1 GBP = 92.10 INR                       

BREAKING NEWS

2.77 ഏക്കര്‍ തര്‍ക്ക ഭൂമിയിലുള്ള അവകാശവാദം ഉപേക്ഷിക്കും; മറ്റൊരു സ്ഥലം കണ്ടെത്തി പള്ളി പണിയും; സര്‍ക്കാര്‍ അയോധ്യയിലെ 52 പള്ളികളുടെ പുനരുദ്ധാരണം നടത്തണം; പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുന്ന അയോധ്യ തര്‍ക്കം തീര്‍പ്പാക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് സമ്മതം മൂളിയതായി സ്ഥിരീകരണം; ജമിയത്ത് ഉലേമ അടക്കം കേസിലെ മറ്റുകക്ഷികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നെങ്കിലും അവസാന വാക്ക് വഖഫ് ബോര്‍ഡിന്റേത് തന്നെ; ഇനി പന്ത് സുപ്രീം കോടതിയുടെ കോര്‍ട്ടില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയാധ്യയില്‍ തര്‍ക്കഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് സമ്മതം മൂളിയതായി സ്ഥിരീകരണം. വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ ഷാഹിദ് റിസ് വിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2.77 ഏക്കര്‍ ഭൂമിയിലുള്ള അവകാശവാദം ഉപേക്ഷിക്കാനാണ് ബോര്‍ഡ് തയ്യാറായിരിക്കുന്നത്. ബോര്‍ഡ് മറ്റൊരു സ്ഥലം കണ്ടെത്തി മറ്റൊരു പള്ളി നിര്‍മ്മിക്കും. തങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് ബോര്‍ഡ് സമവായ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇതോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമവായത്തിന് കളമൊരുങ്ങി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കേസില്‍ വാദംകേട്ട ഭരണാഘടന ബെഞ്ചിന്റെ ചേംബറിലായിരിക്കും മധ്യസ്ഥസമിതി റിപ്പോര്‍ട്ട് പരിശോധിക്കുക.

കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് വഖഫ് ബോര്‍ഡ് ആവശ്യപ്പെടുന്നു. അയോധ്യയില്‍ 52പള്ളികള്‍ സര്‍ക്കാര്‍ പുതുക്കണം, വഖഫ് ബോര്‍ഡ് മധ്യസ്ഥ സമിതിക്ക് മുമ്പാകെ വ്യക്തമാക്കി. മറ്റ് ഏതെങ്കിലും അനുയോജ്യമായ സ്ഥലത്ത് പള്ളി പണിഞ്ഞ് നല്‍കാമെന്നും വഖഫ് ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് 134 വര്‍ഷത്തെ തര്‍ക്കം തീര്‍പ്പാക്കാന്‍ സഹായിച്ചേക്കാമെന്ന പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പക്കലുള്ള പള്ളികളുടെ പട്ടിക വഖഫ് ബോര്‍ഡ് സമര്‍പ്പിക്കാമെന്നും കോടതി നിയോഗിക്കുന്ന കമ്മിറ്റിക്ക് അതില്‍ ഏതൊക്കെ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുക്കാമെന്നും മധ്യസ്ഥ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അയോധ്യയില്‍ സമാധാനവും ഐക്യവും ഉറപ്പിക്കാന്‍ ഒരു ദേശീയ സ്ഥാപനം സ്ഥാപിക്കണം. ഇതിന് വേണ്ടിയുള്ള ഭൂമി നല്‍കാന്‍ മഹന്ത് ധരം ദാസും പുതുച്ചേരിയിലെ അരബിന്ദോ ആശ്രമവും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം മധ്യസ്ഥ സമിതിയിലെ അംഗമായ ശ്രീശ്രീ രവിശങ്കര്‍ മധ്യസ്ഥ സമിതിയില്‍ വിശ്വാസം അര്‍പ്പിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറഞ്ഞു. എല്ലാ കക്ഷികള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മധ്യസ്ഥ ചര്‍ച്ച സാഹോദര്യത്തിന്റെയും, പരസ്പര ധാരണയും അടിസ്ഥാനത്തിലായിരുന്നുവെന്നും അത് രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്കുള്ള സാ്്ക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ തര്‍ക്കഭൂമി കേസില്‍ വാദം കേള്‍ക്കുന്നതിന് സമാന്തരമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും സമവായം ഉണ്ടാക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ഇന്നലെ കോടതിക്ക് നല്‍കി. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കേസില്‍ നിന്ന് പിന്മാറാന്‍ അനുമതി തേടി കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.

ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം തര്‍ക്ക ഭൂമിക്ക് വേണ്ടിയുള്ള അവകാശ വാദം സുന്നി വഖഫ് ബോര്‍ഡ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ സമ്മതിച്ചതിന്ററെ ഭാഗമായാണ് പിന്മാറ്റം എന്ന സൂചന ഉണ്ടായിരുന്നു. വഖഫ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കും കേസിലെ മറ്റ് മുസ്ലിം കക്ഷികള്‍ക്കും നീക്കത്തില്‍ എതിര്‍പ്പുണ്ട്. കേസിലെ ആദ്യകാല കക്ഷികളിലൊരാളായ അയോധ്യ സ്വദേശി ഇഖ്ബാല്‍ അന്‍സാരി വഖഫ് ബോര്‍ഡിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞു. വഖഫ് ബോര്‍ഡിന് ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ അധികാരമില്ലെന്നും, കഴിഞ്ഞ രണ്ട് മാസമായുള്ള ബോര്‍ഡ് ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും ഇവര്‍ ആരോപിക്കുന്നു. കേസിലെ കക്ഷികളിലൊന്നായ ജമിയത്ത് ഉലേമ കരാറിന്റെ ഭാഗമല്ല. എന്നാല്‍, സുന്നി വഖഫ് ബോര്‍ഡിനാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ളത്. കഴിഞ്ഞ വട്ടത്തില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം കക്ഷികളെ കരാറിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. സുന്നി വകഫ് ബോര്‍ഡ് കൂടാതെ നിര്‍മോഹി അഖാഡയുടെ മാതൃസ്ഥാപനമായ നിര്‍വാണി അഖാഡ, ഹിന്ദു മഹാസഭ, രാം ജന്മസ്ഥാന്‍ പുനരുദ്ധാര്‍ സമിതി എന്നിവരാണ് സമവായത്തിന്റെ ഭാഗമാകുന്നത്. വിഎച്ചപി പിന്തുണയുള്ള രാം ജന്മഭൂമി ന്യാസ് മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളികളായില്ലെങ്കിലും തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള അവരുടെ പദ്ധതി അനുസരിച്ച് തന്നെയാണ് സമവായത്തിലെത്തുന്നത്. സുപ്രീം കോടതി മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകുമോ അതോ സ്വന്തം വിധി ന്യായം പുറപ്പെടുവിക്കുമോ എന്നാണ് അറിയേണ്ടത്.

അതേസമയം, ഭൂമിതര്‍ക്ക കേസ് വിധി പറയാന്‍ മാറ്റിവച്ചു. വാദങ്ങള്‍ രേഖാമൂലം നല്‍കേണ്ടവര്‍ക്ക് മൂന്ന് ദിവസത്തിനകം നല്‍കാം. ഓഗസ്റ്റ് ആറിനാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്.കേസിലെ വാദത്തിനിടെ അഭിഭാഷകന്‍ തെളിവായി നല്‍കിയ രേഖ കീറിക്കളഞ്ഞു. ഇതോടെ ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാനാണ് കോടതിയില്‍ വലിച്ചു കീറിയത്. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ നാടകീയമായി വലിച്ചുകീറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാല്‍ കിഷോര്‍ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങള്‍ വാദത്തില്‍ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ എതിര്‍ത്തു. രേഖയുടെ കോപ്പി എന്ന നിലയില്‍ തനിക്കു നല്‍കിയ പേജ് രാജീവ് ധവാന്‍ കീറികളയുകയായിരുന്നു.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു പേജിലുണ്ടായിരുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെയാണ് ധവാന്‍ ഇതു കീറിക്കളഞ്ഞത്. ഉടന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ഇത്തരം രേഖകള്‍ക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാന്‍ ഭൂപടം കീറിയത്.

അതിനിടെ യുപി സര്‍ക്കാര്‍ നവംബര്‍ 30 വരെ യുപി സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥരും ഫീല്‍ഡ് ഡ്യൂട്ടിയിലായിരിക്കണമെന്നും അവധി അനുവദിക്കില്ലെന്നും ഉത്തരവിട്ടു. ഉത്സലസീസണുമായി ബന്ധപ്പെട്ടാണ് ഉത്തരവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അയോധ്യ വിധി കണക്കിലെടുത്താണ് നീക്കമെന്ന് സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category