചുള്ള സംശയങ്ങള്‍ തുടങ്ങിയത് ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ; ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിക്കാന്‍ മുപ്പതുകാരിയെ കണ്ടെത്തിയേ മതിയാകൂ; ചെന്നൈയിലേക്ക് മുങ്ങിയ തുന്നല്‍ക്കാരിയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല; നിപ പടര്‍ന്ന് പന്തലിച്ചപ്പോള്‍ മരിച്ച രാമകൃഷ്ണന്റെ സുഹൃത്തിന്റേതും ആസൂത്രിത കൊലപാതകമോ? കൂടത്തായിയിലെ കൂട്ടക്കൊലയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എന്‍ഐടി പരിസരം; ജോളിയുടെ ആത്മസഖിയിലും നിറയുന്നത് ദുരൂഹതകള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി പരമ്പരക്കൊലപാതകത്തില്‍ മുഖ്യപ്രതി ജോളിയുടെ കൂട്ടുകാരിയെന്ന് സംശയിക്കുന്ന യുവതിയെ കുറിച്ച് പൊലീസ് വിശദ ആന്വേഷണത്തിന്. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്തെ ഒരു മരണംകൂടി സംശയ നിഴലിലാകുന്ന സാഹചര്യത്തിലാണ് ഇത്. ചാത്തമംഗലത്ത് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാമകൃഷ്ണന്റെ സുഹൃത്തിന്റെ മരണമാണ് കോഴിക്കോട് ഡി.സി.ആര്‍.ബി. അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷിക്കുന്നത്. വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പറുത്തുവിട്ടിട്ടില്ല. നേരത്തെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഈ മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജോളിയുടെ സുഹൃത്തിനും ഈ മരണങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ജോളി ജോലി ചെയ്തിരുന്നു എന്ന് പ്രചരിപ്പിച്ചിരുന്ന എന്‍ഐടിക്ക് സമീപത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഇവര്‍ക്ക് വേണ്ടി അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. എന്‍ഐടിക്ക് സമീപം തയ്യല്‍ ജോലികള്‍ ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതി ഇപ്പോഴുള്ളത് ചെന്നൈയിലാണെന്നാണ് വിവരം. ജോളിയോടൊപ്പം യുവതി എന്‍ഐടി ക്യാമ്പസില്‍ നില്‍ക്കുന്ന ഒരു ചിത്രം പുറത്തു വന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് വേണ്ടി അന്വേഷണം ശക്തമാക്കി. എന്‍ഐടിയുടെ വ്യാജ ഐഡി കാര്‍ഡ് കഴുത്തില്‍ തൂക്കിയിട്ട നിലയില്‍ നില്‍ക്കുന്ന ജോളിയോടൊപ്പമാണ് യുവതി നില്‍ക്കുന്ന ചിത്രമാണ് കിട്ടിയിട്ടുള്ളത്. യുവതിയെ ചോദ്യം ചെയ്താല്‍ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് എന്‍.ഐ.ടി പരിസരത്തെ തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ജോളിയുടെ എന്‍.ഐ.ടി ബന്ധത്തിന്റെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിക്കായി പൊലീസ് അന്വേഷണം നടത്തുന്നത്. എന്‍.ഐ.ടി പരിസരത്തെ ഒരു തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന ഇവരെ കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജോളി പതിവായി പോയിരുന്ന ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്തെ ഒരു മരണംകൂടി പൊലീസ് അന്വേഷിക്കുന്നു. ചാത്തമംഗലത്ത് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാമകൃഷ്ണന്റെ സുഹൃത്തിന്റെ മരണമാണ് കോഴിക്കോട് ഡി.സി.ആര്‍.ബി. അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷിക്കുന്നത്. രാമകൃഷ്ണന്‍ മരിച്ചതിനു സമാനമായാണ് മരണം. കഴിഞ്ഞ വര്‍ഷം നിപ കോഴിക്കോടിനെ പിടിച്ചുകുലുക്കിയ സമയത്ത് പുറത്തുപോയി വന്നശേഷം വീട്ടില്‍വച്ച് ചര്‍ദിക്കുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. വയര്‍ വീര്‍ത്തു. ആശുപത്രിയില്‍വച്ചു മരിച്ചു. നിപ സമയമായതിനാല്‍ അത്തരം മരണമാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. മൃതദേഹം കൊണ്ടുവന്ന് സംസ്‌കരിക്കുകയും ചെയ്തു. കത്തിച്ചതായതിനാല്‍ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ ഒന്നുമില്ല.

ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഡോക്ടറോട് തിരക്കിയപ്പോള്‍ വിഷം അകത്തുചെന്നാലാണ് ഇത്തരത്തില്‍ മരണം സംഭവിക്കുകയെന്ന് സൂചിപ്പിച്ചുവത്രെ. രാമകൃഷ്ണനുമായി ബന്ധമുള്ളയാളാണ് ഇയാള്‍. രാമകൃഷ്ണനു ജോളിയുമായി ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണന്‍ സ്വത്ത് വിറ്റപ്പോള്‍ ലഭിച്ച 55 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജോളിയുമായി ചാത്തമംഗലത്തുമരിച്ച രണ്ടാമനും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. രാമകൃഷ്ണന്റെ മരണശേഷമാണ് ഇയാളുടെ മരണം. രാമകൃഷ്ണന്റെ മരണത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ജോളിക്ക് എന്‍ഐടി പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്. എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി.

എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

മരണ പരമ്പരകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. കട്ടപ്പനയില്‍ ജോളിയുടെ ഒരു ബന്ധുവും ചില അടുത്ത സുഹൃത്തുക്കളും സ്‌പെഷല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. നേരത്തേ ജോളിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രജികുമാര്‍ സയെനെഡ് വാങ്ങി നല്‍കിയത് കോയമ്പത്തൂരില്‍നിന്നാണെന്ന് പ്രോസിക്യൂഷന്‍ ഭാഗം കോടതിയെ അറിയിച്ചു. അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിക്കണമെന്നും പ്രതികളെ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category