ബോറിസ് ജോണ്‍സണിന്റെ ബ്രക്സിറ്റ് കരാറിന് യൂറോപ്യന്‍ യൂണിയന് അംഗീകാരം നല്‍കിയതോടെ, നിര്‍ണായകമായ ഘട്ടത്തിലേക്ക് ബ്രിട്ടന് പ്രവേശിച്ചിരിക്കുകയാണ്. ബ്രക്സിറ്റ് നടപ്പാക്കുന്നതിന് ഒക്ടോബര്‍ 31-നപ്പുറത്തേക്ക് നീട്ടി നല്‍കില്ലെന്ന് യൂറോപ്യന്‍ യൂണിയന് അധ്യക്ഷന്‍ ഴാങ് ക്ലോഡ് ജങ്കര്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ, ബ്രിട്ടനിലെ വിമതരുടെ നിലയും പരുങ്ങലിലായി. നാളെ പാര്‍ലമെന്റില്‍ ഈ കരാര്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍, എങ്ങനെയെതിര്ക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും വിമതരും. ബോറിസിന്റെ അസാധാരണമായ രാഷ്ട്രീയ വിജയമെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താതെ വേര്‍പിരിയുന്ന സാഹചര്യമൊഴിവാക്കുന്നതിനാണ് ഇത്രകാലവും ലേബര്‍ പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷയും ടോറി വിമതരും ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയനുമായി ഏറെക്കുറെ സ്വീകാര്യമായ കരാറിലെത്തിയതോടെ അതിനെ ചെറുക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. കരാര്‍ അംഗീകരിക്കണമെന്ന ബോറിസ് ജോണ്‍സണിന്റെയും യൂറോപ്യന്‍ നേതാക്കളുടെയും ആവശ്യവും അവര്‍ക്കുമുന്നിലുണ്ട്. കരാറിനെ എതിര്‍ത്താല്‍, ഒക്ടോബര്‍ 31-ന് വ്യക്തമായൊരു കരാറില്ലാതെ വേര്‍പിരിയുന്ന അവസ്ഥയിലേക്ക് ബ്രിട്ടനെ തള്ളിയിട്ടെന്ന പഴിയും പ്രതിപക്ഷം പേറേണ്ടിവരും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) മാത്രമാണ് കരാറിനെതിരേ പ്രഖ്യാപിത നിലപാട് എടുത്തിട്ടുള്ളത്. ലേബര്‍ പാര്‍ട്ടി കരാറിനെ എതിര്‍ക്കുന്നുണ്ടെങ്കിലും തെരേസ മേയുടെ കരാറിനെക്കാള്‍ മോശമെന്ന് പരാമര്‍ശിക്കുന്നതല്ലാതെ വ്യക്തമായ കാരണങ്ങള്‍ നിരത്താന്‍ ജെറമി കോര്ബിനുമായിട്ടില്ല. അവസാന നിമിഷം പാര്‍ലമെന്റില്‍ കരാര്‍ ചര്‍ച്ചയ്ക്കെത്തുമ്പോള്‍ ലേബര്‍ പാര്‍ട്ടിയിലെ ബ്രക്സിറ്റ് പക്ഷപാതികളുടെ കൂടി പിന്തുണ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ബോറിസ് ജോണ്‍സണിന്റെ ക്യാമ്പ്.
പാര്‍ലമെന്റില്‍ നാളെ കരാര്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍, ബോറിസ് പക്ഷം പിന്തുണ പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിശ്വസ്തരായ 280 എംപിമാരുടെ പിന്തുണ. ടോറി പ്ക്ഷത്തുനിന്ന് പുറത്തായ പത്തുപേരുടെ പിന്തുണ, ലേബര്‍ പാര്‍ട്ടിയിലെ വിമത പക്ഷത്തുള്ള 25 പേരുടെ പിന്തുണ, നാല് സ്വതന്ത്രര്‍, ഒരു ലിബറല്‍ ഡമോക്രാറ്റിക് എംപിയുടെ പിന്തുണ. അങ്ങനെ 320 പേരുടെ പിന്തുണയോടെ കരാര്‍ വിജയത്തിലെത്തിക്കുക. മറുഭാഗത്ത്, 219 വോട്ടുള്ള ലേബര്‍ പാര്‍ട്ടിയും 35 വോട്ടുള്ള സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും പത്തു സീറ്റുള്ള ഡിയുപിയും 17 സീറ്റുള്ള ലിബറല്‍ ഡമോക്രാറ്റ്സുമാണ് പ്രധാനമായുമുള്ളത്. എന്നാല്‍, ബോറിസിനെ പരാജയപ്പെടുത്താന്‍ ഈ മുന്നേറ്റം മതിയാകില്ല.
