1 GBP = 92.90 INR                       

BREAKING NEWS

തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി ക്യൂന്‍ മാക്സിമ; കളരിപയറ്റുകാര്‍ക്ക് മുമ്പില്‍ പോസ് ചെയ്ത് കിങ്ങ് വില്യം; പിണറായി നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ എത്തിയതു സൂപ്പര്‍ സ്റ്റാറുകള്‍; ഡച്ച് രാജാവും രാജ്ഞി യും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരന്‍ കാഴ്ചകള്‍ ലോക മാധ്യമങ്ങളില്‍

Britishmalayali
kz´wteJI³

കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയില്‍ നെതര്‍ലന്‍ഡ്സും ഇന്ത്യയും മുന്നേറ്റം തുടരുമെന്ന് ഡച്ച് രാജാവ് വില്യം അലക്സാണ്ടര്‍. 2 ദിവസത്തെ കേരള സന്ദര്‍ശനത്തിനു തുടക്കം കുറിച്ചു മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. ഇവര്‍ക്ക് കേരളം നല്‍കിയത് ഊഷ്മള വരവേല്‍പ്പാണ്. ഉച്ചയ്ക്കു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാജദമ്പതികളെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പത്‌നി രേഷ്മ ഖാന്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരിച്ചത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞ വിരുന്ന്.

തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി കഥകളി വേഷക്കാര്‍ക്ക് മുമ്പില്‍ പുഞ്ചിരിച്ച് കൊണ്ട് ക്യൂന്‍ മാക്സിമ നില്‍ക്കുന്ന ചിത്രം ലോക മാധ്യമങ്ങളില്‍ നിറയുകയാണ്. നീല സ്യൂട്ടില്‍ കളരിപയറ്റുകാര്‍ക്ക് മുമ്പില്‍ ഉഷാറായി പോസ് ചെയ്ത് കിങ്ങ് വില്യവും കേരളത്തിന്റെ പരമ്പരാഗത സ്വീകരണത്തെ മാറോടച്ചു. പടയണി കോലങ്ങളും കളിയാട്ട ദൈവങ്ങളും മയിലാട്ടങ്ങളും നിറഞ്ഞു കവിഞ്ഞ ആദരവില്‍ രാജാവും രാജ്ഞിയും അതീവ സന്തുഷ്ടരാണ്. നിറങ്ങളില്‍ ചാലിച്ച യാത്രയ്ക്കൊടുവില്‍ പിണറായി വിജയന്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ എത്തിയതു സൂപ്പര്‍ സ്റ്റാറുകളുടെ നിരയും. ഡച്ച് രാജാവും രാഞ്ജിയും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരന്‍ കാഴ്ചകള്‍ ലോക മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാണ് ഇപ്പോള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിലേക്കുള്ള ഡച്ച് രാജാവിന്റെ വരവ്. മലയാളിയായ വേണു രാജാമണിയാണ് നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ പ്രതിനിധി. അദ്ദേഹവും രാജാവിന്റെ സംഘത്തിലുണ്ട്. മട്ടാഞ്ചേരിയിലേക്കായിരുന്നു കേരളത്തിലെ രാജാവിന്റെ ആദ്യ യാത്ര. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം രാജാവിനേയും പത്നിയേയും വിസ്മയിപ്പിച്ചു. കേരളവും നെതര്‍ലന്‍ഡും തമ്മിലുള്ള നാലു പതിറ്റാണ്ടിന്റെ ബന്ധത്തിന്റെ ചരിത്രസാക്ഷിയായ കൊട്ടാരം ഡച്ച് രാജാവിനും പത്നിക്കും സമ്മാനിച്ചത് വിസ്മയമായിരുന്നു. കൊട്ടാരത്തിന്റെ സ്വീകരണമുറിയും, കിരീടധാരണ ശാലയും, ഉറക്കറയുമെല്ലാം രാജാവും രാജ്ഞിയും സന്ദര്‍ശിച്ചു. കൊട്ടാരത്തിന്റെ വാസ്തുവിദ്യയും കൊത്തുപണികളുമെല്ലാം ഡച്ച് സംഘത്തിന് വേറിട്ട അനുഭവമായി.

ചരിത്രപ്രാധാന്യമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിലും കാര്‍ഷിക രംഗത്തു മികവിന്റെ കേന്ദ്രം ആരംഭിക്കാനുള്ള താല്‍പര്യപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. കേരള ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജെ.രജികുമാര്‍, നെതര്‍ലന്‍ഡ്സ് നാഷനല്‍ ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡി.ജി. മറെന്‍സ് എംഗല്‍ഹഡ് എന്നിവരാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഡച്ച് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ഡന്‍ ബര്‍ഗ്, മന്ത്രി വി എസ്.സുനില്‍കുമാര്‍ എന്നിവര്‍ താല്‍പര്യ പത്രത്തില്‍ ഒപ്പുവച്ചു.
നേരത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും കൊച്ചി മേയര്‍ സൗമിനി ജയിന്റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയില്‍ രാജാവ് വിസ്മയം പ്രകടിപ്പിച്ചു. 'ഇന്ത്യയും നെതര്‍ലന്‍ഡ്‌സും: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ കൊട്ടാരത്തിലെ ഛായാചിത്ര ഹാളില്‍ നടന്ന സെമിനാറില്‍ ഇരുവരും പങ്കെടുത്തു.
കേരളത്തില്‍ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകള്‍ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ഇരുവരും കണ്ടു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഡച്ചുകാര്‍ തയാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദര്‍ശനം കൊട്ടാരത്തില്‍ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. രാജസന്ദര്‍ശനത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ ഡച്ച് ഗാലറിയില്‍ നെതര്‍ലാന്‍ഡ്‌സ് നാഷണല്‍ ആര്‍ക്കൈവ്‌സ് മുന്‍കൈയെടുത്താണ് ഭൂപടങ്ങള്‍ സ്ഥാപിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ നെതര്‍ലാന്‍ഡ്‌സ് രാജാവിനെയും രാജ്ഞിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥും ചേര്‍ന്നു സ്വീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്. കെ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേല്‍പ്പാണു രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്ന് റോഡ്മാര്‍ഗമാണു മട്ടാഞ്ചേരിയിലേക്കു പോയത്.
ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും സംഘവുമായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാറില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. കൃഷി, ജല വിനിയോഗം, തുറമുഖങ്ങളിലൂടെയുള്ള ചരക്ക് നീക്കം, ഉള്‍നാടന്‍ ജലഗതാഗതം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികം, നഗരവികസനം, കപ്പല്‍ ഗതാഗതം, പുനരുപയോഗയോഗ്യ ഊര്‍ജം എന്നീ ഒമ്പത് മേഖലകളില്‍ കേരളവുമായി സഹകരിക്കാനാകുമെന്ന് നെതര്‍ലാന്‍ഡ്സ് കരുതുന്നു.

ഭാവിയില്‍ ഈ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. കേരളത്തില്‍ നെതലര്‍ലന്‍ഡ്സിന് കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കും. കേരളത്തില്‍ നിന്നുള്ള ബിസിനസ്സുകാര്‍ക്ക് നെതര്‍ലന്‍ഡ്സില്‍ നിക്ഷേപം നടത്താനും അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡച്ച്-കേരള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പ്രധാന ശുപാര്‍ശകള്‍ പരിഗണിക്കും. നെതര്‍ലന്‍ഡ്സിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ ടിഎന്‍ഒയുമായി ധാരണയുണ്ടാക്കും.

ഇന്ന് രാവിലെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ് ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് 12.45ന് താജ് മലബാറില്‍ മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ക്ക് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍സാമിലേക്ക് മടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category