1 GBP = 92.60 INR                       

BREAKING NEWS

വിവാഹം ശേഷം ഭാര്യയായി കഴിഞ്ഞത് 565 ദിവസം; ആദ്യ ഭാര്യയിലെ മകനെ പടിയിറക്കിയും വേലക്കാരിയെ മാറ്റിയും തന്ത്രങ്ങള്‍; ആറു കോടിയോളം രൂപയുള്ള അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ മാറ്റിയത് കണ്ടെത്തിയത് നിര്‍ണ്ണായകമായി; വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും പ്രവാസിയെ എത്തിച്ചത് സ്ലോ പോയിസണ്‍ നല്‍കിയോ? ഗള്‍ഫിലെ റസ്റ്റോറന്റ് ഉടമ സ്റ്റെര്‍ലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് രണ്ടാം ഭാര്യയും; തൊടുപുഴയില്‍ ജോണ്‍ വില്‍സണ്‍ കേസ് മറ്റൊരു കൂടത്തായിയോ?

Britishmalayali
എം മനോജ് കുമാര്‍

തൊടുപുഴ: കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോണ്‍ വില്‍സണിന്റെ (65) മരണം കൂടത്തായി രീതിയിലുള്ള കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കെ ഈ കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വത്ത് തേടി കൂടത്തായി രീതിയില്‍ ജോണിന്റെ ഭാര്യ ലിസി സൃഷ്ടിച്ചതാണോ ഈ മരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

കൂടത്തായില്‍ പ്രതിസ്ഥാനത്ത് ജോളിയായിരിക്കെ ജോണിന്റെ മരണത്തില്‍ സംശയിക്കുന്നത് രണ്ടാം ഭാര്യയായ ലിസിയെയാണ്. സ്ലോ പോയിസണ്‍ നല്‍കി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും ജോണിനെ രണ്ടാം ഭാര്യ വഴി നടത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 2018 ഡിസംബര്‍ 31 വൈകീട്ടാണ് ജോണിനെ തൂങ്ങിമരിച്ച നിലയില്‍ വസതിയില്‍ കാണപ്പെടുന്നത്. മരണത്തെക്കുറിച്ച് പരാതി വന്നിരിക്കെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ജോണിന്റെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ജോണിന്റെ മക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

ജോണിന്റെ രണ്ടു കോടിയിലേറെ രൂപ ലിസി തട്ടിയെടുത്തതായി മക്കള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ദോഹ ഖത്തറില്‍ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫീസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് വില്‍സണ്‍. ഖത്തറില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലേക്ക് വന്നു ജീവിതം തുടരുകയായിരുന്നു ജോണ്‍. കോടികളുടെ സ്വത്തുക്കളും ജോണിനുണ്ട്. 40 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ജോണിന് ഉള്ളതായി പറയപ്പെടുന്നുണ്ട്. ഗള്‍ഫ് മേഖലകളില്‍ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെര്‍ലിങ് മാത്യുവിന്റെ സഹോദരനാണ് വില്‍സണ്‍. പതിനൊന്നു വര്‍ഷം മുമ്പ് ജോണിന്റെ ഭാര്യ വല്‍സമ്മ രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ജോണ്‍ രണ്ടാം വിവാഹം കഴിച്ചതാണ് ലിസിയെ. പ്രായപൂര്‍ത്തിയായ രണ്ടു ആണ്‍മക്കള്‍ ലിസിക്കുണ്ട്. ഇതെല്ലാം അറിഞ്ഞാണ് ലിസിയെ ജോണ്‍ വിവാഹം കഴിക്കുന്നത്.

ഭര്‍ത്താവായ നേവല്‍ ഓഫീസര്‍ മരിച്ച ശേഷം മക്കള്‍ക്കൊപ്പം ജീവിച്ചു വരവേയാണ് ജോണിന്റെ ആലോചന ലിസിക്ക് വരുന്നത്. ഇതോടെ ലിസി ജോണിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹമാണ് ജോണിനെ മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒടുവില്‍ മരണത്തിലേക്കും തള്ളിവിട്ടത്. ജോണിന്റെ മരണത്തില്‍ വില്ലത്തി ലിസി എന്നാണ് കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. കൂടത്തായി സീരിയല്‍ കൊലപാതകങ്ങളുടെ വഴിയേയുള്ള മരണമാണ് ഇതെന്നുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. വിവാഹം കഴിച്ച ശേഷം വെറും 565 ദിവസം മാത്രമാണ് ലിസി ജോണിന്റെ ഭാര്യയായി താമസിച്ചത്.

ഈ സമയത്തിനുള്ളില്‍ ബന്ധുക്കളെ അകറ്റി ജോണിനെ ലിസി പൂര്‍ണമായി ഒറ്റപ്പെടുത്തി. ആദ്യഭാര്യയിലെ മകനെ വീട്ടില്‍ നിന്നും പടിയിറക്കി. വേലക്കാരിയെ കൂടി മാറ്റി. ഒറ്റപ്പെടുത്തി ശേഷം വിഷാദത്തിലേക്കും മരണത്തിലേക്കും ഈ കോടീശ്വരനെ തള്ളിവിടുന്നതിന്നിടയില്‍ ജോണിന്റെ രണ്ടു കോടിയോളം രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. ജോണിന്റെ അക്കൗണ്ടുകള്‍ ബന്ധുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറു കോടിയോളം രൂപയുള്ള അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റിയത് മനസിലായത്. ബാക്കി നാല് കോടി രൂപയുടെയും സ്വത്തുക്കളുടെയും അവകാശിയായി, നോമിനിയായി ലിസി മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ജോണിന്റെ മരണത്തില്‍ അന്വേഷണം തേടി ബന്ധുക്കള്‍ രംഗത്ത് വന്നത്.

