1 GBP = 91.30 INR                       

BREAKING NEWS

പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഒന്നും ഇല്ലാതെ ഒരു വിവാഹം; ജീവിതാവസാനം വരെ ഒരുമിച്ച് നില്‍ക്കുമെന്ന് സത്യം ചെയ്തത് ഇന്ത്യന്‍ ഭരണഘടനയെ തൊട്ട്; സമ്മാനങ്ങള്‍ സ്വീകരിക്കാതെ പകരം നല്‍കിയത് ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് 30000 രൂപയുടെ പുസ്തകങ്ങള്‍; വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത് തുണിയില്‍; ഭക്ഷണം വിളമ്പിയത് സ്റ്റീല്‍ പാത്രത്തിലും; മാതൃകയായി രാജസ്ഥാനില്‍ നിന്നൊരു വിവാഹം

Britishmalayali
kz´wteJI³

ജയ്പൂര്‍: മതാചാരപ്രകാരം നടക്കുന്ന വിവാഹച്ചടങ്ങുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും നിയമത്തിന് പ്രാധാന്യം നല്‍കിയുള്ള ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചാല്‍ എങ്ങനെയുണ്ടാകും. രാജസ്ഥാനില്‍ അങ്ങനെയൊരു വിവാഹം നടന്നു. അവിടെ പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പകരം എല്ലാത്തിനും സാക്ഷിയായി ഇന്ത്യന്‍ ഭരണഘടന മാത്രം. ഇന്ത്യന്‍ ഭരണഘടനയില്‍ കൈവച്ച് ശപഥം ചെയ്തായിരുന്നു രാജസ്ഥാനിലെ ആ അപൂര്‍വ്വ വിവാഹം നടന്നത്. വിവാഹത്തിനെത്തിയവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചില്ല. പകരം ഗ്രാമത്തില്‍ ഒരു പൊതു ലൈബ്രറി തുടങ്ങാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു. ഇതുമാത്രമല്ല, വിവാഹം പ്ലാസ്റ്റിക് മുക്തമായിരുന്നു. വിവാഹത്തിനെത്തിയവരെല്ലാം മടങ്ങിയത് ഇന്ത്യന്‍ ഭരണഘടനയുമായിട്ടാണ്.

ഹൈദരാബാദിലെ സ്വകാര്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന അജയ് ജാതവും ആല്‍വാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കരോളി ഗ്രാമത്തിലെ ബബിതയും തമ്മിലുള്ള വിവാഹമാണ് വ്യത്യസതതകൊണ്ട് ലോകമറിഞ്ഞത്. ''അജയ്ക്കും എനിക്കും ലിംഗ സമത്വം ഉറപ്പുവരുത്താന്‍ യാഥാസ്ഥിതികമായ ആചാരങ്ങളെ മാറ്റിയെഴുതണമായിരുന്നു. സമൂഹത്തിന് ഞങ്ങളുടെ വിവാഹത്തിലൂടെ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ കുടുംബം ഈ ആശയം സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ മറ്റുള്ളവരും ഇത് ഏറ്റെടുത്തു. ഞങ്ങള്‍ മറ്റുള്ള ദമ്പതികള്‍ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് വധു ബബിത പറഞ്ഞു.

ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുമെന്ന് ഇരുവരും സത്യം ചെയ്തത് ഭരണഘടനയില്‍ കൈവച്ചാണ്. ഭക്ഷണം വിളമ്പിയതാകട്ടെ സ്റ്റീല്‍ പാത്രത്തിലും കപ്പിലും. വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത് തുണിയിലാണ്. 30000 രൂപയുടെ പുസ്തകങ്ങള്‍ ദമ്പതികള്‍ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു. വധു എത്തിയത് അംബേദ്കറിന്റെയും ബുദ്ധന്റെയും ചിത്രങ്ങള്‍ വച്ച കുതിര വണ്ടിയിലായിരുന്നു. വിവാഹത്തിന് കുതിര വണ്ടി ഉപയോഗിക്കുന്നതിന് ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതില്‍ തന്നെ നവവധു എത്തിയതില്‍ നിരവധി പേരാണ് പ്രശംസയുമായെത്തിയത്. 2019 മെയ്യില്‍ രാജസ്ഥാനിലെ ബിക്കനെറില്‍ കുതിരപ്പുറത്ത് വിവാഹത്തിനെത്തിയതിന് ദളിത് വരന്‍ ആക്രമിക്കപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category