1 GBP = 92.70 INR                       

BREAKING NEWS

ചെറുപ്പത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ബന്ധം നീണ്ടു നിന്നത് മൂന്ന് മാസം മാത്രം; ഇപ്പോഴത്തെ താമസം നാലാമത്തെ ഭര്‍ത്താവിനൊപ്പം ചാലക്കുടിയില്‍; സിനിമാ നടിയെന്ന് പരിചയപ്പെടുത്തി നിറപറ എംഡിയെ കുടുക്കാന്‍ വലവിരിച്ച് സീമ കാത്തിരുന്നത് മൂന്ന് കൊല്ലം; ഷാഹിനും കാമുകിയും ഇരകളെ വീഴ്ത്തുന്നത് ആകര്‍ഷകമായ സംസാരത്തിലൂടെ; ബിജു കര്‍ണ്ണനില്‍ നിന്ന് അരക്കോടിയോളം തട്ടിയതിന് പിന്നിലെ മുഖ്യ ആസൂത്രക പാലക്കാടുകാരി കൃതിയും; അരി മുതലാളിയുടെ പരാതിയില്‍ കുടുങ്ങുന്നത് ബ്ലൂ ബ്ലാക്മെയിലിങ് ക്യൂനുകള്‍

Britishmalayali
kz´wteJI³

പെരുമ്പാവൂര്‍: ഫേസ്ബുക് ചാറ്റ് പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി നിറപറ എംഡി ബിജു കര്‍ണ്ണനില്‍ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പന്‍ സംഘം. ഒരു വര്‍ഷമായി സീമ വ്യവസായിയുമായി ഫേസ്ബുക് ബന്ധം തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പല പേരുകള്‍ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും.

50 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെയാണ് ബലാത്സംഗം ചെയ്തുവെന്ന് ഭാര്യയോട് പറഞ്ഞ് പണം തട്ടുമെന്ന ഭീഷണിയെത്തിയതും ബിജു കര്‍ണ്ണന്‍ പരാതി നല്‍കിയതും. സീമ ബിജു കര്‍ണ്ണനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സീമ ബിജു കര്‍ണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങള്‍ ചിത്രീകരിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി സിഐ പി എ ഫൈസല്‍ അറിയിച്ചു. സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് സൂചന. സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാര്‍ട്ടികളിലും സീമയ്ക്കു ബന്ധമുള്ളതായി പറയുന്നു.

ഫെയ്സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളില്‍ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നു വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. സീമയെയും ഒപ്പം അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിനെയും വിശദമായി പൊലീസ് ചെദ്യം ചെയ്യും. ഷാഹിന്‍ സീമയുടെ കാമുകനാണ്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ സീമയ്ക്ക് എതിരെയുണ്ടെന്നും എന്നാല്‍ ഷാഹിനെതിരെ മറ്റു കേസുകളില്ലെന്നും പൊലീസ് അറിയിച്ചു.

സീമയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. വ്യവസായി ആദ്യം 40 ലക്ഷം രൂപ നല്‍കി. ബാക്കി തുക അടുത്ത ഘട്ടത്തിലും നല്‍കി. വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണു പൊലീസിനെ സമീപിച്ചത്. വളരെ ആകര്‍ഷകമായി സംസാരിച്ചാണ് സീമയും കാമുകന്‍ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. ബിജു കര്‍ണ്ണനെ കുടുക്കാന്‍ അവര്‍ മൂന്നു വര്‍ഷം കാത്തിരുന്നു. ചെറുപ്പത്തില്‍ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണു ചാലക്കുടിയില്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി തുടക്കത്തില്‍ വലിയതുക വീട്ടുകാരെ ഏല്‍പ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നല്‍കാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തിലെ പി.ഒ. റോഡില്‍നിന്നു സീമയെ പെണ്‍വാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെണ്‍കുട്ടികള്‍ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ബ്ലാക്മെയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തല്‍. വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പില്‍ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകര്‍ഷിച്ചു വലയിലാക്കുകയാണ് പതിവ്.

നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഖത്തറില്‍ വ്യവസായിയെ ബ്ലാക്മെയില്‍ ചെയ്ത കേസ് ഏറെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ബിജു കര്‍ണ്ണനില്‍ നിന്ന് പ്രതികള്‍ 45 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ ഒരു കോടി രൂപയോളം തട്ടിപ്പു സംഘം കൈക്കലാക്കിയതായാണ് അനൗദ്യോഗികമായ വിവരം. ബ്ലാക്മെയില്‍ ചെയ്ത് കൂടുതല്‍ തുക വാങ്ങാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ ബിജു കര്‍ണ്ണന്‍ തയാറായത്. ഇത്തരം സംഭവങ്ങളില്‍ മിക്കപ്പോഴും ഇരകള്‍ പരാതിപ്പെടാന്‍ മുതിരാത്തത് തട്ടിപ്പുകാര്‍ക്കു വളമാകുന്നു. വലിയ തുകകള്‍ ആവശ്യപ്പെട്ടുള്ള ശല്യം അസഹ്യമാകുമ്പോള്‍ മാത്രമാണ് പലരും പരാതിപ്പെടുന്നത്.

പെരുമ്പാവൂരില്‍ ബ്ലാക്മെയില്‍ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത സീമയും പതിവു തട്ടിപ്പുകാരിയാണ്. ഖത്തറില്‍ നഗ്നചിത്രം പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി ജയിലിലാക്കിയ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കും സീമയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് തിരക്കുന്നുണ്ട്. എറണാകുളം തോപ്പുംപടി സ്വദേശിനി മേരി വര്‍ഗീസാണ് കേസിലെ മുഖ്യ പ്രതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവസായിയെ സൗഹൃദം നടിച്ച് റൂമിലേക്കു വരുത്തി.

അവിടെ നേരത്തെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ യുവതിയുടെയും യുവാവിന്റെയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീടത് മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഇവരെ കണ്ണൂരില്‍ നിന്നാണു പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category