1 GBP = 91.30 INR                       

BREAKING NEWS

റാണിയെ കുറിച്ച് ചോദിച്ചാല്‍ മൗനം; മൊബൈല്‍ ഫോണില്‍ നിറയെ ഉണ്ടായിരുന്നത് തയ്യല്‍ക്കാരിയുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഫോട്ടോകള്‍; എന്‍ഐടിയിലെ അടിപൊളി ജീവിതത്തിന് പിന്നിലെ ചോദ്യങ്ങളോട് സഹകരിക്കാതെ സയനൈയ്ഡ് ജോളിയുടെ മറുപടികള്‍; ആദ്യ തെളിവെടുപ്പില്‍ അലമാരയില്‍ നിന്ന് സയനൈയ്ഡ് എന്ന് പറഞ്ഞ് വെറും കുപ്പി എടുത്തു നല്‍കിയ കുബുദ്ധിക്ക് പിന്നില്‍ അഭിഭാഷക ഉപദേശമെന്നും സംശയം; കൂടത്തായിയില്‍ ക്രൈംബ്രാഞ്ചിനെ കുടുക്കി ജോളിയുടെ തന്ത്രപരമായ നിസ്സഹകരണം

Britishmalayali
kz´wteJI³

കോഴിക്കോട്: റാണിയെ കുറിച്ച് ചോദിച്ചാല്‍ ജോളിക്ക് മൗനം. അതുകൊണ്ട് തന്നെ കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യല്‍ക്കട ജീവനക്കാരി റാണിയെ കുറിച്ച് വിവരമൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ജോളിയുടെ മൊബൈല്‍ ഫോണ്‍ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

യുവതിയുടെ തയ്യല്‍ക്കട നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തില്‍ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് ജോളി ചിത്രത്തിലുള്ളത്. അറസ്റ്റിന് ശേഷം ജോളിയുടെ മൊബൈല്‍
പരിശോധിച്ചപ്പോഴാണ് പൊലീസിന് ചിത്രങ്ങള്‍ ലഭിച്ചത്. ചോദ്യം ചെയ്യുമ്പോള്‍ റാണിയെ കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ ജോളി മൗനത്തിലേക്ക് കടക്കും. ഒന്നിനും ഉത്തരം നല്‍കില്ല.

ഇത്തരത്തില്‍ പല തന്ത്രപരമായ സമീപനവും ജോളി ചോദ്യം ചെയ്യലിനിടെ മുമ്പും എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ എങ്ങനെ പ്രതികരിക്കണമെന്ന കൃത്യമായ ഉപദേശം ജോളിക്ക് നേരത്തെ കിട്ടിയിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചപ്പോള്‍ അലമാരയിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും സയനൈഡ് എടുത്ത് നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. പൊലീസ് ആവശ്യപ്പെടാതെതന്നെ അലമാരയില്‍ തുണികള്‍ക്കുള്ളില്‍ ചെറിയ കുപ്പിയില്‍ സൂക്ഷിച്ച വസ്തും സയനൈഡ് എന്ന് പറഞ്ഞ് ജോളി എടുത്തുകൊടുക്കുകയായിരുന്നു.

ഫോറന്‍സിക് സംഘമൊന്നും ഒപ്പമില്ലാത്തതിനാല്‍ ഇത് പൊലീസ് വിശ്വസിച്ചു. പിന്നീടുള്ള പരിശോധനയില്‍ കള്ളക്കളി പിടികിട്ടി. ഇതോടെയാണ് വീണ്ടും സയനൈഡിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്. അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ജോളിക്ക് നിയമോപദേശം നല്‍കിയ അഭിഭാഷനാണ് ഈ ബുദ്ധി ജോളിക്ക് പറഞ്ഞുകൊടുത്തത് എന്നാണ് സൂചന. സയനൈഡ് എന്ന മട്ടില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ ഇത് കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടത്. എടുത്തുതന്ന വസ്തു സയനൈഡ് അല്ലെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതോടെയാണ് ജോളിയുടെ തന്ത്രം അന്വേഷണസംഘത്തിന് വ്യക്തമായത്. മാറിമാറി ചോദ്യം ചെയ്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ലഭിച്ചു.

തുടര്‍ന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും ജോളിയെ പൊന്നാമറ്റത്തെത്തിച്ച് തെളിവെടുത്തത്. ഈ സമയം അടുക്കളയിലെ റാക്കില്‍ അലക്ഷ്യമായ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ സയനൈഡ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പരിശോധയില്‍ ഇത് സയനൈഡ് തന്നെയെന്നാണ് ഫോറന്‍സിക് സംഘം പറഞ്ഞത്. ഫോറന്‍സിക് സംഘത്തേയും ഒപ്പം കൂട്ടിയത് ജോളി കള്ളം പറയുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു. കോടതി മുഖാന്തിരം രാസപരിശോധനയ്ക്ക് അയച്ചാലേ കൃത്യമായ ഫലം കിട്ടൂ. നേരത്തേ എടുത്തു കൊടുത്ത കുപ്പി കോടതി വഴി പരിശോധനയ്ക്ക് അയച്ചാല്‍ ഫലംവരുമ്പോള്‍ സയനൈഡ് അല്ലെന്ന് തെളിയുകയും അങ്ങനെ കേസില്‍നിന്ന് ഊരാനാകുമെന്നും ജോളിക്ക് ഉപദേശം ലഭിച്ചിരുന്നതായാണു സൂചന.