കൂടത്തായിയിലെ ജോളിയുടെ സയനൈഡ് കൊലപാതകങ്ങള്‍ കേരളത്തെ പിടിച്ചു കുലുക്കിയിരിക്കെ ഇതേ രീതിയിലുള്ള കൊലപാതകമാണോ ജോണിന്റെതെന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. ജോണ്‍ മരിച്ച ശേഷം ബന്ധുക്കള്‍ ആദ്യം തൊടുപുഴ പൊലീസിനെ സമീപിച്ചിരുന്നു. മരണത്തില്‍ സംശയം ചൂണ്ടിക്കാട്ടി പരാതി വന്നപ്പോള്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇതോടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ലിസി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ജോണിന്റെ ബന്ധുക്കളുടെ പരാതി ഗൗരവമായി കണ്ട ഹൈക്കോടതി കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കി. ഈ കേസിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

565 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിനിടയില്‍ ജോണ്‍ വില്‍സന്റെ കൈയിലുള്ള രണ്ടു കോടിയോളം രൂപ ലിസ്സിയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു. സമ്മര്‍ദ്ദം ചെലുത്തിയാണ് തുക കൈവശപ്പെടുത്തിയതെന്ന് പിന്നീട് വെളിവായി. ലിസ്സിയുടെ പേരിനോടൊപ്പം ജോണിനെ ചേര്‍ത്ത് എല്ലാ രേഖകളിലും ഭാര്യയായി ചേര്‍ത്തു. തുടര്‍ന്നും സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതാണ് വില്‍സണ്‍ ജീവനൊടുക്കാന്‍ കാരണമായതെന്നുമാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ലിസ്സിയുടെ സുഹൃത്തായ വേറെ ഒരു നേവി ഓഫീസറുടെ പേരിലും ഒപ്പം ആരോപണം ഉയരുന്നുണ്ട്. വില്‍സന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്തുവാനുള്ള ശ്രമം ലിസ്സി തുടങ്ങിയതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ജോണിന്റെ നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് ലിസ്സി പോയിട്ടുള്ളത്. വില്‍സന്റെ മരണശേഷമാണ് മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് വില്‍സന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അതിസമ്പന്നനും കോടികളുടെ സ്വത്തുക്കളുടെ ഉടമയുമാണ് കെ.ജോണ്‍ വില്‍സണ്‍. ഭാര്യ മരിച്ചപ്പോള്‍ ജോണ്‍ ഒറ്റയ്ക്കായി. മക്കള്‍ വിദേശത്തും. ഇതോടെയാണ് ഏകാന്തതയില്‍ നിന്നും മോചനം തേടി ജോണ്‍ പുതിയ വിവാഹത്തിനു ഒരുങ്ങുന്നത്. ഇങ്ങിനെ വന്ന ആലോചനയാണ് ലിസിയുടേത്. ഒരു നാവികസേന ഓഫീസറായിരുന്നു ലിസിയുടെ ഭര്‍ത്താവ്. ഇദ്ദേഹത്തിന്റെ മരണശേഷമാണ് ലിസി ജോണിനെ വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിനു പകരം പുരുഷധനം 50 ലക്ഷം രൂപ ആദ്യം നല്‍കിയാണ് വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ പെന്‍ഷന്‍ തടസപ്പെടുമെന്നതിനാല്‍ 50 ലക്ഷം വേണം എന്നാവശ്യമാണ് ലിസി ആദ്യം മുഴക്കിയത്. ഇത് നല്‍കിയാണ് വിവാഹം നടന്നത്.

ദാമ്പത്യം മുന്നോട്ടു നീങ്ങുന്നതിന്നിടെ തന്നെ ജോണ്‍ രോഗിയായി. ഇത് ഇപ്പോള്‍ ബന്ധുക്കളില്‍ സംശയം നിറച്ചിരിക്കുകയാണ്. ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ നല്‍കി ലിസി ജോണിനെ ശയ്യാവലംബിയാക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന ആരോപണം. ആരോഗ്യവാനായ ജോണിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കി ലിസി ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആരോപണം. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തിന്നിടെ വന്ന ജോണിന്റെ മരണം ഇതിനു തെളിവാണ് എന്നാണ് ബന്ധുക്കളുടെ പക്ഷം. വീട്ടിലേക്ക് ബന്ധുക്കളെ ആരെയും ലിസി അടുപ്പിച്ചില്ല. ജോണിന് ഏകാന്തവാസം വിധിച്ചു.ആദ്യ മകനെ വീട്ടില്‍ നിന്നും കുടിയിറക്കി വിട്ടു. സ്വത്തുക്കള്‍ക്കായി ജോണിനെ സമ്മര്‍ദ്ദത്തിലാക്കി. വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇത് ജോണിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചു. ഇതാണ് മക്കള്‍ അടക്കമുള്ള ബന്ധുക്കളുടെ ആരോപണം.

മാനസിക സമ്മര്‍ദ്ദത്തിലായ ജോണിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക. ഈ കുറ്റം ചുമത്തിയാണ് ഈ കേസില്‍ അന്വേഷണം മുന്നോട്ടു നീക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി.ടി.എ. ആന്റണിയാണ് അന്വേഷണം നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category