1 GBP = 92.10 INR                       

BREAKING NEWS

ട്യൂബ് ട്രെയിനിനു മുകളില്‍ക്കയറി പ്രക്ഷോഭം; ക്ഷുഭിതരായ യാത്രക്കാര്‍ വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടി; ജനം തിരിഞ്ഞതോടെ ഗാറ്റ്‌വിക് എയര്‍പോര്‍ട്ട് തടയാന്‍ പുറപ്പെട്ട കാലാവസ്ഥാ പ്രക്ഷോഭകര്‍ സ്ഥലം വിട്ടു

Britishmalayali
kz´wteJI³

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലായിരുന്നു എക്‌സ്റ്റിന്‍ഷന്‍ റിബലിയന്‍ പ്രവര്‍ത്തകര്‍. ഹീത്രൂ വിമാനത്താവളത്തിനരികില്‍ ഡ്രോണ്‍ പറത്തിയും റോഡുകള്‍ ഉപരോധിച്ചും മറ്റും പ്രതിഷേധിച്ച അവരുടെ അടുത്ത ഉന്നം ഗാറ്റ്‌വിക്ക് വിമാനത്താവളമായിരുന്നു. സമരത്തിന് മുന്നോടിയായി ട്യൂബ് ട്രെയിന് മുകളില്‍ക്കയറി പ്രതിഷേധിക്കാന്‍ ശ്രമിച്ചതോടെ, യാത്രക്കാര്‍ക്ക് സര്‍വനിയന്ത്രണവും വിട്ടു. ട്രെയിന് മുകളില്‍നിന്ന് പ്രതിഷേധക്കാരെ വലിച്ചുതാഴെയിട്ട കൈകാര്യം ചെയ്ത യാത്രക്കാര്‍ പ്രതിഷേധക്കാരെ ഓടിച്ചുവിട്ടു. യാത്രക്കാരില്‍നിന്നുണ്ടായ അപ്രതീക്ഷിത തിരിച്ചടി പ്രക്ഷോഭകരെയും തളര്‍ത്തി. ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് സമരം പിന്‍വലിച്ച് അവര്‍ തടിതപ്പി.

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലെ മൂന്ന് സ്റ്റേഷനുകളിലാണ് പ്രതിഷേധത്തിന് പദ്ധതിയിട്ടിരുന്നത്. ട്രെയിന് മുകളില്‍കയറിയും വാതിലിനരികില്‍ തടസ്സം സൃഷ്ടിച്ചും പ്രതിഷേധിക്കാനായിരുന്നു പരിപാടി. സമരം മെട്രൊപൊലിറ്റന്‍ പോലീസ് നിരോധിച്ചിരുന്നെങ്കിലും സമരക്കാര്‍ വാശിയിലായിരുന്നു. എന്നാല്‍, പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരേ യാത്രക്കാര്‍ക്കിടയില്‍നിന്നുവന്ന പ്രതിഷേധം അവരുടെ കണക്കുകൂട്ടലാകെ തെറ്റിച്ചു. രാഷ്ട്രീയക്കാരും വാണിജ്യപ്രമുഖരും സമരത്തിനെതിരായി. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരം സെല്‍ഫ് ഗോളടിച്ചതുപോലെ തിരിച്ചടിയായെന്ന് എക്‌സ്റ്റിന്‍ഷ്യന്‍ റിബലിയന്റെ വക്താവ് പറഞ്ഞു.

കാനിങ് ടൗണ്‍ സറ്റേഷനില്‍വെച്ചാണ് പ്രതിഷേധക്കാര്‍ക്കുനേരെ യാത്രക്കാര്‍ തിരഞ്ഞത്. ട്രെയിന് മുകളില്‍ക്കയറിയ പ്രതിഷേധക്കാരെ അവിടെനിന്ന് വലിച്ചുതാഴെയിട്ട യാത്രക്കാര്‍ കാര്യമായി കൈകാര്യം ചെയ്യുകയും ചെയ്തു. എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുശേഷം അറസ്റ്റിലായവര്‍ 1711 ആയി. നാട്ടുകാര്‍ എതിരായെന്ന് ഉറപ്പായതോടെയാണ് ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് സമരം പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായത്. ഭാവിയില്‍ അണ്ടര്‍ഗ്രൗണ്ട് സര്‍വീസ് തടസ്സപ്പെടുത്തുന്നതിന് മുമ്പ് ആവശ്യമായ ആസൂത്രണം നടത്തുമെന്നും വക്താവ് പറഞ്ഞു.

ട്രെയിനിന് മുകളില്‍ കയറിയ പ്രവര്‍ത്തകരിലൊരാള്‍ വലിച്ച് താഴെയിടാന്‍ വന്നയാളെ ചവിട്ടിയതും പ്രകോപനത്തിനിടയാക്കി. ഇതോടെയാണ് മറ്റുയാത്രക്കാര്‍ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഇയാള്‍ക്കുനേരെ വലിച്ചെറിഞ്ഞതും വലിച്ച് താഴെയിട്ടതും. പ്രകോപനം സൃഷ്ടിച്ച പ്രവര്‍ത്തകനില്‍നിന്ന് വിശദീകരണം തേടുമെന്ന് പറഞ്ഞ വക്താവ്, പ്രവര്‍ത്തകനെ സംരക്ഷിച്ച നാട്ടുകാരോട് നന്ദിപറയുകയും ചെയ്തു. നാലുപേരാണ് കാനിങ് ടൗണ്‍ സ്റ്റേഷനിലെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഷേഡ്‌വെല്ലില്‍ ഇലക്ട്രിക് ട്രെയിന്റെ വാതിലിന് കുറുകെനിന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിനും നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category