സയനൈഡിന്റെ ഉടവിടംതേടി അന്വേഷണസംഘം കോയമ്പത്തൂരിലേക്കും പോകും. ജോളി കൃത്യങ്ങള്‍ക്കുപയോഗിച്ച സയനൈഡ് കോയമ്പത്തൂരില്‍നിന്നു വാങ്ങിയതാണെന്ന് കൂട്ടുപ്രതി പ്രജികുമാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ ജോളിയുടെ കട്ടപ്പനയിലുള്ള ബന്ധുക്കളുടെയും കോയമ്പത്തൂര്‍ ബന്ധമുള്ള ജോണ്‍സന്റെയും പങ്ക് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ജോളിയുടെ നാടായ കട്ടപ്പനയിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ടോം തോമസിനെ കൊല്ലുന്നതിനു മുമ്പേ ജോളി അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കി വെച്ചിരുന്നതായി കണ്ടെത്തി.

ടോം തോമസിന്റെ മകന്‍ റോയി മരിച്ച ശേഷം ഈ ഒസ്യത്തില്‍ സഹോദരങ്ങളായ റോജോയും റെഞ്ജിയും സംശയം പ്രകടിപ്പിച്ചതോടെ ജോളി ഇതുമാറ്റി വീണ്ടുമൊരു ഒസ്യത്ത് വ്യാജമായി തയ്യാറാക്കി. ഇതു സംബന്ധിച്ച മൊഴികള്‍ അന്വേഷണ സംഘത്തിനു കിട്ടി. വളരെ നേരത്തേ തന്നെ ടോം തോമസിനെ ഇല്ലാതാക്കാന്‍ ജോളി ഒരുക്കം തുടങ്ങിയിരുന്നു. ഇതിലേക്കു വഴിയൊരുക്കിയത് സ്വത്തു മോഹം തന്നെയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. തന്റെ പേരിലുണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലം വിറ്റവകയില്‍ കിട്ടിയ 16 ലക്ഷം രൂപ ടോം തോമസ് ജോളിയെ ഏല്‍പ്പിച്ചിരുന്നു. ഇത് റോയിക്കുള്ള വിഹിതമാണെന്നും പറഞ്ഞു. ബാക്കിയുള്ള സ്ഥലം റോജോയ്ക്കാണെന്നു പറഞ്ഞു.

എന്നാല്‍, തനിക്കുമാത്രമായി സ്ഥലം വേണ്ടെന്നും സഹോദരിക്കുകൂടി നല്‍കണമെന്നുള്ള നിര്‍ദ്ദേശം റോജോ മുന്നോട്ടുവെച്ചു. അങ്ങനെ രണ്ടുപേര്‍ക്കും സ്ഥലം നല്‍കാന്‍ തീരുമാനമായി. സ്ഥലം വിറ്റുകിട്ടിയ 16 ലക്ഷം രൂപയ്ക്ക് യോജിച്ച ഒരു സ്ഥലം വാങ്ങാനാണ് ടോം തോമസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, സ്ഥലം കിട്ടിയില്ലെന്നു മാത്രമല്ല ആ തുക തീരുകയും ചെയ്തു. ഇതോടെയാണ് ജോളി പരിഭ്രാന്തയായത്. സ്ഥലവുമില്ല, പണവുമില്ല എന്ന സ്ഥിതിയായതോടെയാണ് ടോം തോമസിനെ ഇല്ലാതാക്കി റോജോയ്ക്കും റെഞ്ചിക്കുമായി കരുതിയിരുന്ന സ്വത്ത് റോയിയുടെ പേരിലാക്കുക എന്ന തീരുമാനത്തിലേക്ക് ജോളി എത്തിയത്.

ഇതുപ്രകാരമാണ് തന്റെ എല്ലാ സ്വത്തുക്കളും റോയിക്കാണെന്ന ഒസ്യത്ത് ടോം തോമസിന്റെ പേരില്‍ തയ്യാറാക്കിയത്. വെള്ളക്കടലാസിലായിരുന്നു ആദ്യ ഒസ്യത്ത്. ഇതില്‍ ഒപ്പോ തീയതിയോ സാക്ഷികളോ ഉണ്ടായിരുന്നില്ല. റോയിയുടെ മരണശേഷം ജോളി ഈ ഒസ്യത്ത് കാണിച്ചപ്പോള്‍ റെഞ്ജിയും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീട് രജിസ്‌ട്രേഷന്‍ സമയത്താണ് മുദ്രപ്പത്രത്തില്‍ സാക്ഷികളെയും മറ്റും ചേര്‍ത്ത് ഒസ്യത്ത് ഉണ്ടാക്കിയത്. ഇതില്‍ക്കാണുന്ന ഒപ്പ് ടോം തോമസിന്റെതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ടോം തോമസ്, റോയി തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ശക്തമായ തെളിവായാണ് വ്യാജ ഒസ്യത്തിനെയും സ്ഥലരജിസ്‌ട്രേഷനെയും അന്വേഷണസംഘം കാണുന്നത്. ജോളിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമായി തെളിയിക്കാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category