ജോര്‍ജ്ജ് എടത്വാ
ഗ്രേസ് നൈറ്റ് യുകെയിലെ ഒരുപറ്റം കലാസ്വാദകരുടെ കൂട്ടായ്മയുടെ സൗഹൃദ ആഘോഷവേളയാണ്. യുകെ മലയാളികളുടെ ആഘോഷാവസരങ്ങളിലെ സജീവമുഖം ഗ്രേസ് മെലഡീസ് ഹാംപ്ഷെയര്‍ അവരുടെ വാര്‍ഷിക ആഘോഷമായി അവതരിപ്പിക്കുന്നതാണ് നാളെ ശനിയാഴ്ച സതാംപ്ടണിലെ ഹെഡ്ജ് ഏന്‍ഡ് വില്ലേജ് ഹാളില്‍ അവതരിപ്പിക്കുന്ന ഗ്രേസ് നൈറ്റ് 2019. കഴിഞ്ഞ 10 പത്തുവര്‍ഷവും ഏറ്റവും മികച്ച കലോപഹാരങ്ങള്‍ ഗ്രേസ് നൈറ്റുകള്‍ വഴി യുകെ മലയാളി സമൂഹത്തിന് നല്കാന് ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷവും മികച്ച പ്രോഗ്രാമുകള്‍ തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മലയാള സിനിമാ പിന്നണി ഗാനശാഖയിലെ യുവപ്രതിഭ നിഖില്‍ രാജിന്റെ നേതൃത്വത്തില്‍ യുകെയിലെ പ്രമുഖരും പ്രശസ്തരുമായ നിരവധി ഗായികാ ഗായകര്‍ അണിനിരക്കുമ്പോള്‍ ഏറ്റവും മികച്ച ഒരു സംഗീത സന്ധ്യയാവും ഗ്രേസ് നൈറ്റില്‍ പിറന്നു വീഴുക. ഗ്രേസ് നൈറ്റിന്റെ അണിയറയിലെ പിന്മുറക്കാരേ പോലെ അരങ്ങിലേക്കും എത്തുന്ന രണ്ടാം തലമുറയ്ക്ക് പ്രാധാന്യം കൊടുക്കുകയാണ് ഗ്രേസ് നൈറ്റിലൂടെ. യുകെ മലയാളി ഗായികാ ഗായകരിലെ ഇളമുറക്കാര്‍, ടെസ്സ ജോണ്‍, ഹെലന് റോബര്‍ട്ട്, ആനി അലോഷ്യസ്, അലീന ബോബി, നേഹാ ബിനോയ്, ജിലു ഉണ്ണികൃഷ്ണന് എന്നിവര്‍ മധുരഗാനങ്ങളുമായി അരങ്ങിലെത്തും.
യുകെയിലെ പ്രമുഖ ഗായികാ ഗായകര്‍ അജിത് പാലിയത്ത്, ആനി പാലിയത്ത്, അനു ചന്ദ്ര, ജോണ്‍ തോമസ്, ബിനോയ് മാത്യു, രഞ്ജിത് പിള്ള, ബിന്ദു സോമന്, റെയ്നോള്‍ഡ് വര്‍ഗീസ് എന്നിവരും കൂടെ ചേരുമ്പോള്‍ സംഗീതാസ്വാദകര്‍ക്ക് എന്നെന്നും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാവുന്ന ഒരു മയില്പ്പീലിയാകും ഈ ഗ്രേസ് നൈറ്റ്. ഡെല്റ്റി സിജോയും, മിന്നാ ജോസും, അപര്‍ണ്ണാ ലാലും, ആശാ ഉണ്ണിത്താനും ഒപ്പം ഇമ്മാനുവേല്‍ ലവ് കമ്മ്യുണിറ്റിയിലെയും, മലയാളി അസോസിയേഷന് ഓഫ് സതാംപ്ടണിലെയും, ലൈറ്റില്ഹാംപ്ടണിലെയും കലാകാരന്മാരും കലാകാരികളും ഒരുക്കുന്ന ഭാവതാളമേളങ്ങളും ഗ്രേസ് നൈറ്റിന്റെ വേദിയെ ധന്യമാക്കും.
യുക്മ നാഷണല്‍ പ്രസിഡണ്ട് മനോജ് പിള്ള, സാമൂഹ്യപ്രവര്‍ത്തകന്‍ സുധാകരന് പാലാ, ബഹുമുഖ പ്രതിഭ കനേഷ്യസ് അത്തിപ്പൊഴിയില്‍, കല ഹാംപ്ഷെയര്‍ പ്രസിഡണ്ട് സിബി മേപ്രത്ത്, സെക്രട്ടറി ജെയ്സണ്‍ ബത്തേരി തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തും. യുകെയിലെ നിരവധി വേദികളെ നിയന്ത്രിച്ചു പരിചയ സമ്പന്നരായ വിവേക് ബാലകൃഷ്ണന്, ഐറിന് സൂസന് അലക്സ്, എലിസബത്ത് മേരി എബ്രഹാം എന്നവരാണ് ഗ്രേസ് നൈറ്റ് വേദിയുടെ നിയന്ത്രണം.
സംഗീതത്തെ ജീവ വായു പോലെ സ്നേഹിക്കുന്ന ഗ്രേസ് മെലഡീസിന്റെ ജീവനാഡി ഉണ്ണികൃഷ്ണന് ആണ് ഗ്രേസ് നൈറ്റിന്റെ ചെയര്മാന്, ജോര്‍ജ്ജ് എടത്വായാണ് ഇവന്റ് ഡയറക്ടര്‍. കൂടാതെ സിബി മേപ്രത്ത്, റെജി കോശി, മനോജ് മാത്രാടന്‍, ജെയ്സണ്‍ ബത്തേരി, ടെന്നിസണ്‍ തുടങ്ങിയവരടങ്ങുന്ന ഒരു കോര്‍ കമ്മറ്റിയും നിരവധി സബ് കമ്മറ്റികളും ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മദേഴ്സ് ചാരിറ്റിയിലെ വോളണ്ടിയേഴ്സും ഈ മെഗാ ഇവന്റിന്റെ ഭാഗമാകുന്നു. ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനയും ടീം ഗ്രേസ് നൈറ്റ് അഭ്യര്‍ത്ഥിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam