1 GBP = 92.00 INR                       

BREAKING NEWS

നാല് ഫ്ളാറ്റുകള്‍ ഒഴിപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങള്‍ക്ക്; പൂട്ടിയിട്ടിരുന്നത് പിന്നേയും ഏറെ; എന്നിട്ടും നഷ്ടപരിഹാരം ചോദിച്ചു വന്നത് വെറും 63 പേര്‍; അതില്‍ നാലു ലക്ഷം കിട്ടിയത് നാലു പേര്‍ക്കും; നിര്‍മ്മാതാക്കള്‍ നല്‍കിയ രസീതും ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകളും ഹാജരാക്കിയാല്‍ തെളിയുക കള്ളപ്പണത്തിന്റെ കുത്തൊഴുക്ക്; നഷ്ടപരിഹാരം പോലും വേണ്ടെന്ന് വച്ച് സ്ഥലം കാലിയാക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍; മരടില്‍ തെളിയുന്നത് അസാധാരണ കാഴ്ചകള്‍

Britishmalayali
kz´wteJI³

കൊച്ചി: മരടിലെ നാല് ഫ്‌ളാറ്റുകള്‍ ഒഴുപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങള്‍ക്കാണ്. അഞ്ചാമത്തെ ഫ്‌ളാറ്റിന് നിര്‍മ്മാണ അനുമതി മാത്രമേ കിട്ടയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ താമസക്കാരുമില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ താമസക്കാരുണ്ടായിരുന്നത്് ഹോളി ഫെയ്ത്തിലാണ്. ഇവിടെ 98 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ജെയിന്‍ ബില്‍ഡേഴ്‌സില്‍ 73ഉം. ആല്‍ഫാ വെഞ്ചേഴ്‌സില്‍ 82 കുടുംബവും ഗോള്‍ഡണ്‍ കായലോരത്ത് 41 കുടുംബവുമുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ ബഹുഭൂരിഭാഗവും നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. നഷ്ടപരിഹാരം നിര്‍ണ്ണയിക്കാനുള്ള സമിതിക്ക് മുമ്പില്‍ എത്തിയത് വെറും 63 പരാതികളാണ്. കള്ളപ്പണത്തിലൂടെ ഫ്ളാറ്റുകള്‍ വാങ്ങുന്നവരിലേക്കാണ് ഈ കണക്ക് വിരല്‍ ചൂണ്ടുന്നത്.

മരടില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ നിയോഗിച്ച ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി മുന്‍പാകെ ലഭിച്ച 63 അവകാശവാദങ്ങളില്‍ 45 എണ്ണം പരിഗണിച്ചു. ബാക്കിയുള്ള 18 എണ്ണം ഇന്നു പരിഗണിക്കുമെന്നു കമ്മിറ്റി അറിയിച്ചു. 45 അപേക്ഷകളില്‍ 4 എണ്ണത്തിന് സുപ്രീം കോടതി അംഗീകരിച്ച ആദ്യഘട്ട നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുള്ളതായി കണ്ടെത്തി. ഇതോടെയാണ് ഫ്ളാറ്റ് ഉടമകളില്‍ ബഹുഭൂരിഭാഗത്തിനും നഷ്ടപരിഹാരത്തിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാകുന്നത്. രേഖകള്‍ പുറത്തെടുത്താല്‍ കുടുങ്ങുമെന്നതാണ് ഇതിന് കാരണം.

73 ഫ്‌ളാറ്റുള്ള ജെയിന്‍ ബില്‍ഡേഴ്‌സില്‍ 45 താമസക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഹോളിഫെയ്ത്തിലെ 98 ഫ്‌ളാറ്റുകളില്‍ 65 ഇടത്ത് ആള്‍ താമസമുണ്ടായിരുന്നു. അതായത് മൊത്തം ഫ്ളാറ്റുകളുടെ എണ്ണം താമസക്കാരെക്കാള്‍ അധികമാണ്. അതുകൊണ്ട് തന്നെ നാമമാത്രമായ നഷ്ടപരിഹാര പരാതികളേ കിട്ടിയിട്ടുള്ളൂ. തുച്ഛമായ തുക ആധാരത്തില്‍ കാട്ടി ഫ്ളാറ്റ് വാങ്ങിയവര്‍ ആരും അവകാശം ചോദിച്ച് എത്തുന്നില്ല. രാഷ്ട്രീയക്കാരും പ്രവാസികളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം പണത്തിന്റെ വഴി പുറത്തു പറയേണ്ടി വരുമെന്ന് ഭയന്ന് നഷ്ടപരിഹാരത്തിന് എത്തുന്നില്ല.

ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി മുന്‍പാകെ ലഭിച്ച 63 അവകാശവാദങ്ങളില്‍ 45 എണ്ണം പരിഗണിച്ചതില്‍ നാലു പേര്‍ മാത്രമാണ് എല്ലാം കിറുകൃത്യമായി ചെയ്തിട്ടുള്ളത്. ഇവര്‍ ഇടക്കാല നഷ്ടപരിഹാരം 25ലക്ഷം കിട്ടുമ്പോള്‍ ഭാവിയില്‍ ഒരു കോടിയും കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. മറ്റുള്ളവര്‍ക്കു പൂര്‍ണ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ അര്‍ഹതയില്ല എന്നല്ല ഇതിന്റെ അര്‍ഥമെന്നും ഹാജരാക്കിയ രേഖകള്‍ പൂര്‍ണമല്ലാത്തതിനാലാണു മുഴുവന്‍ തുക അനുവദിക്കാനാകാത്തത് എന്നും കമ്മിറ്റി അറിയിച്ചു. പൂര്‍ണമായ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്കു നഷ്ടപരിഹാരം ഉയര്‍ത്താനാകും.

