1 GBP = 91.30 INR                       

BREAKING NEWS

കുട്ടികളുടെ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തവരെ പിടികൂടാന്‍ കേരളത്തില്‍ നടന്ന പൊലീസ് നടപടി ആഗോള വ്യാപക റെയ്ഡിന്റെ ഭാഗം; 38 രാജ്യങ്ങളില്‍ നടന്ന പൊലീസ് പരിശോധനയില്‍ അറസ്റ്റിലായത് 300 പീഡോഫീലിയ പ്രകൃതക്കാര്‍; ഉത്തര കൊറിയയില്‍ ഹോസ്റ്റു ചെയ്ത രണ്ടര ലക്ഷത്തോളം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തു അധികൃതര്‍; ലോകത്ത് കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരായെന്ന് കുറ്റാന്വേഷണ വിദഗ്ദ്ധര്‍

Britishmalayali
kz´wteJI³

ലണ്ടന്‍: കേരളത്തില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നവരെ പിടികൂടാനായി പൊലീസ് നടത്തിയ ഓപ്പറേഷനില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, കേരളാ പൊലീസ് നടത്തിയ ഈ ഓപ്പറേഷന്‍ ആഗോള വ്യാപകമായി ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ കാണുന്ന പീഡോഫീലിയാ പ്രകൃതക്കാരെ കണ്ടെത്താന്‍ വേണ്ടി നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു. 38 രാജ്യങ്ങളിലാണ് കുട്ടിപീഡകരെ കണ്ടെത്താന്‍ പരിശോധന നടന്നത്. ഈ നടപടിയില്‍ 300 പേരെയാണ് അറസ്റ്റു ചെയ്തത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ അപ്പ്ലോഡ് ചെയ്യുന്ന ആഗോള വ്യാപക ശൃംഖല തന്നെയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ബിറ്റ് കോയിന്‍ ഉപയോഗിച്ചു ഉപയോഗിക്കുന്ന ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ അടക്കമുള്ളവക്ക് മേലാണ് പിടിവീണത്. രണ്ടര ലക്ഷത്തോളം ചൈല്‍ഡ് പോണ്‍ വീഡിയോകള്‍ സ്റ്റോര്‍ ചെയ്തിരുന്ന ദക്ഷിണ കൊറിയയിലെ സര്‍വറും പൂട്ടിച്ചിട്ടുണ്ട്. ഇതുവഴി വെല്‍ക്കം ടു വീഡിയോ എന്ന പേരില്‍ ലോക വ്യാപകമായി വെബ്സൈറ്റുകളില്‍ ചൈല്‍ഡ് പോണ്‍ വീഡിയെ പ്രചരിക്കപ്പെട്ടിരുന്നു. ലക്ഷണക്കണക്കിന് ആളുകളാണ് ഇത്തരം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സിയാണ് വിവര ശേഖരണം നടത്തിയത്. ഇതോടെ ബ്രിട്ടനിലെ രണ്ട് പീഡോഫീലിയക്കാരെയും പിടിയിലായി. മാത്യു ഫെല്‍ഡര്‍, എന്ന 25 കാരന്‍ കുട്ടികള്‍ക്ക് എതിരായ പീഡനത്തിന് 137 കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട വ്യക്തമായാണ്. ബ്രിട്ടനിലും അമേരിക്കയിലും നിരവധി പേര്‍ പീഡോഫീലിയ കേസില്‍ പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് നിയന്ത്രിക്കുന്നത് ജോങ് വൂ സോണ്‍ എന്നയാളാണ്. ഇയാള്‍ ദക്ഷിണ കൊറിയയില്‍ തടവില്‍ കഴിയുകയാണ്.
ലോക രാജ്യങ്ങള്‍ കൈകോര്‍ത്തു നടത്തിയ ഓപ്പറേഷനിലൂടെ കുട്ടികള്‍ ലോകത്ത് കൂടുതല്‍ സുരക്ഷിതമായ മാറിയെന്ന് അണേരിക്കന്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നു. കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് തടയാന്‍ അന്വേഷണം വീണ്ടും ആഗോള വ്യാപകമായി തുടര്‍ന്നു കൊണ്ടുപോകുമെന്നും അമേരിക്കന്‍ വിദഗ്ദ്ധര്‍ പറയുന്നു വാട്സാപ്, ഫേസ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ സോഷ്യല്‍മീഡിയ വഴി കുട്ടികളുടെ പോണ്‍ കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവന്നതും പ്രചരണം നടത്തുന്നവരെ പിടികൂടിയതും.

പോണ്‍ വെബ്സൈറ്റുകളില്‍ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വാട്സാപ്, ഫേസ്ബുക്, ടെലിഗ്രാം വഴി കുട്ടികളുടെ പോണ്‍ വിഡിയോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ വിഡിയോകള്‍ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയര്‍ ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കുട്ടികളുടെ പോണ്‍ ഷെയര്‍ ചെയ്തവരുടെ കേസില്‍ ജാമ്യവും ലഭിക്കില്ല. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ വിഡിയോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചാല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസില്‍ പിഴയും നല്‍കേണ്ടിവരും.

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാല്‍ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോണ്‍ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയില്‍ വരും. ആദ്യം തെറ്റുചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷവും തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയും ജയില്‍ ശിക്ഷ കിട്ടും. അബദ്ധത്തില്‍ ആരുടെങ്കിലും വാട്സാപ്പിലേക്ക് ഇത്തരം പോണ്‍ വിഡിയോകള്‍ വന്നാല്‍ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോര്‍ട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് 1000 രൂപ വരെ പിഴ നല്‍കണം, തെറ്റ് ആവര്‍ത്തിച്ചാല്‍ 5000 രൂപ വരെയും പിഴ നല്‍കേണ്ടിവരും.

അതേസമയം പൊലീസ് നടപടി തുടങ്ങിയതോടെ രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന നീലക്കുറിഞ്ഞി പോലുള്ള ടെലഗ്രാം ഗ്രൂപ്പുകള്‍ പേരുമാറ്റി. ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പന്ത്രണ്ട് പേരാണ് ഈയടുത്ത് പൊലീസ് പിടിയിലായത്. മലയാളികള്‍ അഡ്മിന്മാരായ പ്രമുഖ വാട്സാപ്, ടെലിഗ്രാം പോണ്‍ ഗ്രൂപ്പുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോര്‍ട്ടുകള്‍. സൈബര്‍ ഡോം പോലെയുള്ള ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാല്‍ ഇതേ ഗ്രൂപ്പുകളില്‍ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. രണ്ടു ലക്ഷം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്‍ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പണ്‍ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category