1 GBP = 92.60 INR                       

BREAKING NEWS

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെറ്റമ്മ ഉപേക്ഷിച്ചപ്പോള്‍ ദത്തെടുക്കാനെത്തിയത് ഡാനിഷ് ദമ്പതികള്‍; അമ്മയെ കണ്ട് പിടിക്കണമെന്ന തോന്നലുണ്ടായത് ചെന്നൈയിലെത്തിയപ്പോള്‍; ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നപ്പോള്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂട്ടിയെന്ന്; തുണയായത് അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി തമിഴില്‍ ചിത്രീകരിച്ചത്; ഭൂഖണ്ഡങ്ങള്‍ കടന്ന് വന്ന ഡേവിഡിന്റെ വീഡിയോ കോളില്‍ കണ്ണീരണിഞ്ഞത് 68 കാരിയായ ധനലക്ഷ്മി

Britishmalayali
kz´wteJI³

ചെന്നൈ: നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഡേവിഡ് ശാന്തകുമാര്‍ എന്ന ഡേവിഡ് നില്‍സണിനെ അമ്മ ഉപേക്ഷിച്ച് പോകുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയെ ദത്തെടുക്കാനായി ഡാനിഷ് ദമ്പതികള്‍ എത്തി. പിന്നെ ഡേവിഡ് അമ്മയേയോ തന്റെ കുടുംബത്തേയോ കണ്ടിട്ടില്ല. ഡാനിഷ് ദമ്പതികള്‍ ഡേവിഡിനെ സ്വന്തം മകനെപ്പോലെ തന്നെ വളര്‍ത്തി. യാതൊരു കുറവുകളുമില്ലാതെ. സാധാരണ കുടുമബമായിരുന്നുവെങ്കിലും അവര്‍ ഡേവിഡിന് മികച്ച വിദ്യാഭ്യാസം നല്‍കി. വളര്‍ന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതാണെന്നും വളരെ മഹത്തായ രാജ്യമാണ് ഇന്ത്യയെന്നും അവന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ആറ് വര്‍ഷത്തെ തിരച്ചിലിന് ശേഷം ഡേവിഡ് തനിക്ക് ജന്മം നല്‍കിയ അമ്മയെ വീഡിയോ കോളിലൂടെ കണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഡേവിഡിന് 41 വയസായി.

കോപ്പന്‍ഹേഗനില്‍ നിന്ന് തെക്കുള്ള ഹോളിബി എന്ന ചെറിയ പട്ടണത്തിലാണ് ഡാനിഷ് മാതാപിതാക്കളോടൊപ്പം ഡേവിഡ് താമസിച്ചിരുന്നത്. 2005 ല്‍ ഒരു പ്രാദേശിക ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഡേവിഡിന്റെ പിതാവ് മരണപ്പെട്ടു. അമ്മ പോസ്റ്റോഫീസിലാണ് ജോലി ചെയ്തിരുന്നത്. കോപ്പന്‍ഹേഗന്‍ ബിസിനസ് സ്‌കൂളില്‍ പഠിക്കാനായി ഡേവിഡ് 1999 ല്‍ കോപ്പന്‍ഹേഗനിലേക്ക് മാറി. ഇതിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളുണ്ട്. ഡേവിഡ് ഇപ്പോള്‍ ബാങ്ക് ഉദ്യാഗസ്ഥനാണ്.

നേരത്തേ ഒരുപാട് തവണ ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കിലും മുഖം പോലും ഓര്‍മ്മ ഇല്ലാത്ത അമ്മയെ എങ്ങനെ കണ്ടുപിടിക്കാന്‍ എന്ന് ആലോചിച്ചു. പക്ഷേ 2013ല്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ അമ്മയെ തേടി കണ്ടുപിടിക്കാമെന്ന് തന്നെ വെച്ചു. പഴയ രേഖകളില്‍ നിന്ന് അച്ഛന്റെ പേര് അടക്കമുള്ള വിവരങ്ങള്‍ ഡേവിഡിന് ലഭിച്ചു. ഡേവിഡിനെ ഡാനിഷ് ദമ്പതികള്‍ ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നെങ്കിലും അത് 1990കളിലെപ്പോഴോ അടച്ചു പൂട്ടിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ അരുണ്‍ ഡോലെയെ പരിചയപ്പെട്ടതോടെ ഡേവിഡിന് പ്രതീക്ഷയായി.

ഡേവിഡിന്റെ അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി തമിഴില്‍ ചിത്രീകരിച്ചു. ഇത് കണ്ടതോടെയാണ് ഡേവിഡിന്റെ കുടുംബം അവനെ തിരിച്ചറിഞ്ഞത്. കുഞ്ഞായിരുന്ന ഡേവിഡിന്റെ ചിത്രങ്ങള്‍ അവര്‍ അരുണിന് അയച്ച് നല്‍കി. ചിത്രങ്ങള്‍ ഡേവിഡും തിരിച്ചറിഞ്ഞു. തൂപ്പ് ജോലിക്കാരിയായ ധനലക്ഷ്മി എന്ന 68കാരിയായിരുന്നു ഡേവിഡിന്റെ അമ്മ. തുടര്‍ന്ന് ഡേവിഡ് ധനലക്ഷ്മിയെ വീഡിയോ കോളില്‍ വിളിച്ചു. 40 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു അപൂര്‍വ്വ നിമിഷമായിരുന്നു ഇത്. മകനെ കണ്ട ഉടന്‍ ധനലക്ഷ്മി ബോധരഹിതയായി. ഡേവിഡിനെ തേടി താന്‍ നിരവധി തവണ ചൈല്‍ഡ് ഹോമിലേക്ക് പോയതായി കണ്ണ് നിറഞ്ഞ് കൊണ്ട് അവര്‍ പറഞ്ഞു. തന്നെ തിരക്കി വന്നു എന്നറിഞ്ഞതില്‍ ഡേവിഡിനും സന്തോഷമായി. ഡേവിഡിനേയും മക്കളായ കാജ്, സോഫുസ്, ഭാര്യ സ്റ്റൈന്‍ എന്നിവരേയും കാണണമെന്നും ധനലക്ഷ്മി പറഞ്ഞു. ഇനി നേരിട്ട് കാണാനിരിക്കുകയാണ് ഇരുവരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category