25 ലക്ഷത്തിനു തല്‍ക്കാലം അര്‍ഹതയില്ല എന്നു കമ്മിറ്റി കണ്ടെത്തിയിട്ടുള്ളവര്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ രസീത്, ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ മുതലയായവ ഹാജരാക്കുന്ന പക്ഷം താമസം കൂടാതെ അവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതെല്ലാമാണ് പലരേയും നഷ്ടപരിഹാരം വേണ്ടെന്ന തീരുമാനത്തില്‍ എത്തിക്കുന്നത്. 14 അപേക്ഷകളോടൊപ്പം ലഭിച്ച രേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ നഷ്ടപരിഹാരം നല്‍കാനാവില്ല. ഇവരോടും ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. 35 അപേക്ഷകര്‍ക്കായി 6,31,11,493 രൂപയാണു നഷ്ടപരിഹാരമായി നിലവില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവരുടെ പട്ടികയും കമ്മിറ്റി പുറത്തിറക്കി. പട്ടിക പ്രകാരം 13 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വിവിധ ഫ്ളാറ്റ് ഉടമകള്‍ക്കു ലഭിക്കും.

അതിനിടെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്കു ഭരണാനുമതി നല്‍കാന്‍ നഗരസഭയില്‍ ചര്‍ച്ച തുടങ്ങും മുന്‍പു തന്നെ ഫ്ളാറ്റ് പൊളിക്കല്‍ തുടങ്ങിയതായി കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ആല്‍ഫാ സെറിന്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വിജയ് സ്റ്റീല്‍സ് കമ്പനി പ്രതിനിധികള്‍ക്കൊപ്പം ഇന്നലെ രാവിലെ തൊഴിലാളികള്‍ പണി ആരംഭിച്ചതായി അഭ്യൂഹം പരന്നു. എങ്ങനേയും ഫ്ളാറ്റ് പൊളിക്കാതിരിക്കാനുള്ള ഗൂഢാലോചന തുടരുന്നതിന്റെ സൂചനയാണ് ഇത്. ഇരുപതിലേറെ പേരാണു രാവിലെ 11ന് ഫ്ളാറ്റില്‍ എത്തിയത്. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികള്‍ അവരുടെ ആചാരമനുസരിച്ചു പണി ആയുധങ്ങള്‍ വച്ചു പഴം, തേങ്ങ, ചന്ദനത്തിരി, പുഷ്പം മുതലായവ നിരത്തി പ്രാര്‍ത്ഥിച്ചു.

പൊളിക്കല്‍ നടപടി ആരംഭിച്ചില്ലെന്നും ഫ്ളാറ്റുകള്‍ പൊളിക്കല്‍ കമ്പനികള്‍ക്കു കൈമാറിയിട്ടില്ലെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ വ്യക്തമാക്കിയതോടെയാണു ബഹളം അടങ്ങിയതും ചര്‍ച്ച പുരോഗമിച്ചതും. ജെയിന്‍ ഫ്‌ളാറ്റിന് തീരപരിപാലന മേഖലയുമായി 1.5 മീറ്റര്‍ അകലം മാത്രമാണുള്ളത്. അതായത് വളന്തക്കാട്, നെട്ടൂര്‍ കായലിന് തൊട്ടടുത്താണ് ഈ കെട്ടിടങ്ങള്‍. ആല്‍ഫയ്ക്ക് 11.50 മീറ്റര്‍ അകലമേ പാലിക്കാനായിട്ടുള്ളൂ. കുണ്ടന്നൂര്‍, ചിലയന്നൂര്‍ പുഴകളുടെ തീരത്താണ് ഇത്. ഹോളി ഫെയ്ത്തിന് സമീപമുള്ളതും ഇതേ പുഴകളാണ്. 9.60 മീറ്റര്‍ മാത്രമാണ് അകലം. ഗോള്‍ഡണ്‍ കായലോരം ചമ്പക്കര കനാലിന് സമീപത്താണ്. 10.50 മീറ്റര്‍ മാത്രമാണ് അകലം പാലിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ കോടതി വിധി പാലിക്കപ്പെട്ടാല്‍ മരട് നഗരസഭയിലെ മിക്കവാറും എല്ലാ ഫ്‌ളാറ്റുകളും പൊളിക്കേണ്ടി വരും. ദൂരപരിധി മിക്കവരും പാലിച്ചിട്ടല്ലെന്നാണ് മരട് നഗരസഭ പ്രാഥമികമായി മനസ്സിലാക്കുന്നത്.

തീര മേഖലാ പരിപാലന ചട്ടം ലംഘിച്ചതിനു മരടിലെ 4 ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയാലും അതേ സ്ഥലത്തു കായലിനോടു ചേര്‍ന്നു ബഹുനില കെട്ടിടം പണിയാമെന്നും വിലയിരുത്തലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category