1 GBP = 92.10 INR                       

BREAKING NEWS

സംസ്ഥാനാന്തര പാതയില്‍ റോഡ് മുറിച്ച് കടന്നത് 10 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ഉടുമ്പ്; കൗതുകം തോന്നിയതോടെ റോഡരികില്‍ തമ്പടിച്ചത് യാത്രക്കാര്‍; ഗതാഗതം തടസ്സപ്പെട്ടതോടെ ഉടുമ്പിനെ പിടികൂടി കൂട്ടിലടച്ചത് വനപാലകര്‍

Britishmalayali
kz´wteJI³

നിലമ്പൂര്‍: വള്ളുവശ്ശേരി വനത്തിനു സമീപം കെഎന്‍ജി സംസ്ഥാനാന്തര പാതയില്‍ റോഡ് മുറിച്ച് കടക്കുന്ന ആളെ കണ്ട് യാത്രക്കാരെല്ലാം ഒന്ന് പകച്ചു. പിന്നെ സമീപത്ത് നിന്ന് എല്ലാവരും ആ ഭീമനെ നോക്കി നില്‍ക്കാന്‍ തുടങ്ങി. 10 കിലോഗ്രാം ഭാരം വരുന്ന ഉടുമ്പായിരുന്നു ആള്‍. ഒപ്പം നല്ല വലിപ്പവും. സാധാരണ ഉടുമ്പുകളേക്കാള്‍ വലിപ്പവും നീളവും ഉള്ളതുകൊണ്ട് തന്നെ ആള്‍ക്കാര്‍ കൗതുകത്തോടെ നോക്കി നില്‍ക്കാന്‍ തുടങ്ങി.

മുട്ടിക്കടവ് ജില്ലാ വിത്തു കൃഷിത്തോട്ടത്തിനു സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് റോഡ് മുറിച്ചുകടക്കുന്ന ഉടുമ്പ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. കാഴ്ചക്കാര്‍ കൂടുകയും റോഡിന്റെ ഇരുവശവും വാഹനനിര നീളുകയും ചെയ്തതോടെ ഉടുമ്പിനു രക്ഷപ്പെടാനായില്ല.

റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ വനപാലകരെത്തി ഉടുമ്പിനെ പിടികൂടി കൂട്ടിലടക്കുകയാണ് പിന്നീട് ചെയ്തത്. ദ്രുതകര്‍മ സേനയിലെ എസ്എഫ്ഒമാരായ പി.എന്‍.അബ്ദുല്‍ റഷീദ്, പി.അബ്ദുല്‍ നാസര്‍, വാച്ചര്‍ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നു വലയിട്ടു പിടികൂടി ഇരുമ്പുകൂട്ടിലാക്കി നിലമ്പൂരെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളവും ഭക്ഷണവും നല്‍കിയശേഷം ഇന്നലെ കരുളായി ഉള്‍വനത്തില്‍ കൊണ്ടുപോയി മോചിപ്പിച്ചു.

വള്ളുവശ്ശേരിയില്‍ ഇതേ വലുപ്പമുള്ള മറ്റൊരു ഉടുമ്പിനെയും വനപാലകര്‍ കണ്ടിട്ടുണ്ട്. പിടിയിലായതിന്റെ ഇണയാണ് ഇതെന്നാണ് ഇവര്‍ കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category