1 GBP = 91.30 INR                       

BREAKING NEWS

അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ മരിച്ചത് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്; ഇടിയുടെ ആഘാതത്തില്‍ വീണ ഡേയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല; നാല് മാസത്തിനിടെ ഇടിക്കൂട്ടിലെ മൂന്നാമത്തെ മരണത്തില്‍ വിറങ്ങലിച്ച് ബോക്സിങ് പ്രേമികള്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: പ്രഫഷനല്‍ ബോക്സിങ് മത്സരത്തിനിടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണത്തിന് കാരണമായത്. കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ നടന്ന മത്സരത്തിനിടെയാണ് ഡേയ്ക്കു പരുക്കേറ്റത്. പത്താം റൗണ്ടില്‍ എതിരാളിയും അമേരിക്കന്‍ ഒളിംപ്യനുമായ ചാള്‍സ് കോണ്‍വലിന്റെ ഇടിയേറ്റാണ് ഡേ വീണത്. തുടര്‍ന്ന് ഉടന്‍ തന്നെ ഡേയെ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ അബോധാവസ്ഥയില്‍ തന്നെയായിരുന്നു ഡേ മരണപ്പെട്ടതും. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് മരിച്ചത്.

ലോക ബോക്സിങ് കൗണ്‍സിലിന്റെയും രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെയും മികച്ച 10 താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ താരമായിരുന്നു പാട്രിക് ഡേ. അമച്വര്‍ ബോക്സിങ്ങില്‍ രണ്ടു ദേശീയ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2013ലാണ് പ്രഫഷനല്‍ ബോക്സിങ്ങിലേക്ക് കടന്നത്. സൂപ്പര്‍ വെല്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ ലോക നിലവാരമുള്ള ബോക്സറായി പരിഗണിക്കപ്പെട്ടിരുന്ന ഡേ കോണ്ടിനെന്റല്‍ അമേരിക്കാസ് ചാംപ്യന്‍ഷിപ്പും ഇന്റര്‍ കോണ്ടിനെന്റല്‍ ചാംപ്യന്‍ഷിപ്പും ജയിച്ചിട്ടുണ്ട്. പ്രഫഷനല്‍ കരിയറിലെ 22 മത്സരങ്ങളില്‍ 17 ജയം, 4 സമനില, 1 തോല്‍വി എന്നിങ്ങനെയാണ് ഡേയുടെ റെക്കോര്‍ഡ്.

ബോക്സിങ്ങ് കളത്തിലെ മരണക്കളി ഇപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. നാലു മാസത്തിനിടെ മരണമടയുന്ന മൂന്നാമത്തെ താരമാണ് ഡേ. ജൂലൈ 19ന് യുഎസിലെ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മാക്സിം ദാദഷേവ് മരണടഞ്ഞിരുന്നു. ഒരാഴ്ച പിന്നിടും മുന്‍പേ അര്‍ജന്റീന ബോക്സര്‍ ഹ്യൂഗോ സാന്റിലനും സമാനമായ രീതിയില്‍ മരണപ്പെട്ടു. ഇത്തരത്തില്‍ മരണക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category