1 GBP = 91.30 INR                       

BREAKING NEWS

നൈജീരിയയില്‍ ഒരു മാസത്തിനിടയില്‍ നടത്തിയ റെയ്ഡില്‍ മോചിപ്പിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ; ഇന്നലെ ഇസ്ലാമിക് സ്‌കൂളില്‍ നിന്ന് കണ്ടെത്തിയത് ചങ്ങലയ്ക്കിട്ട നിലയിലുള്ള 500ല്‍ പരം ആണ്‍കുട്ടികളെ; ഖുറാന്‍ പഠിപ്പിക്കാനെന്ന വ്യാജേന നടത്തുന്നത് ക്രൂരമായ പീഡനവും ബലാത്സംഗവും; സമാന സ്‌കൂളുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാനൊരുങ്ങി നൈജീരിയന്‍ ഗവണ്‍മെന്റ്

Britishmalayali
kz´wteJI³

നൈജീരിയ: ഒരു മാസത്തിനിടയ്ക്ക് നൈജീരിയയിലെ ചില ഇസ്ലാമിക് സ്‌കൂളുകളില്‍ നടത്തിയ റെയ്ഡില്‍ മോചിപ്പിച്ചത് നിരവധി പുരുഷന്മാരെയും ആണ്‍കുട്ടികളെയും. ഇന്നലെ മാത്രം ഒരു സ്‌കൂള്‍ റെയ്ഡ് ചെയ്തപ്പോള്‍ അഞ്ഞൂറോളം പേരാണ് രക്ഷപ്പെട്ടത്. ഇവരില്‍ പലരും ചങ്ങലയ്ക്കിട്ട നിലയിലായിരുന്നു. വടക്കന്‍ നൈജീരിയയിലെ കട്സിനയില്‍ ബുധനാഴ്ച മോചിപ്പിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ ആയിരത്തിലധികം പേരാണ് ഇത്തരത്തില്‍ ഖുറാന്‍ പഠിക്കാനായി എത്തി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും ബലാത്സംഗത്തിന് വിധേയമായതും. ഇത്തരത്തില്‍ നൈജീരിയയിലുടനീളം സമാന സ്‌കൂളുകളില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികളെ മോചിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നൈജീരിയന്‍ ഗവണ്‍മെന്റ്.

കഴിഞ്ഞ ഞായറാഴ്ച സ്‌കൂളില്‍ നിന്ന് രക്ഷപ്പെട്ട ചില യുവാക്കള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതിന്റെ ഫലമായാണ് പൊലീസ് കാറ്റ്സിനയിലെ സ്‌കൂളിനെക്കുറിച്ച് അറിയുന്നതും റെയ്ഡ് നടത്തുന്നതും. ഖുറാന്‍ പഠിക്കാനായിട്ടാണ് പ്രധാനമായും മാതാപിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയക്കുന്നത്. ഇവരെക്കൂടാതെ ലഹരിമരുന്നിന് അടിമപ്പെട്ടവരേയും ഇവിടേക്ക് അയക്കാറുണ്ട്.

എന്നാല്‍ ഇവിടെ എത്തിയതിന് ശേഷം തികച്ചും മനുഷ്യത്വരഹിതമായ അനുഭവങ്ങളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ചിലര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടെന്നും എന്നാല്‍ മറ്റുള്ളവര്‍ ഇവിടെ തന്നെ കഴിഞ്ഞുവെന്നുമാണ് പൊലീസ് പറയുന്നത്. കണ്ടെത്തിയവരില്‍ പലരും ചങ്ങലയ്ക്കിട്ട നിലയിലായിരുന്നു. നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം തന്നെ.

മോചിപ്പിച്ച യുവാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ട് അവരെ തിരികെ അയക്കുമെന്ന് പൊലീസ് പറഞ്ഞു. റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്‌കൂളിന്റെ ഉടമസ്ഥനേയും അദ്ധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് അഞ്ഞൂറോളം പുരുഷന്മാരെയും ആണ്‍കുട്ടികളെയും കാലില്‍ ചങ്ങല ധരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കൂടാതെ ദേഹം മുഴുവന്‍ ക്രൂരമായി പീഡിപ്പിച്ചതിലേറ്റ മുറിവുകളും കാണാനുണ്ടായിരുന്നു. പല വിദ്യാര്‍ത്ഥികളും ക്രൂര പീഡനത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. വടക്കന്‍ നൈജീരിയയില്‍ ഉയര്‍ന്ന തോതിലുള്ള മയക്കുമരുന്ന് ഉപയോഗവും പുനരധിവാസ സൗകര്യങ്ങളുടെ അഭാവവും കുട്ടികളെ ഇത്തരത്തിലുള്ള സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category