1 GBP = 92.60 INR                       

BREAKING NEWS

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി; ആല്‍ഫാ വെഞ്ചേഴ്‌സിന്റെ ഫ്ളാറ്റ് തൊഴിലാളികള്‍ പൂജ നടത്തി; വിജയ സ്റ്റീല്‍ കമ്പനിക്ക് കരാര്‍ ലഭിച്ചത് രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കാന്‍; ആദ്യ ഘട്ടത്തില്‍ നടക്കുന്നത് പില്ലറുകള്‍ മാത്രം നിലനിര്‍ത്തി കൊണ്ട് പരമാവധി കെട്ടിടത്തെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ മുഴുവന്‍ ഇടിച്ചുകളയുന്ന നടപടികള്‍; ശേഷം കെട്ടിടത്തിന്റെ അടിഭാഗം മുതല്‍ മുകളിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറക്കുന്ന ജോലി; ഫ്ളാറ്റ് ഇടിച്ചു നിരത്താന്‍ വേണ്ടത് മൂന്ന് മാസം

Britishmalayali
kz´wteJI³

കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ വിവാദ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. രണ്ട് ഫ്ളാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഇവിടെ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത്. ഇവര്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്.

ഇന്നലെയാണ് ജെയിന്‍ കോറല്‍ കോവിന്റെ കെട്ടിടം എഡിഫൈസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിക്കും, ആല്‍ഫാ വെഞ്ചേഴ്‌സിന്റെ ഇരട്ടകെട്ടിടത്തില്‍ ഒരു കെട്ടിടം വിജയ സ്റ്റീല്‍ കമ്പനിക്കും പൊളിക്കുന്നതിന് വേണ്ടി കൈമാറിയത്. ഇതിന് പുറകെയാണ് ഇന്ന് വിജയ സ്റ്റീലിന്റെ തൊഴിലാളികള്‍ ആല്‍ഫാ വെഞ്ചേഴ്‌സിന്റെ കെട്ടിടത്തില്‍ എത്തുകയും പൊളിക്കലിന് മുന്നോടിയായുള്ള പൂജ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുകയും ചെയ്തത്. പില്ലറുകള്‍ മാത്രം നിലനിര്‍ത്തി കൊണ്ട് പരാമാവധി കെട്ടിടത്തിനെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ മുഴുവന്‍ ഇടിച്ച് കളയുന്ന നടപടികളാകും ആദ്യഘട്ടമായി നടത്തുന്നത്. ഇതിന് ശേഷം കെട്ടിടത്തിന്റെ താഴേത്തട്ട് മുതല്‍ മുകളിലോക്ക് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ നടത്തുക. ഏതാണ്ട് അറുപതോളം ദിവസത്തെ പ്രവൃത്തി ഇതിനായിവേണ്ടി വരും എന്നാണ് കുതുന്നത്.

ആല്‍ഫാ വെഞ്ചേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങള്‍ പതിനാറ് നിലകളുള്ള കെട്ടിടമാണ്. ഇതില്‍ ഒരു കെട്ടിടത്തിന്റെ അഞ്ച് നിലകള്‍ വരെയാകും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക. എല്ലാ കെട്ടിടങ്ങളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തന്നെയാണ് ധാരണ ആയിട്ടുള്ളത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം വലിയ പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുന്നത്. അതേസമയം മരടിലെ നാല് ഫ്ളാറ്റുകളും പൊളിക്കാന്‍ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് രണ്ടര കോടി രൂപ. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ജെയിന്‍ ഫ്ളാറ്റ് പൊളിക്കാനാണ്, 86 ലക്ഷം. നഷ്ടപരിഹാര കമ്മറ്റിയുടെ എല്ലാ ചെലവും ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാനുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു.

ആകെ ചെലവ് 23,281,720 രൂപയാണ് എഡിഫെസ് എന്‍ജിനിയറിങ് പൊളിക്കുന്ന ജെയിന്‍ ഫ്ളാറ്റിനാണ് ഏറ്റവും കൂടുതല്‍ തുക ചെലവ് വരുന്നത് 86,76,720 രൂപ. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് പൊളിക്കാനാണു ഏറ്റവും കുറവ് തുക വരുന്നത്. 21,02,760 രൂപ.ഹോളി ഫെയ്ത്തിന്റെ എച്ച് ടു ഒ ഫ്ളാറ്റ് പൊളിക്കാന്‍ 64,02,240 രൂപയാണ് ചെലവ്. ആല്‍ഫാ സെറിന്‍ ഫ്ളാറ്റിന്റെ ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കാന്‍ വിജയ് സ്റ്റീല്‍സ് ചോദിച്ചത് 61, 00,000 രൂപയാണ്. ഈ കണക്കുകള്‍ ഇന്ന് ചേരുന്ന നഗരസഭ കൗണ്‍സിലില്‍ സബ് കളക്ടര്‍ അവതരിപ്പിക്കും. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു രൂപ പോലുമെടുക്കില്ല എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. അതേസമയം ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായ നഷ്ടപരിഹാര സമിതിക്ക് സര്‍ക്കാര്‍ 14 അനുബന്ധ സ്റ്റാഫുകളെ സര്‍ക്കാര്‍ നിയമിച്ചു. കമ്മറ്റിയുടെ ചെലവ് പൂര്‍ണമായും ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ വഹിക്കണം എന്ന് നിയമന ഉത്തരവില്‍ പറയുന്നു.

അതിനിടെ, നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ ചുമതല ആര് നിര്‍വഹിക്കുമെന്നുള്ളത് സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവില്‍ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ച് തന്നെയാണ് നടത്തുന്നത്. നഗരസഭ കൗണ്‍സില്‍ അറിയാതെ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് ആരോപിച്ചുകൊണ്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടായി. എന്നാല്‍, ആല്‍ഫാ വെഞ്ചേഴ്‌സില്‍ നടന്നത് പൊളിക്കലിനെ കുറിച്ചുള്ള പഠനത്തിന് മുന്നോടിയായുള്ള പൂജയാണെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ യോഗത്തില്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category