1 GBP = 92.10 INR                       

BREAKING NEWS

സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളില്‍ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കര്‍ണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്ത്താന്‍ കഴിയുന്നത് എങ്ങനെ? ഫേസ്ബുക്ക് വാട്സാപ്പ് ചാറ്റില്‍ വീണു പോകാന്‍ മാത്രം ദുര്‍ബലരാണോ നമ്മുടെ നന്മമരങ്ങള്‍? സോഷ്യല്‍ മീഡിയ ചതിക്കുഴിയില്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ന് മാധ്യമങ്ങളില്‍ അതി പ്രാധാന്യം ലഭിച്ച വാര്‍ത്തയാണ് അതി പ്രശസ്തമായ അരി ബ്രാന്റ് നിറപറയുടെ ഉടമ ബിജു കര്‍ണനെ 49ലക്ഷം രൂപ ഒരു യുവതി പറ്റിച്ചുകൊണ്ടുപോയത്. ഈ നാട്ടില്‍ തട്ടിപ്പുകള്‍ പതിവായതുകൊണ്ടു തന്നെ ഏതൊരാളുടെ 49ലക്ഷം രൂപ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതൊന്നുമില്ല. നിങ്ങളുടെ ബാങ്കുകളില്‍ സുരക്ഷിതം എന്നു കരുതി നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന പണം പോലും അടിച്ചുകൊണ്ടു പോകുന്ന വിരുതന്മാര്‍ ഇവിടുണ്ടാവുകയും അതിന് നിങ്ങള്‍ ഉത്തരവാദികള്‍ ആവുന്ന ഈ നാട്ടില്‍ ഇങ്ങനെയോക്ക സംഭവിച്ചതില്‍ എന്തിന് അത്ഭുതപ്പെടണം.

പക്ഷേ ബിജു കര്‍ണന് ഈ പണം നഷ്ടപ്പെട്ടത് അറിഞ്ഞുകൊണ്ടു തന്നെയാണ്. ബിജു കര്‍ണനെ ഒരു യുവതി വാട്സ്ആപ്പിലൂടെയോ മെസഞ്ചറിലൂടെയോ ചാറ്റുകള്‍ നടത്തിയ ശേഷം അതു ഉപയോഗിച്ച് കുടുംബ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 49ലക്ഷം രൂപ തട്ടിയെടുത്തത്. അതായത് ബിജു കര്‍ണന്‍ അറിയാതെ ആ യുവതിക്ക് മുന്നില്‍ തലവച്ചുകൊടുത്തു എന്ന് വാസ്തവം. സോഷ്യല്‍ മീഡിയയുടെ മറവില്‍ അനേകം ക്രിമിനല്‍ സംഘങ്ങള്‍ വാഴുകയാണ്. ബിജു കര്‍ണനെപ്പോലെ ഭരണതലത്തില്‍ ഉന്നത സ്വാധീനമുള്ള ഒരു വ്യവസായുടെ അനുഭം ഇതാണെങ്കില്‍ എത്രയോ അധികം ആളുകളെ സോഷ്യല്‍ മീഡിയയിലെ കറുത്ത ബ്ലാക്ക് മെയിലിങ് സംഘങ്ങള്‍ പറ്റിക്കുന്നുണ്ടാകാം.

ബിജു കര്‍ണന്റെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞത് വെറുതെയല്ല. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ മകനെ മുംബൈയ് കോടതിയില്‍ ഹാജരാവുന്ന ബന്ധപ്പെട്ട വാര്‍ത്തയില്‍ എടുത്ത് പറഞ്ഞിരുന്നത് ഒപ്പമെത്തിയത് ബിജു കര്‍ണന്‍ ആയിരുന്നു എന്നാണ്. അതായത് ഈ നാടു ഭരിക്കുന്ന സെക്രട്ടറിയുടെ മകന്റെ ഏറ്റവും വ്യക്തിപരമായ പ്രതിസന്ധിയില്‍ ഒപ്പം ചെല്ലാന്‍ പറ്റിയ ബന്ധമുള്ള വ്യവസായി ആണ് ബിജു കര്‍ണന്‍ എന്നര്‍ഥം. സ്വന്തമായ അധ്വാനം കൊണ്ടും പിതാവിന്റെ അധ്വാനം കൊണ്ടും ശതകോടീശ്വരാനായ സാധാരണക്കാരനാണ് ബിജു കര്‍ണന്‍.

ആ മനുഷ്യന്‍ കേവലം അരിശേഖരിച്ച് സംഭരിച്ച് വിറ്റ് ശതകോടികള്‍ ഉണ്ടാക്കിയപ്പോള്‍ നമ്മുടെ നാട്ടില്‍ വിജയിച്ച ചെറുകിട വ്യവസായ യൂണിറ്റായി അതു മാറി. അനേകം പേര്‍ക്ക് ബിജു കര്‍ണന്‍ ജോലി നല്‍കിയിട്ടുള്ളത്. ഒരു സ്ത്രീയെ വേണമെങ്കില്‍ എത്ര ലക്ഷം രൂപ വേണമെങ്കിലും കൊടുക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട് ബിജുവിന്. എന്നിട്ടും സോഷ്യല്‍ മീഡിയയുടെ ചതികുഴിയില്‍ വീണുപോയിട്ടുണ്ടെങ്കില്‍ എത്ര വിദഗ്ധമായിട്ടായിരിക്കും ആ യുവതി ബിജുവിനെ ഇതില്‍ കുടുക്കിയിട്ടുണ്ടാകുക. കൂടുതല്‍ കേള്‍ക്കുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category