1 GBP = 92.20 INR                       

BREAKING NEWS

കടുത്ത നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമ്പോള്‍ തിരിച്ചടിക്കാന്‍ തക്കംപാര്‍ത്ത് ഭീകരവാദികള്‍; പഞ്ചാബി ആപ്പിള്‍ കച്ചവടക്കാരനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരര്‍; അനന്ത്നാഗില്‍ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാ സേനയും; തുടര്‍ച്ചയായ 73ാം ദിവസവും കശ്മീര്‍ താഴ്വരയില്‍ സ്ഥിതിഗതികള്‍ മെച്ചമല്ല; പുറത്തേക്കു അയക്കുന്ന ആപ്പിളുകളില്‍ പോലും ഇന്ത്യാവിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങള്‍; ഇളവുകള്‍ കൊണ്ട് കാര്യമില്ലെന്നായപ്പോള്‍ നിയന്ത്രണങ്ങള്‍ പലയിടത്തും പുനഃസ്ഥാപിച്ചു സുരക്ഷാ സേന; കാശ്മീരില്‍ ഒന്നും ശരിയാകുന്നില്ല

Britishmalayali
kz´wteJI³

ശ്രീനഗര്‍: കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പു റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശേഷം കാശ്മീര്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിയന്ത്രണങ്ങളില്‍ പതിയെ ഇളവുകള്‍ വരുത്തുമ്പോഴും കിട്ടിയ അവസരത്തില്‍ തിരിച്ചടിക്കാന്‍ തക്കം പാര്‍ത്തിരിക്കയാണ് തീവ്രവാദികള്‍. അതുകൊണ്ട് തന്നെ താഴ്വരയില്‍ ഇപ്പോഴും നിഴലിക്കുന്നത് ഭീതിയാണ്. തുടര്‍ച്ചയായ 73ാം ദിവസവും താഴ്വരയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ മുതലെടുക്കാന്‍ തീവ്രവാദികള്‍ രംഗത്തുവരുന്ന സാഹചര്യത്തില്‍ പലയിടത്തും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണ് ഉള്ളത്.

അതിനിടെ ഓഗസ്റ്റ് ആദ്യം സൗറ മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ച ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാറിന് നേട്ടമായി വിലയിരുത്തപ്പെടുന്നു. ഓഗസ്റ്റ് 6,7 തീയതികളില്‍ നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കു രാജ്യാന്തര മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ജനങ്ങളെ അക്രമങ്ങളിലേക്ക് നയിച്ചത് അഹമ്മദ് ഭട്ടാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതു വലിയ നേട്ടമാണെന്നും പൊലീസ് അവകാശപ്പെട്ടു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ടിരുന്ന ഭട്ടിനെതിരെ നേരത്തേ തന്നെ കേസുകളുണ്ട്. പുതിയ 3 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ, തുടര്‍ച്ചയായ 73ാം ദിവസവും കശ്മീര്‍ താഴ്വരയില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ചന്തകളും കടകളും അടഞ്ഞു കിടന്നു. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വീണ്ടും നിശ്ചലമായി. സ്‌കൂളുകള്‍ തുറന്നിട്ടുണ്ടെങ്കിലും കുട്ടികളില്ല. തിങ്കളാഴ്ച മൊബൈല്‍ സര്‍വീസ് പുനരാരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എസ്എംഎസ് സൗകര്യം വീണ്ടും പിന്‍വലിച്ചു. ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ മുന്മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം തടവിലോ വീട്ടുതടങ്കലിലോ ആണ്.

ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധിച്ചതിന് തന്റെ മാതാവ് ഹൗവ്വ ബഷീര്‍ ഖാന്‍ ഉള്‍പ്പെടെ ബന്ധുക്കളായ ഒട്ടേറെ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണെന്നു മുംബൈയില്‍ പ്രശസ്ത നടനും സംവിധായകനുമായ ആമിര്‍ ബഷീര്‍ അറിയിച്ചു. അറസ്റ്റിലായ സ്ത്രീകളെല്ലാം 70, 80 വയസ്സ് പ്രായമുള്ളവരാണ്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും അറസ്റ്റിലാണ്. ഇതിനിടെ, കശ്മീരില്‍ നിന്നു വന്ന ആപ്പിളുകളില്‍ ഇന്ത്യ വിരുദ്ധ വിഘടനവാദ മുദ്രാവാക്യങ്ങള്‍ എഴുതിയതായി പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ കശ്മീരിലെ അനന്തനാഗില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് 3 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. നാട്ടുകാരായ ഇവര്‍ ഈയിടെയാണു ഭീകരസംഘടനയില്‍ ചേര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സേനയും ഈ മേഖലയില്‍ തിരച്ചില്‍ നടത്തുകയും ഭീകരര്‍ ഒളിത്താവളമാക്കിയിരുന്ന വീടു വളയുകയുമായിരുന്നു. അന്യോന്യം നടന്ന വെടിവയ്പില്‍ വീട് പൂര്‍ണമായി തകര്‍ന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

മൂവരും ഇരുപതിനടുത്തു വയസ്സുള്ളവരാണ്. ഇതിനിടെ, ഛത്തീസ്ഗഡില്‍ നിന്നു കശ്മീരില്‍ കുടിയേറിയ സേതി കുമാര്‍ സാഗര്‍ എന്ന തൊഴിലാളിയെ ദക്ഷിണകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ വെടിവച്ചുകൊന്നു. തിങ്കളാഴ്ചയ്ക്കു ശേഷം കശ്മീരുകാരല്ലാത്ത തൊഴിലാളികള്‍ക്കു നേരെ ഭീകരര്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച രാജസ്ഥാനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറെ ഷോപ്പിയാന്‍ ജില്ലയില്‍ വെടിവച്ചു കൊന്നിരുന്നു. നിയന്ത്രണരേഖയില്‍ ഇന്ത്യ കരാര്‍ ലംഘിച്ചു വെടിവയ്പു നടത്തിയതായി പാക്കിസ്ഥാന്‍ ആരോപിച്ചു. ചൊവ്വാഴ്ച ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ നാട്ടുകാരായ 3 പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 8 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി പാക്കിസ്ഥാന്‍ ആരോപിച്ചു.

ഷോപിയാനില്‍ ആപ്പിള്‍ കച്ചവടക്കാരനെ ഭീകരര്‍ വെടിവച്ചുകൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നു. പഞ്ചാബ് സ്വദേശിയായ ചരണ്‍ജിത് സിങ്ങാണ് മരിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം മൂന്നായി. രാത്രി 7.30 ഓടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജീവ് എന്നയാള്‍ക്കും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുല്‍വാമയിലെ ജില്ലാ ആശുപത്രിയില്‍നിന്ന് സഞ്ജീവിനെ ശ്രീനഗറിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി.

ബുധനാഴ്ച ഛത്തീസ്ഗഡ് സ്വദേശിയായ സേതി കുമാര്‍ സാഗറും ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു. കശ്മീരില്‍ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്ന സേതി കുമാര്‍ സുഹൃത്തുമായി സംസാരിച്ചിരിക്കെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഡിജിപി ദില്‍ഭാഗ് സിങ് പറഞ്ഞു. വ്യാപാരവാണിജ്യ മേഖലയില്‍ ഭീതിയുണ്ടാക്കുന്നതിനായി കശ്മീരിനു പുറത്തുനിന്നെത്തുന്ന തൊഴിലാളികളെ ഭീകരര്‍ ലക്ഷ്യമിടുന്നതായാണു വിവരം.

തിങ്കളാഴ്ച ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ രാജസ്ഥാനില്‍നിന്ന് പഴങ്ങളുമായെത്തിയ ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഏഴു പേര്‍ക്കാണു പരുക്കേറ്റത്. അനന്ത്നാഗിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കും പരുക്കേറ്റു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീരിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category