ഫിലിപ്പ് ജോസഫ്
ഗ്ലോസ്റ്ററിലെ ദി ക്രിപ്റ്റ് സ്കൂള്‍ ഹാളില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവം നാളെ ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന നാലു സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 16ന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.
തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവങ്ങള്‍. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എട്ടു മിഷനില്‍ നിന്നുള്ള പ്രതിഭാ ശാലികള്‍ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരങ്ങളുടെ റൂള്‍സ് ആന്റ് ഗൈഡ്ലൈന്‍സും മറ്റു വിവരങ്ങളും http://smegbbiblekalotsavam.com/ ല്‍ ലഭ്യമാണ്. ക്രിപ്റ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, മിതമായ നിരക്കില്‍ പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതു തലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റിയും റീജിയണിലെ മറ്റു വൈദികരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റ്യനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫിലിപ്പ് കണ്ടോത്ത് (റീജിയണല്‍ ട്രസ്റ്റി) - 07703063836, റോയി സെബാസ്റ്റ്യന്‍ (കലോത്സവം കോര്‍ഡിനേറ്റര്‍) - 07862701046, ഡോ. ജോസി മാത്യു (കാര്‍ഡിഫ്) കലോത്സവം വൈസ് കോര്‍ഡിനേറ്റര്‍, ഷാജി ജോസഫ് (ഗ്ലോസ്റ്റര്‍) കലോത്സവം വൈസ് കോര്‍ഡിനേറ്റര്‍
സ്ഥലത്തിന്റെ വിലാസം
The Crypt School Hall, Podsmead, Gloucester, GL2 5AE
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam