1 GBP = 97.50 INR                       

BREAKING NEWS

പാക്കിസ്ഥാന്‍ ഇരട്ട മുഖം തുറന്നു കാട്ടി 'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്'! ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; യുഎന്‍ ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ഏകരാജ്യം പാക്കിസ്ഥാനാണ്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ഞങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരിക്കലും പോവുകയോ അയല്‍ക്കാര്‍ക്കു ബാധ്യതയാവുകയോ ചെയ്യാറുമില്ല: ശശി തരൂര്‍ പാക്കിസ്ഥാനെ ബെല്‍ഗ്രേഡില്‍ കൈകാര്യം ചെയ്തത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) യോഗത്തിലാണ് തരൂര്‍ കത്തി കയറിയത്. തന്റെ സ്വതസിദ്ധശൈലിയിലുള്ള ഇംഗ്ലിഷ് പ്രയോഗത്തോടെ തരൂര്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ചത്. അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ എണ്ണമറ്റ ഭീകരാക്രമണങ്ങള്‍ക്കു പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്‍ തന്നെ കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്ന തരൂര്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്റെ പ്രതിനിധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിഡിയോയും തരൂര്‍ ട്വീറ്റ് ചെയ്തു.

'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്' (നിന്ദാത്മകമായ ദുരാരോപണം ഉന്നയിക്കല്‍) എന്നാണു പാക്ക് നടപടിയെ തരൂര്‍ വിമര്‍ശിച്ചത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കു ഫലപ്രദമായൊരു പാര്‍ലമെന്റുണ്ട്. ജനാധിപത്യപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അറിയാം. അതിലേക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും തരൂര്‍ പറഞ്ഞു. യുഎന്‍ ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ഏകരാജ്യം പാക്കിസ്ഥാനാണ്. യുഎന്‍ ഭീകരപട്ടികയിലുള്ള 130 പേരും 25 സംഘടനകളും പാക്കിസ്ഥാനിലാണ്. ഇത്തരമൊരു രാജ്യത്തിന്റെ പ്രതിനിധിയില്‍നിന്ന് മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച കേള്‍ക്കുന്നത് അസംബന്ധമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘമാണ് ഐപിയു യോഗത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ബെല്‍ഗ്രേഡില്‍ നടന്ന ഏഷ്യന്‍ പാര്‍ലമെന്ററി (എപിഎ) യോഗത്തിലും പാക്കിസ്ഥാനെ നിശബ്ദമാക്കുന്ന പ്രകടനം തരൂര്‍ പുറത്തെടുത്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയ്ക്കറിയാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന ഏഷ്യന്‍ പാര്‍ലമെന്ററി യോഗത്തിന് ആതിഥ്യം വഹിക്കാന്‍ പാക്കിസ്ഥാനു ബുദ്ധിമുട്ടുണ്ടെന്നും കശ്മീരിലെ പ്രശ്നങ്ങളാണ് അതിനു കാരണമെന്നുമുള്ള പാക്ക് വാദമാണ് തരൂരിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യം ഉന്നയിച്ച് രാജ്യാന്തര ഫോറത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണു പാക്കിസ്ഥാന്റെ ശ്രമമെന്ന് തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.

'ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പാക്കിസ്ഥാന്റെ ജീവിത സാഹചര്യങ്ങളെയോ മറ്റു സാഹചര്യങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നതല്ല. പിന്നെങ്ങനെയാണ് പാക്കിസ്ഥാന്‍ ഇങ്ങനെയൊരു വാദമുയര്‍ത്തുന്നത്? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ഞങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരിക്കലും പോവുകയോ അയല്‍ക്കാര്‍ക്കു ബാധ്യതയാവുകയോ ചെയ്യാറുമില്ല' തരൂര്‍ വിശദീകരിച്ചു.

'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്ങിലൂടെ' തരൂരിന്റെ ഇംഗ്ലിഷ് പദപ്രയോഗങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 'ഇംഗ്ലിഷ് പഠിക്കണോ? എന്റെ സുഹൃത്ത് ശശി തരൂരിനെ പിന്തുടരൂ... കേട്ടുകേള്‍വിയില്ലാത്ത വാക്കുകള്‍ വരെ നിങ്ങള്‍ക്കു സ്വായത്തമാക്കാം' എന്ന ട്വീറ്റ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നടത്തിയതിനു പിന്നാലെയായിരുന്നു കശ്മീര്‍ വിഷയത്തില്‍ തന്നെയുള്ള തരൂരിന്റെ 'കഠിന' പ്രയോഗം. നേരത്തേ റൊഡൊമന്റേഡ്, ഫരാഗോ തുടങ്ങിയ വാക്കുകളിലൂടെയും തരൂരിന്റെ ഇംഗ്ലിഷ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category