1 GBP = 92.30 INR                       

BREAKING NEWS

അര്‍ദ്ധരാത്രി അടിച്ചു പൂസായി ഊബര്‍ ഈറ്റ്സുകാരനെ കാറുകയറ്റി കൊല്ലാന്‍ ശ്രമിച്ചതും ഡോക്ടര്‍; ശ്രീറാം വെങ്കിടേശ്വരനും വഫാ ഫിറോസും ഉണ്ടാക്കിയ ദുരന്തം ഒഴിവായത് വിഷ്ണുവിന്റെ ആയുസ് ബലം കൊണ്ട് മാത്രം; അപകട ശേഷം നിര്‍ത്താതെ കാറൊടിച്ച കണ്ണുരോഗ വിദഗ്ധനെ പിന്തുടര്‍ന്ന് പിടിച്ചതും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കാര്‍; പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടര്‍ ജയറാം ഒറ്റ രാത്രികൊണ്ട് വില്ലനായപ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം സാക്ഷിയായത് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വണ്ടിയിടിച്ച് കൊന്നതിന് സമാനമായ രംഗങ്ങള്‍. ബഷീറിനെ കൊന്നത് ശ്രീറാം വെങ്കിട്ടരാമനും വഫ വിറോസും സഞ്ചരിച്ച കാറായിരുന്നുവെങ്കില്‍ പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ ഡോക്ടര്‍ വി.ആര്‍.ജയറാം പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടറും.

കഥയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസില്‍ നിന്നും വ്യത്യസ്തമായി ഡോക്ടര്‍ ആദ്യം സമ്മതിച്ചതും വാഹനം ഓടിച്ച സമയത്ത് താന്‍ മദ്യപിച്ചിരുന്നു എന്ന കാര്യവും. ഇതോടെ കാര്‍ ഓടിച്ചത് ഡോക്ടര്‍ തന്നെയായിരുന്നുവെന്നും ഡ്രൈവിങ് സമയത്ത് മദ്യപിച്ചിരുന്നു എന്ന കാര്യവും പൊലീസിന് തീര്‍ച്ചയായി. കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയ ഡോക്ടറെ സ്റ്റേഷന്‍ ലിമിറ്റ് പരിഗണിച്ച് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. എവിടെനിന്നാണ് മദ്യപിച്ചു എന്ന കാര്യവും കൂടെയുണ്ടായിരുന്നവര്‍ ആരെന്നും ഡോക്ടര്‍ പൊലീസിനോട് വെളിപ്പെടുത്തിയില്ല. പൊലീസ് വൈദ്യ പരിശോധനയും നടത്തി. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ ഇതുണ്ടായില്ല.

പാല്‍ക്കുളങ്ങര സ്വദേശിയായ ഡോക്ടര്‍ മദ്യപിച്ച് എന്ന് പറഞ്ഞതിനാല്‍ പൊലീസ് ഡോക്ടറെ അപകടം നടന്ന പരിധിയിലുള്ള മ്യൂസിയം പൊലീസിന് കൈമാറി. മ്യൂസിയം പൊലീസ് ഡോക്ടറെയും കൊണ്ട് വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് നീങ്ങുകയും ചെയ്തു. ഡോക്ടറില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ കെമിക്കല്‍ ലാബിനു കൈമാറുകയും ചെയ്തു. മൂന്നു നാലു ദിവസത്തിനുള്ളില്‍ മാത്രമേ വൈദ്യ പരിശോധന ഫലം ലഭ്യമാവുകയുള്ളൂ. വൈദ്യ പരിശോധനയ്ക്ക് ശേഷം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഡോക്ടറെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച അപകടമുണ്ടാക്കി എന്ന കുറ്റത്തിന് ഐപിസി 279, 185, 337 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഭയന്നതിനാല്‍ ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.

