1 GBP = 92.10 INR                       

BREAKING NEWS

ക്യാമറക്കണ്ണില്‍ പെടുമ്പോഴും ക്ലിക്ക് ശബ്ദം കേള്‍ക്കുമ്പോഴും ഞാന്‍ ഇപ്പോഴും അമ്മയെ ഓര്‍ക്കുന്നു; അതുകൊണ്ട് ചിലപ്പോഴെങ്കിലും എന്റെ പ്രതികരണം മോശമായെന്നുവരാം; പാപ്പരാസികളുടെ വേട്ടയാടലില്‍ ഡയാന രാജകുമാരിക്ക് ജീവന്‍ നഷ്ടമായതിന്റെ വേദന മനസ്സില്‍ സൂക്ഷിച്ച് ഹാരി രാജകുമാരന്‍

Britishmalayali
kz´wteJI³

വിടെപ്പോയാലും ഡയാന രാജകുമാരിക്കുചുറ്റും അവരുണ്ടായിരുന്നു. ക്യാമറകളുമായി പാപ്പരാസികള്‍. ഗോസിപ്പെഴുത്തുകാര്‍. 1997-ല്‍ കാറപകടത്തില്‍ മരിച്ചശേഷവും ഡയാനയെക്കുറിച്ചുള്ള നിറംപിടിച്ച കഥകളും വര്‍ണച്ചിത്രങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. വില്യമും ഹാരിയുമെന്ന രണ്ട് മക്കളെ തനിച്ചാക്കിയാണ് ഡയാന പോയത്. പക്ഷേ, അമ്മയെക്കുറിച്ചുള്ള ഓര്‍മകളില്‍ ജീവിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരായ വില്യം രാജകുമാരനും ഹാരി രാജകുമാരനും.

അടുത്തിടെ ഐടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരന്‍ തന്റെ വേദനകള്‍ പങ്കിട്ടത്. ഓരോ തവണ ക്യാമറ കാണുമ്പോഴും ക്യാമറയുടെ ക്ലിക്ക് ശബ്ദം കേള്‍ക്കുമ്പോഴും താന്‍ തന്റെ അമ്മയെ ഓര്‍ത്തുപോകുന്നുവെന്ന് ഹാരി പറഞ്ഞു. വെള്ളിവെളിച്ചത്തില്‍ നില്‍ക്കേണ്ടിവന്ന രാജകുടുംബാംഗത്തിന്റെ സമ്മര്‍ദവും അത് തന്റെ അമ്മയുടെ ജീവിതത്തിലുണ്ടാക്കിയ മുറിവുകളുമൊക്കെ തുറന്നുപറയുകയായിരുന്നു ടോം ബ്രാഡിയുമായുള്ള അഭിമുഖത്തില്‍ ഹാരി.

ഓരോ തവണ ക്യാമറ കാണുമ്പോഴും ക്ലിക്ക് കേള്‍ക്കുമ്പോഴും ഫ്‌ളാഷ് മുഖത്ത് പതിയുമ്പോഴും അമ്മയുടെ ഓര്‍മകള്‍ തന്നിലേക്ക് ഇരമ്പിയെത്തുന്നുവെന്ന് ഹാരി പറയുന്നു. അത് പലപ്പോഴും തന്നെ പ്രകോപിപ്പിക്കുകയും ചെയ്യും. അടുത്തിടെ ഭാര്യ മേഗനും മകന്‍ ആര്‍ച്ചിക്കുമൊപ്പം നടത്തിയ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഹാരിയുടെ അഭിമുഖം. ഡയാന സഞ്ചരിച്ച വഴികളിലൂടെ നടന്ന ഹാരി അമ്മയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

രാജകുടുംബത്തിലുള്ളവരെ അപകീര്‍ത്തിപ്പെടുത്താനാണ് അന്ന് മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നതെന്ന് ഹാരി കുറ്റപ്പെടുത്തി. അമ്മ അന്ന് തുടങ്ങിവെച്ചത് നടപ്പിലാക്കുന്നതിനായാണ് ഇപ്പോള്‍ താന്‍ ആഫ്രിക്കയിലെത്തയിരിക്കുന്നതെന്ന് ഹാരി പറഞ്ഞു. കുഴിബോംബുകള്‍ നിറഞ്ഞ അംഗോളയിലെ ഹുവാംബോ നഗരത്തിലുള്ള മൈന്‍പാടത്തിലൂടെ ഡയാന നടത്തിയ യാത്രയുടെ സ്മരണ പുതുക്കി ഹാരി അവിടെയെത്തിയത് ലോകമാധ്യമങ്ങളില്‍ ശ്രദ്ധേയ വാര്‍ത്തയായിരുന്നു. കാറപകടമുണ്ടാകുന്നതിന് ഏതാനും മാസം മുമ്പാണ് ഹാരി ഇവിടെയെത്തിയത്.

ഹാരിക്ക് 12 വയസ്സുള്ളപ്പോഴാണ് ഡയാന കാറപടത്തില്‍ മരിച്ചത്. അമ്മയുടെ ഓര്‍മകളിലാണ് ഞാനെന്നും ജീവിക്കുന്നത്. അവരുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് സഞ്ചരിക്കുകയെന്നത് അവിസ്മരണീയമായ കാര്യമായിരുന്നു. മൈന്‍പാടത്തിലൂടെയുള്ള യാത്രയെക്കുറിച്ച് ഹാരി പറഞ്ഞു. അംഗോളയിലെ ആഭ്യന്തര യുദ്ധത്തിന്റെ പാകമായി വിമതര്‍ പാകിയ കുഴിബോംബുകളാണ് ഹുവാംബോയെ ഭീതിദമായ പ്രദേശമാക്കിയത്. കുഴിബോംബുകള്‍ക്കെതിരായ സന്ദേശമെന്ന നിലയ്ക്കായിരുന്നു ഡയാനയുടെ സന്ദര്‍ശനവും അതിലൂടെയുള്ള നടത്തവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category