1 GBP = 92.00 INR                       

BREAKING NEWS

നിറപറ എംഡിയെ കുടുക്കാന്‍ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാന്‍ പറയുന്നത് കുട്ടിയുടെ അച്ഛന്‍ അരി മുതലാളിയെന്ന്; ബിജു കര്‍ണ്ണനെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ കൂടെ താമസിക്കുന്ന അജീര്‍ ഹുസൈനും സീമയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കര്‍ണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗര്‍ഭിണി; പെരുമ്പാവൂര്‍ പൊലീസിനെ കുഴച്ച് നിറപറക്കേസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: വ്യവസായി ബിജു കര്‍ണ്ണനെ സീമ ഭീഷണിപ്പെടുത്തിയിരുന്നത് വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പേരിലെന്ന് പൊലീസ്. സീമ നിലവില്‍ 4 മാസം ഗര്‍ഭിണിയാണ്. ബിജുവിനെ വലിയില്‍ വീഴ്ത്താന്‍ കരൂതിക്കൂട്ടി ഇവര്‍ കൂടെ താമസിക്കുന്ന അജീര്‍ ഹൂസൈനില്‍ നിന്നും ഗര്‍ഭം ധരിക്കുകയായിരുന്നെന്നും ഇരുവരും ചേര്‍ന്നായിരിക്കാം പണം തട്ടാന്‍ പദ്ധതി തയ്യാറാക്കിയതെന്നുമാണ് പൊലീസിന്റെ സംശയം.


തന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദി ബിജുവാണെന്നാണ് സീമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഈ ആരോപണത്തില്‍ കഴമ്പില്ലന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. സീമയുമായി അടുത്ത ഘട്ടത്തില്‍ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താന്‍ ഇവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം വശത്താക്കിയതെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്. താന്‍ സീമയെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് നിറപറ എംഡിയുടെ നിലപാട്. ആരോപണമെല്ലാം തെറ്റാണെന്നും ബിജു കര്‍ണ്ണന്‍ പറയുന്നു.

ഇത്തരമൊരു വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോര്‍ത്താണ് താന്‍ ഭീഷണിയ്ക്കുവഴങ്ങി പണം നല്‍കിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടര്‍ന്നതിനെത്തുടര്‍ന്നാണ് താന്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂര്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍പ്പറയുന്ന മുഴുവന്‍ തുകയും സീമ കൈപ്പറ്റിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയില്‍ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ കുന്നന്ദംകുളം വേലൂര്‍ ആലുങ്കല്‍ മന്‍സൂറിനും നല്‍കിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരില്‍ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നുമാണ് സീമ പ്രാഥമീക ചോദ്യം ചെയ്യലില്‍ പൊലീസില്‍ സമ്മതിച്ചിട്ടുള്ളത്.

അഭിഭാഷകന്‍ എന്ന വ്യാജേന മന്‍സൂര്‍ ബിജുവിനെ മൊബൈലില്‍ വിളിച്ച് ഭീഷിണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടു എന്നുമാണ് പൊലീസ് കേസ്. മദ്യപാനിയായ ഇയാള്‍ക്ക് 10-ാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് പൊലീസ് അറിയ്ച്ചു. സംഭവം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലന്നും കസ്റ്റഡിയില്‍ വാങ്ങി വിശദമായ മൊഴിയെടുക്കലും അന്വേഷണവും പൂര്‍ത്തിയാക്കിയാലെ യഥാര്‍ത്ഥ വസ്തുതകള്‍ ലഭ്യമാവു എന്നുമാണ് പെരുമ്പാവൂര്‍ സി ഐ പി എ ഫൈസല്‍ വ്യക്തമാക്കുന്നത്. ബിജുവിന്റെ പരാതി ലഭിച്ചയുടന്‍ സംഭവത്തില്‍ പൊലീസ് സീമയെയും സഹായികളെയും പ്രതിയാക്കി പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തിരുന്നു.പിന്നാലെ ചാലക്കുടിയിലെ ഇവരുടെ താമസകേന്ദ്രവും പൊലീസ് കണ്ടെത്തി.ഷീറ്റുകൊണ്ട് മറച്ചതും വൃത്തി ഹീനവുമായ ഷെഡിന്റെ ഒരു ഭാഗത്ത് വാടകയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇവര്‍ പൊലീസിന് നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ 500 രൂപയില്‍ താഴെ മാത്രമാണ് ബാലന്‍സ് ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നതരുമായി ബന്ധമുണ്ടെന്നും വമ്പന്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയെന്നും മറ്റുമാണ് ഇതുവരെ സീമയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. ഇവര്‍ക്ക് സ്വന്തമായി വീടില്ലെന്നും കാര്യമായ സമ്പാദ്യമില്ലെന്നുമാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സീമയെ മുന്നില്‍ നിര്‍ത്തി, ഉന്നതതരുമായി അടുത്തു ബന്ധമുണ്ടായിരുന്നവരിലാരെങ്കിലുമാവാം സെക്‌സ് റാക്കറ്റ് നടത്തിപ്പിന് ചുക്കാന്‍ പിടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ച്, വിശദമായ മൊഴിയെടുക്കലും തെളിവെടുപ്പം പൂര്‍ത്തിയാവുന്നതോടെ ഇതിനെല്ലാം ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സീമ ബിജു കര്‍ണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളില്‍ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നു വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

വളരെ ആകര്‍ഷകമായി സംസാരിച്ചാണ് സീമയും കാമുകന്‍ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. ബിജു കര്‍ണ്ണനെ കുടുക്കാന്‍ അവര്‍ മൂന്നു വര്‍ഷം കാത്തിരുന്നു. ചെറുപ്പത്തില്‍ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണു ചാലക്കുടിയില്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി തുടക്കത്തില്‍ വലിയതുക വീട്ടുകാരെ ഏല്‍പ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നല്‍കാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തിലെ പി.ഒ. റോഡില്‍നിന്നു സീമയെ പെണ്‍വാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്‌ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെണ്‍കുട്ടികള്‍ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തല്‍. '

വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പില്‍ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകര്‍ഷിച്ചു വലയിലാക്കുകയാണ് പതിവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category