1 GBP = 91.30 INR                       

BREAKING NEWS

കിളിമഞ്ചാരോ കീഴടക്കാന്‍ രണ്ട് കാല് ഒന്നും വേണ്ട ഭായ്.. ഒരു കാല് തന്നെ ധാരാളം; അര്‍ബുദം ബാധിച്ച് എട്ടാം വയസ്സില്‍ നീരജിന് നഷ്ടമായത് ഇടതുകാല്‍; വലതുകാലും ഇടതുവശത്ത് ആത്മവിശ്വാസവും നിറച്ച് നീരജ് കയറിയത് 19,341 അടി; ഒറ്റക്കാലില്‍ ജീവിക്കുന്നവര്‍ക്കും സ്വപ്നങ്ങള്‍ കാണാമെന്ന് പഠിപ്പിച്ച മുപ്പത്തിരണ്ടുകാരന്റെ കഥ

Britishmalayali
kz´wteJI³

കൊച്ചി: കിളിമഞ്ചാരോ കീഴടക്കാന്‍ രണ്ട് കാല് ഒന്നും വേണ്ട ഭായ്.. ഒരു കാല് തന്നെ ധാരാളം. പറയുന്നത് മറ്റാരുമല്ല, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ കിളിമഞ്ചാരോ വലതുകാല്‍ വച്ച് കീഴടക്കിയ നീരജ് ജോര്‍ജ് ബേബിയാണ്. അര്‍ബുദം ബാധിച്ച് എട്ടാം വയസ്സില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടിട്ടും ഉയരങ്ങള്‍ കീഴടക്കാന്‍, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കുറവുകളെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് നീരജ് മനസിലാക്കി. വലതുകാലും ഇടതുവശത്ത് ആത്മവിശ്വാസവും നിറച്ച് 19,341 അടിയാണ് നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോള്‍, ശ്യാം ഗോപകുമാര്‍, സിജോ, അഖില എന്നിവര്‍ക്കൊപ്പം ഈ മാസം 10നാണു കിളിമഞ്ചാരോ കയറിത്തുടങ്ങിയത്. ഒപ്പം 2 സഹായികളും.

അഞ്ച് വര്‍ഷത്തെ തന്റെ സ്വപ്നം സഫലമാക്കിയതിലുള്ള സന്തോഷം നീരജില്‍ കാണാന്‍ സാധിക്കും. എല്ലാ ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ഏറെ വേദന സഹിച്ച് ഒറ്റക്കാലില്‍ ജീവിക്കുന്നവര്‍ക്കും ഇനി സ്വപ്നങ്ങള്‍ കാണാമെന്നാണ് നീരജ് പറയുന്നത്. 2015 ല്‍ ജര്‍മനിയില്‍ നടന്ന പാരാ ബാഡ്മിന്റന്‍ ലോക ചാംപ്യന്‍ഷിപ്പിലും നീരജ് പങ്കെടുത്തിരുന്നു. ഫ്രാന്‍സില്‍ 2012 ല്‍ നടന്ന ഓപ്പണ്‍ പാരാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടി. സ്‌കൂബ ഡൈവിങ്, ട്രക്കിങ്, ഹൈക്കിങ്, റോക്ക് ക്ലൈമ്പിങ് എന്നിവയും നീരജിന് ഇഷ്ടമുള്ള കാര്യങ്ങള്‍ തന്നെ.

നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്ര മല, പക്ഷിപാതാളം എന്നിവ കയറിയിട്ടുണ്ട്. ക്രച്ചസ് ഉപയോഗിക്കുന്ന നീരജ്, കൃത്രിമക്കാല്‍ വയ്ക്കാറില്ല. കിളിമഞ്ചാരോ ഏറ്റവും കുറഞ്ഞ സമയത്തില്‍ കീഴടക്കുന്ന ഭിന്നശേഷിക്കാരനെന്ന ഗിന്നസ് റെക്കോര്‍ഡാണ് ഇനി നീരജിന്റെ ലക്ഷ്യം. ബയോ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കൊച്ചി അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ആലുവ ചീരന്‍സ് പ്രഫ. സി.എം. ബേബിയുടെയും പ്രഫ. ഷൈലാ പാപ്പുവിന്റെയും മകനാണ് നീരജ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category