1 GBP = 92.00 INR                       

BREAKING NEWS

അഞ്ചുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തുര്‍ക്കി; വെടിനിര്‍ത്തല്‍ കുര്‍ദിഷ് പോരാളികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം കൊടുക്കുന്നതിന്; അതിര്‍ത്തിയിലെ 20 കിലോമീറ്റര്‍ ബഫര്‍ സോണില്‍ പ്രവേശനമില്ല; എര്‍ദോഹര്‍ മഹാനായ നേതാവെന്ന് വാഴ്ത്തി ട്രംപ്; വെടി നിര്‍ത്തല്‍ താല്‍ക്കാലികമെന്ന് മുന്നറിയിപ്പ് നല്‍കി എര്‍ദോഗന്‍; ട്രംപിന്റെ വിചിത്ര നിലപാടില്‍ കുര്‍ദിഷ് പോരാളികള്‍ നാമാവശേഷമാകുമ്പോള്‍ നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് ലോകം

Britishmalayali
kz´wteJI³

മേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കുര്‍ദുകള്‍ക്കെതിരേ സിറിയയില്‍ അഞ്ചുദിവസത്തേക്ക് തുര്‍ക്കി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രദേശത്തുനിന്ന് കുര്‍ദുകള്‍ക്ക് ഒഴിഞ്ഞുപോകുന്നതിനായാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. വെടിനിര്‍ത്തല്‍ ധാരണ അനുസരിക്കുമെന്ന് കുര്‍ദുകളുടെ സായുധ വിഭാഗമായ സിറിയന്‍ ഡമോക്രാറ്റിക് ഫോഴസസ് കമാന്‍ഡര്‍ മസ്ലൂം അ്ബ്ദി പറഞ്ഞു. കുര്‍ദുകളുടെ ജീവിതത്തിലെ മഹത്തായ ദിവസമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

കുര്‍ദുകള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്കുമാറാന്‍ അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് അറിയിച്ചത്. അത്രയും ദിവസം വടക്കന്‍ സിറിയയില്‍ തുര്‍ക്കി സമാധാനം പാലിക്കും. അങ്കാറയിലെ യുഎസ് എംബസിയില്‍വെച്ചാണ് പെന്‍സ് പ്രഖ്യാപനം നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി നേരിട്ടെത്തിയ പെന്‍സും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും നാലുമണിക്കൂറോളം തുര്‍ത്തി പ്രസിഡന്റ് റീസെപ് തായിപ് എര്‍ദോഗനുമായി ചര്‍ച്ച നടത്തി.

തുര്‍ക്കിയുമായി ധാരണയിലെത്താനാവില്ലെന്ന ആശങ്കയിലായിരുന്നു അമേരിക്കന്‍ അധികൃതര്‍. എന്നാല്‍, തുര്‍ക്കി മുന്നോട്ടുവെച്ച കര്‍ശന ഉപാധികള്‍ അമേരിക്ക സമ്മതിച്ചതോടെ ധാരണ സാധ്യമായി. ഇതനുസരിച്ച് അതിര്‍ത്തിയില്‍ 20 കിലോമീറ്റര്‍ പരിധി ബഫര്‍ സോണായി പ്രഖ്യാപിക്കും. ഇവിടേക്ക് കുര്‍ദുകള്‍ കയറാന്‍ പാടില്ല. ഫലത്ത്തില്‍ സിറിയയുടെ ഒരു പ്രദേശത്ത് തുര്‍ക്കിക്ക് അധികാരം ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ധാരണ.

തന്റെ ടീമിന്റെ ഉജ്വല വിജയമായാണ് ധാരണയെ ട്രംപ് വിശേഷിപ്പിച്ചത്. നേരത്തെ തുര്‍ക്കിയെ കടുത്ത ഭീഷണിയിലൂടെ വരുതിയിലാക്കാന്‍ ട്രംപ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ധാരണയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരേ ഉപരോധം കൊണ്ടുവരുമെന്നും അത് തുര്‍ക്കിയുടെ സമ്പദ്‌വവ്യവസ്ഥയെ തകര്‍ക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍, കുര്‍ദുകള്‍ക്കുമേല്‍ നിര്‍ണായക മുന്‍തൂക്കം ലഭിക്കുന്ന രീതിയില്‍ തുര്‍ക്കി മു്‌ന്നോട്ടുവെച്ച ഉപാധികളാണ് ഇപ്പോള്‍ നടപ്പിലായിട്ടുള്ളത്.

എന്നാല്‍, അമേരിക്കയുമായെത്തിയ ധാരണയെ തുര്‍ക്കി വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. ഇതൊരു വെടിനിര്‍ത്തലല്ലെന്നും കുര്‍ദ് സൈനികര്‍ക്ക് പിന്മാറാനുള്ള സമയം നല്‍കുക മാത്രമാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കാവുസോഗ്ലു പറഞ്ഞു. വെടിനിര്‍ത്തല്‍ അല്ല എന്ന് തുര്‍ക്കി ഊന്നിപ്പറഞ്ഞത്, അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നവരോട് യാതൊരു ദയയുമുണ്ടാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണെന്ന് വിലയിരുത്തപ്പടുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ സിറിയയില്‍ അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് ആക്രമണം നടത്തിയവരാണ് കുര്‍ദുകളുടെ സിറിയന്‍ ഡമോക്രാറ്റിക് ഫ്രണ്ട്. എ്ന്നാല്‍, തീവ്രവാദികളായാണ് തുര്‍ക്കി ഈ സംഘടനയെ വിലയിരുത്തുന്നത്. തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എസ്.ഡി.എസിനെതിരേ തുര്‍ക്കി ആക്രമണം നടത്തുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍വരെ സുരക്ഷിത മേഖലയാക്കി, അവിടെ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category