1 GBP = 92.10 INR                       

BREAKING NEWS

ജോര്‍ജ് ക്ലൂണിയുടെ ഭാര്യാ സഹോദരി പിടിക്കപ്പെട്ടത് സിംഗപ്പൂരില്‍ മദ്യപിച്ച് വാഹനമോടിച്ചതിന്; ലഭിച്ചത് 6400 ഡോളര്‍ പിഴയും മൂന്ന് ആഴ്ചത്തെ തടവും; അഭിഭാഷകയായ അമാല്‍ ക്ലൂണിയുടെ സഹോദരി പിടിക്കപ്പെടുന്നത് സുഹൃത്തിനൊപ്പം ഷാംപെയ്ന്‍ കുടിച്ച് മടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പ്രശസ്ത സിനിമാതാരമായ ജോര്‍ജ് ക്ലൂണിയുടെ ഭാര്യാ സഹോദരിയും അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകയുമായ അമാല്‍ ക്ലൂണിയുടെ സഹോദരിയുമായ തലാ അലാമുദ്ദീന്‍ ലെ ടാലെകിന് മൂന്ന് ആഴ്ച തടവ് ശിക്ഷയും പിഴയും ചുമത്തി. മദ്യപിച്ച് വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, സിംഗപ്പൂര്‍ ക്ലാസ് 3 ഡ്രൈവിങ് ലൈസന്‍സില്ലാതെ കാര്‍ ഉപയോഗിച്ചത് എന്നീ കുറ്റങ്ങള്‍ക്കാണ് നാല്‍പത്തി ഏഴുകാരിയായ തലാ അലാമുദ്ദീന്‍ ലെ ടാലെകിനെ കുറ്റക്കാരിയായി കണ്ടെത്തിയത്. 6400 ഡോളര്‍ പിഴയും ജയില്‍ മോചിതയായ ശേഷം നാല് വര്‍ഷത്തേക്ക് ഡ്രൈവിംഗില്‍ നിന്ന് അയോഗ്യയാക്കുകയും ചെയ്യും.

അറസ്റ്റിലായ സമയത്ത് അവര്‍ ഭര്‍ത്താവിന്റെ ബിഎംഡബ്ല്യു എക്സ് 5 ആയിരുന്നു ഓടിച്ചത്. റോഡ് ട്രാഫിക് ആക്ട് പ്രകാരം വാഹനത്തിന്റെ ഉടമയെന്ന നിലയില്‍ അയാളും ഈ പ്രശ്നത്തില്‍ പങ്കാളിയാണ്. ഡെംപ്സെ റോഡിലുള്ള റെസ്റ്റോറന്റില്‍ നിന്ന് രണ്ട് ഗ്ലാസ് വീഞ്ഞും ഒരു ഗ്ലാസ് ഷാംപെയ്നും കുടിച്ചിട്ടാണ് ലെ ടാലെക് കാറുമായി ഇറങ്ങിയത്. പകല്‍ രണ്ട് മണിക്ക് സുഹൃത്തിനൊപ്പം പോകുന്നതിനിടയിലാണ് പൊലീസ് തടഞ്ഞ് നിര്‍ത്തിയത്. കണ്ടപ്പോള്‍ തന്നെ ടാലെക് മദ്യലഹരിയിലാണെന്ന് പൊലീസിന് മനസിലായി. വാഹനത്തിന്റെ ഹാന്‍ഡ്‌ബ്രേക്ക് കണ്ടെത്താന്‍ ലെ ടാലെക്ക് പാടുപെടുന്നതായും പൊലീസ് നിരീക്ഷിച്ചു.

കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനായി പിന്നിലെ പാസഞ്ചര്‍ സീറ്റിലേക്ക് തിരിയുന്നതിനിടയില്‍ ആക്സിലറേറ്ററിലും ടാലെക് തട്ടി. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ മദ്യലഹരിയിലാണെന്ന് തെളിഞ്ഞു. ലെ ടാലെക്കിന്റെ അഭിഭാഷകന്‍ ശശി നാഥന്‍ തന്റെ കക്ഷി ചെയ്ത തെറ്റില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നുവെന്ന് പറഞ്ഞു. ടോട്ടലി ടാല എന്ന ഒരു ഫാഷന്‍ ശൃംഖലയുടെ ഉടമയാണ് ടാലെക്ക്. പിന്നീട് ഒരു ബിസിനസുകാരനെ വിവാഹം കഴിച്ച ശേഷമാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് താമസം മാറിയത്. നേരത്തേയും ഗതാഗത നിയമം ലംഘിച്ചതിന് ലെ ടാലെക്കിന് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category