നാളെ സംഭവിക്കുന്നത്
ബ്രസല്‍സ് ഉച്ചകോടിയില്‍ സംഭവിച്ച കാര്യങ്ങള്‍ സംക്ഷിപ്തമായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും നടപടികള്‍ക്ക് തുടക്കം കുറിക്കുക. രാവിലെ ഒമ്പതരയ്ക്ക് അധോസഭയും പതിനൊന്ന് മണിക്ക് പ്രഭുസമയും ചേരും. 320 വോട്ടുകളാണ് ബില്‍ പാസ്സാകുന്നതിന് വേണ്ടിവരിക. കണ്‍സര്‍വേറ്റീവ് പക്ഷത്തെ 287 പേര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. ബില്ലിനെ അംഗീകരിച്ചില്ലെങ്കില്‍ അവര്‍ പുറത്താകുമെന്നുറപ്പാണ്. കരാറിലെ വ്യവസ്ഥകളില്‍ എന്തെങ്കിലും ഭേദഗതി നിര്ദേശിക്കപ്പെടുകയാണെങ്കില് അതിലെ വോട്ടെടുപ്പാകും ആദ്യം നടക്കുക. പിന്നീടായിരിക്കും പ്രധാന വോട്ടെടുപ്പ്. ബ്രക്സിറ്റ് 2020 ഫെബ്രവരി വരെ നീട്ടിവെക്കണമെന്നും പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ഭേദഗതി എസ്എന്‍പി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
ബില്‍ പാസ്സാവുകയാണെങ്കില്‍
ബോറിസ് ജോണ്സണ് അവതരിപ്പിക്കുന്ന ബില്‍ പാസ്സാവുകയാണെങ്കില്‍ ബ്രെക്സിറ്റ് നടപ്പാക്കാന്‍ ശേഷിക്കുന്നത് 11 ദിവസം മാത്രമാകും. അതിനുള്ളില്‍ പിന്മാറ്റക്കരാര് പഴുതുകളില്ലാതെ തയ്യാറാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എംപിമാര്‍ക്കു മുന്നിലുള്ളത്. അവധികള്പോലും ഉപേക്ഷിച്ച് കൂലംകഷമായ ചര്‍ച്ചയിലൂടെ പിന്മാറ്റക്കരാര് രൂപപ്പെടുത്തുന്നതിനാകും ബ്രിട്ടീഷ് പാര്‍ലമെന്റ് പിന്നീട് സാക്ഷ്യം വഹിക്കുക. ഒക്ടോബര്‍ 31-നപ്പുറത്തേക്ക് നടപടികള്‍ നീട്ടിവെക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റും കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്.
ബില്‍ പരാജയപ്പെട്ടാല്‍
പാര്‍ലമെന്റില്‍ ബില്‍ പരാജയപ്പെട്ടാല്‍, ബ്രക്സിറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് അഭ്യര്‍ഥിച്ച് യൂറോപ്യന്‍ യൂണിയന് നേതൃത്വത്തിന് കത്തയക്കുകയാണ് ബോറിസ് ജോണ്‍സണിന് മു്ന്നിലുള്ള വഴി. കഴിഞ്ഞമാസം വിമതര്‍ പാസ്സാക്കിയ ബെന്‍ ആക്ട് പ്രകാരമാണിത്. കാലാവധി നീട്ടാന്‍ താന്‍ ആവശ്യപ്പെടുകയില്ലെന്ന് ബോറിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കോടതികളിലൂടെ അക്കാര്യം എതിരാളികള്‍ക്ക് നടപ്പിലാക്കിയെടുക്കാവുന്നതേയുള്ളൂ. ബ്രക്സിറ്റ് നടപ്പാക്കല്‍ നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും അതേസമയം തന്നെ ബോറിസ് പൊതുതിരഞ്ഞെടുപ്പിന് നിര്‍ദേശം നല്‍കുകയുമാകും നാളെ ബില്‍ പരാജയപ്പെടുകയാണെങ്കില്‍ സംഭവിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