1 GBP = 91.30 INR                       

BREAKING NEWS

ചേകന്നൂരിനെ കൊന്ന് ആസൂത്രിതമായി തെളിവ് നശിപ്പിച്ചവര്‍ ആര്‍ എസ് എസുകാരെ ഇല്ലായ്മ ചെയ്തത് വണ്ടി ഇടിച്ചു കൊന്നും; തൊഴിയൂര്‍ കേസിലെ ജീപ്പുപയോഗിച്ചാണ് പച്ചക്കറിക്കാരന്‍ മോഹനചന്ദ്രനേയും വധിച്ചതെന്ന് തിരിച്ചറിവിലേക്ക് ക്രൈംബ്രാഞ്ച്; ജംഇയ്യത്തുല്‍ ഇഹ്സാനിയ കൂടുതല്‍ പരിവാറുകാരെ കൊന്നുവെന്ന് സംശയം; 1992-97 കാലത്തെ സംഘപരിവാറുകാരുടെ അപകട-ദുരൂഹ മരണങ്ങള്‍ പുനരന്വേഷിക്കും

Britishmalayali
kz´wteJI³

തൃശ്ശൂര്‍: 1992-97 കാലത്ത് കേരളത്തിലുണ്ടായ ബിജെപി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. അപകടമരണങ്ങളുടെ പിന്നില്‍ തീവ്രവാദി സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണിത്. ഇതിനായുള്ള വിവരശേഖരണം തുടങ്ങി. ചേകന്നൂര്‍ മൗലവിയെ കൊന്നതും ഇതേ സംഘമാണ്. ആര്‍ എസ് എസുകാരെ കൊന്ന ശേഷം ഡിവൈഎഫ് ഐക്കാരുടെ തലയില്‍ വച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇതാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

തൊഴിയൂര്‍ സുനിലിനെയാണ് സംഘം ആദ്യം കൊലപ്പെടുത്തിയത്. 1994 ഡിസംബര്‍ നാലിന് നടന്ന കൊലപാതകത്തിലെ പങ്ക് കണ്ടെത്തിയത് 25 വര്‍ഷം കഴിഞ്ഞാണ്. അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ഓഗസ്റ്റ് എട്ടിന് പാലൂര്‍ അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയായിരുന്ന ബിജെപി. നേതാവ് മോഹനചന്ദ്രന്റെ കൊലപാതകവും തെളിഞ്ഞു. ഇതോടെയാണ് 1992-നുശേഷം അഞ്ചുവര്‍ഷം കേരളത്തിലുണ്ടായ ബിജെപി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അപകട-ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

1992-ല്‍ തൃശ്ശൂരില്‍ രൂപംകൊണ്ട തീവ്രവാദസംഘടനയാണ് ജംഇയ്യത്തുല്‍ ഇഹ്സാനിയ. 1997-ല്‍ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അന്‍വരി ദുബായിലേക്ക് കടന്നു. ഇക്കാലത്ത് നിരവധി ബിജെപി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അപകടങ്ങളിലും ദുരൂഹസാഹചര്യങ്ങളിലും മരിച്ചിട്ടുണ്ട്. 1996 ഓഗസ്റ്റില്‍ മാത്രം മൂന്ന് ബിജെപി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ സംഘത്തിലെ അംഗങ്ങള്‍ പലരും ഒളിവില്‍ പോകുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.

കുന്നംകുളം തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി ജംഇയ്യത്തുല്‍ ഇസ്ഹാനിയയിലെ മൊയ്‌നുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1994 ല്‍ നടന്ന കൊലപാതകത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ പ്രതി പിടിയിലാവുന്നത്. ഇതിലെ പ്രതികളെ ചോദ്യംചെയ്തതോടെയാണ് 24 വര്‍ഷം മുന്‍പ് അപകട മരണമായി കണക്കാക്കിയ ബിജെപി പ്രവര്‍ത്തകന്‍ മോഹന ചന്ദ്രന്റെ മരണവും കൊലപാതകമാണെന്ന് പുറത്തറിയുന്നത്. ജംഇയ്യത്തുല്‍ ഇസ്ഹാനിയയാണ് ഇദ്ദേഹത്തിന്റെയും കൊലയ്ക്ക് പിന്നില്‍.

സംഘടനയുടെ തലവനായ സെയ്തലവിയൂടെ നേതൃത്വത്തിലുള്ള സംഘം മോഹന ചന്ദ്രനെ ജീപ്പിടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് 1992 ന് ശേഷമുള്ള ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. 1995 ആഗസ്റ്റിലാണ് മലപ്പുറം കൊളത്തൂരില്‍ മോഹന ചന്ദ്രന്‍ എന്നയാള്‍ മരിക്കുന്നത്. വാഹനം ഇടിച്ചുമരിച്ചുവെന്നാണ് അന്ന് കരുതിയത്. മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് തെളിവില്ലാത്തതിനെ തുടര്‍ന്ന് 13 വര്‍ഷം മുമ്പ് അവസാനിപ്പിക്കുകയായിരുന്നു.

തൊഴിയൂര്‍ സുനില്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ക്ക് മോഹന ചന്ദ്രന്റെ മരണത്തിലും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതത്രെ. ഇതോടെ ഈ കേസും പുനരന്വേഷിക്കും. തലയ്‌ക്കേറ്റ പരിക്കാണ് മോഹന ചന്ദ്രന്റെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അന്ന് സംഭവിച്ചത് രാത്രി കടയടച്ച് സൈക്കിളില്‍ പോയ മോഹന ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകട മരണമാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. 2006ല്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു. ജംഇയ്യത്തുല്‍ ഇഹ്‌സാനിയ സംഘം മോഹനചന്ദ്രനെ ജീപ്പിടിച്ച് കൊന്നുവെന്നാണ് തെളിയുന്നത്.

ജംയഇത്തുല്‍ ഇഹ്‌സാനിയ നേതാവ് സൈതലവിയും സംഘവുമാണ് മോഹന ചന്ദ്രനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. തൊഴിയൂര്‍ കേസില്‍ കസ്റ്റഡിയിലെടുത്ത ജീപ്പ് തന്നെയാണ് മോഹന ചന്ദ്രനെ വധിക്കാനും ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category