1 GBP = 91.30 INR                       

BREAKING NEWS

രാവിലെ ചോദ്യം ചെയ്യുമ്പോള്‍ വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ് ജോളി; വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഷാള്‍ വലിച്ചു മാറ്റി കൈയേറ്റം ചെയ്യാന്‍ തുനിഞ്ഞ് യുവാവ്; കൊയിലാണ്ടി സ്വദേശി ഷാജുവിനെ കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുത്ത് പൊലീസ്; ജോളിയെ ചോദ്യം ചെയ്യുന്നത് വീണ്ടും തുടരും; സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോഴെന്ന് റോജി

Britishmalayali
kz´wteJI³

കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം. ഇന്ന് രാവിലെ കൊയിലാണ്ടി ആശുപത്രിയില്‍ ജോളിയെ വൈദ്യ പരിശോധനക്കായി എത്തിയപ്പോഴാണ് കൈയേറ്റം ചെയ്യാന്‍ ശ്രമം നടന്നത്. യുവാവിനെ കീഴടക്കി പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ ഇന്ന് കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ആണ് അജ്ഞാതനായ യുവാവ് സ്പര്‍ശിക്കാന്‍ ശ്രമിച്ചത്.

രാവിലെ വനിതാ സെല്ലില്‍ നിന്നും പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോളിയെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയും നടത്തി. രാവിലെ ചോദ്യം ചെയ്യലിനിടെയാണ് വയറുവേദന അനുഭവപ്പെടുന്നുവെന്ന് ജോളി അറിയിച്ചത്. ഇതേ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്നതിനിടെ ജോളി മുഖം മറച്ചിരുന്ന ഷാള്‍ മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ആശുപത്രിയില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം മൊബൈല്‍ ഫോണില്‍ ജോളിയെ കൊണ്ടുപോകുന്ന ദൃശ്യം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ജോളി മുഖം മറച്ചിരുന്ന ഷാള്‍ പിടിച്ചുവലിച്ചത്. ഇത് നേരിയ കയ്യേറ്റത്തിന് ഇടയാക്കി. ഷാള്‍ മാറ്റിയ കൊയിലാണ്ടി സ്വദേശി ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ജോളിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതിനിടെ സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോഴാണെന്ന് കൂടത്തായി കൊലകേസില്‍ പരാതിക്കാരനായ റോജോ തോമസ് പ്രതികരിച്ചു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകളും തമ്മില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം രഞ്ജിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും റോജോ പറഞ്ഞു.ദൈവത്തിന്റെ കൃപയാലാണ് താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടത്.

ജോളി ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുമായിരുന്നു. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാന്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും റോജോ പറഞ്ഞു. അതേസമയം, റോജോയുടെയും സഹോദരി രഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. അതേസമയം, മുഖ്യ പ്രതിയായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്നും പൊലീസ് പറയുന്നു. എന്‍.ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ഇവരെചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍.ഐടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. റാണിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category