ഇന്നലെ രാത്രിയി11.30 നാണ് മദ്യലഹരിയില്‍ ഡോക്ടര്‍ ജയറാം ഓടിച്ച കാര്‍ ഇടിച്ച് സമീപം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി(ഊബര്‍) നടത്തുന്ന ആദര്‍ശിനാണ്ന് പരുക്കേറ്റത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തായിരുന്നു അപകടം. . എല്‍എംഎസ് ഭാഗത്തു നിന്ന് പാളയത്തേക്ക് വരികയായിരുന്നു ആദര്‍ശ്. നിയമസഭയ്ക്കു മുന്നിലൂടെ പാളയത്തേക്ക് പോകുകയായിരുന്നു കാര്‍. ബൈക്ക് ഇടിച്ചു തെറിപ്പിച്ച ഡോക്ടര്‍ അതിനു ശേഷം കാര്‍ ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയും ചെയ്തു.

പരുക്ക് പറ്റി റോഡില്‍ കിടന്ന ആദര്‍ശ് കാര്‍ മുന്നോട്ടു വരുന്നത് കണ്ടു ഉരുണ്ടുമാറി രക്ഷപ്പെടുകയായിരുന്നു. അപകടത്തിനു ശേഷം കാറിലുണ്ടായിരുന്നവര്‍ പാളയം സെന്റ് ജോസഫ്സ് പള്ളിക്കു സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ ബേക്കറി ജംക്ഷനിലേക്ക് പോയി. അപകടം കണ്ട ആളുകള്‍ പിന്തുടര്‍ന്നാണ് ബേക്കറി ജംക്ഷനു സമീപത്തു വച്ച് കാര്‍ തടഞ്ഞത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചിരുന്നു.

ഡോക്ടറും സംഘവും തടഞ്ഞു വയ്ക്കപ്പെട്ടപ്പോള്‍ സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് സ്റ്റേഷന്‍ അധികൃതര്‍ ഡോക്ടറെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപകടസ്ഥലം മ്യൂസിയം സ്റ്റേഷന്റെ പരിധിയിലായതിനാല്‍ ഡോക്ടറെ മ്യൂസിയം പൊലീസിന് കൈമാറി. ആദര്‍ശിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൈക്കു ചെറിയ പരുക്കു മാത്രമേയൊള്ളൂവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങും മുന്‍പ് തന്നെയാണ് സമാന അപകടങ്ങള്‍ രാത്രിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീറാം വരുത്തിവെച്ച അപകടത്തിനു ശേഷം പൊലീസ് രാത്രിയില്‍ പരിശോധന കര്‍ക്കശമാക്കിയിരുന്നുവെങ്കിലും പിന്നീട് ഈ പരിശോധനയും കര്‍ശനമല്ലാതായി മാറി. ഇതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പതിവുമായി. രാത്രി പത്തു മണിക്ക് ശേഷം തലസ്ഥാന നഗരിയിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പരാതികള്‍ സജീവമാണ്. ബൈക്ക്, കാര്‍ റേസര്‍മാരും മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരുടെയും കൈകളില്‍ അമരുകയാണ് തലസ്ഥാന നഗരിയിലെ പല റോഡുകളും. പൊലീസ് കര്‍ക്കശമല്ലാത്തതിനാല്‍ ഈ തേര്‍വാഴ്ച തുടരുകയുമാണ്.

ഇന്നലെ തന്നെ മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ടു അപകടമാണ് സിറ്റിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്നും ഡോക്ടര്‍ അഭിലാഷ് വരുത്തി വെച്ച അപകടവും പട്ടം പിഎസ്സി ഓഫീസിനു മുന്നിലെ അപകടവും. രാത്രി സിനു 11.30 ഓടെ പിഎസ് സി ഓഫീസിനു മുന്നിലുണ്ടായ അപകടത്തില്‍ സ്വിഫ്റ്റ് കാര്‍ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ അപകടം ഉണ്ടാക്കിയ യുവാക്കളും മദ്യലഹരിയിലായിരുന്നു.രാത്രിയിലെ വാഹന പരിശോധന കര്‍ക്കശമാക്കേണ്ടതിലേക്ക് ഇരു വാഹനാപകടങ്ങളും വിരല്‍ചൂണ്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category