1 GBP = 92.10 INR                       

BREAKING NEWS

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന യുവതിയെ നാട്ടിലേക്ക് അയച്ചുകെട്ടിച്ചു; തിരിച്ചെത്തി ഏറെ വൈകാതെ തമ്മില്‍ അകന്നെങ്കിലും ബാക്കിയായത് രണ്ട് കുട്ടികള്‍; ഡിപ്പന്‍ഡന്റ് വിസയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യയെയും മക്കളെയും കൊന്ന് ഇന്ത്യയിലേക്ക് മുങ്ങി ഭര്‍ത്താവ്; ഇന്ത്യ നാടുകടത്തിയതോടെ കേസ് വീണ്ടും ലണ്ടന്‍ കോടതിയില്‍

Britishmalayali
kz´wteJI³

ന്റെ ബ്രിട്ടീഷ് വിസയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്‍ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ഇന്ത്യയിലേക്ക് മുങ്ങിയ ബംഗ്ലാദേശുകാരന്റെ വിചാരണ ബ്രിട്ടീഷ് കോടതിയില്‍ ആരംഭിച്ചു. ഇന്ത്യ നാടുകടത്തിയതോടെയാണ് കേസ് വീണ്ടും വിചാരണയ്ക്കുവന്നത്. 2007 ജനുവരി ഒന്നിനാണ് 46-കാരനായ മുഹമ്മദ് അബ്ദുള്‍ ഷാക്കൂര്‍, തന്റെ മുന്‍ ഭാര്യ ജൂലി ബീഗത്തെയും ആ ബന്ധത്തില്‍ തനിക്ക് പിറന്ന അനിക, തഹാന എന്നീ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്.

ബംഗ്ലാദേശ് വംശജയായ ജൂലി നാട്ടിലെത്തിയാണ് മുഹമ്മദ് അബ്ദുള്‍ ഷാക്കൂറിനെ വിവാഹം കഴിച്ചത്. ജൂലിയെ വിവാഹം കഴിച്ചതോടെ ബ്രിട്ടീഷ് പൗരനായി മാറാമെന്ന മോഹം ഫലിക്കാതെ വന്നതോടെയാണ് ഇവര്‍ തമ്മിലകന്നതും. 2001-ല്‍ വേര്‍പിരിയുംമുമ്പുതന്നെ മുഹമ്മദ് തന്റെ വിസയെച്ചൊല്ലി തര്‍ക്കം തുടങ്ങിയിരുന്നു. വിസ ശരിയാക്കുകയും തനിക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തില്ലെങ്കില്‍ നിന്നെയും നിന്റെ കുടുംബത്തെയും വകവരുത്തുമെന്ന് ജൂലിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഓള്‍ഡ് ബെയ്‌ലി കോടതിയിലെ വിചാരണയില്‍ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

1999-ലാണ് ജൂലി തന്റെ 19-ാം വയസ്സില്‍ കസിന്‍ കൂടിയായ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. ബംഗ്ലാദേശിലേക്കുവന്ന് വിവാഹം ആചാരപൂര്‍വം നടത്തുകയായിരുന്നു മാതാപിതാക്കള്‍. രണ്ടുവര്‍ഷം മാത്രമേ ഇവര്‍ ഒരുമിച്ച് ജീവിച്ചുള്ളൂ. രണ്ടുകുട്ടികള്‍ പിറന്നതോടെ ബന്ധം ഉലഞ്ഞു. 2000-ല്‍ സ്‌പോണ്‍സര്‍ഷിപ്പ് വിസയില്‍ ലണ്ടനിലെത്തിയ മുഹമ്മദ് വിസ ശരിയാക്കിത്തരണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബന്ധം വേര്‍പെടുത്തിയശേഷവും ഇയാളില്‍നിന്നുള്ള ഭീഷണി തുടര്‍ന്നതോടെ, ജൂലിയും അമ്മയും രണ്ട് കുട്ടികളും ഈസ്റ്റ് ഹാമിലേക്ക് താമസം മാറ്റി.

ജൂലി സുന്ദരിയല്ലെന്നും ലണ്ടനിലേക്ക് വരുന്നതിനുവേണ്ടി മാത്രമാണ് താന്‍ വിവാഹത്തിന് സമ്മതിച്ചതെന്നും മുഹമ്മദ് പറഞ്ഞിരുന്നതായി ജൂലിയുടെ സഹോദരി കോടതിയില്‍ പറഞ്ഞു. ജനിച്ചത് രണ്ടും പെണ്‍കുട്ടികളായതും മുഹമ്മദിനെ ചൊടിപ്പിച്ചു. ജൂലിക്ക് കിട്ടിയിരുന്ന ചൈല്‍ഡ് ബെനഫിറ്റില്‍നിന്ന് ഇയാള്‍ നാട്ടിലേക്ക് പണമയയ്ക്കുകയും ചെയ്തിരുന്നു. 2007 ജനുവരി പത്തിന് ജൂലിയുടെ സഹോദരി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ ജനുവരി ഒന്നിന് മുഹമ്മദ് ജൂലിക്കും മക്കള്‍ക്കുമൊപ്പമുണ്ടായിരുന്നതായും കണ്ടെത്തി.

ജനുവരി രണ്ടിന് ലണ്ടനിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിലെത്തിയ മുഹമ്മദ് അടിയന്തര പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും ജനുവരി അഞ്ചിന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തന്റെ അച്ഛനും അമ്മയും ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞാണ് ഇയാള്‍ മുങ്ങിയത്. പിന്നീട് ഇന്ത്യയിലേക്ക് കുടിയേറിയ മുഹമ്മദിനെ ബ്രിട്ടീഷ് പോലീസ് കണ്ടെത്തുകയായിരുന്നു. ഇക്കൊല്ലം ഏപ്രിലില്‍ ഇന്ത്യ നാടുകടത്തിയതോടെയാണ് മുഹമ്മദിനെതിരായ വിചാരണ പുനരാരംഭിക്കാന്‍ ബ്രിട്ടീഷ് കോടതി തീരുമാനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category