1 GBP = 91.30 INR                       

BREAKING NEWS

കൃത്യമായ രേഖകളില്ലാതെ മെക്സിക്കോയില്‍ കടന്ന് കൂടിയ 311 ഇന്ത്യക്കാരെ തിരികെ ഇന്ത്യയിലേക്ക് നാട് കടത്തി; ശ്രമിച്ചത് അതിര്‍ത്തിയിലൂടെ അമേരിക്കയിലെത്താന്‍; തീരുമാനം അതിര്‍ത്തി കടക്കുന്നവരെ പരിശോധിച്ചില്ലെങ്കില്‍ മെക്സിക്കന്‍ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന്

Britishmalayali
kz´wteJI³

മെക്സിക്കോ: കൃത്യമായ രേഖകളില്ലാതെ മെക്സിക്കോയില്‍ കടന്ന് കൂടി അമേരിക്കയില്‍ എത്താന്‍ ശ്രമിച്ച 311 ഇന്ത്യക്കാരെ ഇന്ന് തിരികെ ഇന്ത്യയില്‍ എത്തിക്കും. 60 മൈഗ്രേഷന്‍ ഏജന്റ്സ് വഴി തിരികെ എത്തിക്കുന്ന ഇവര്‍ സാധുവായ രേഖകളില്ലാതെ മാസങ്ങളോളം മെക്സിക്കോയില്‍ താമസിച്ചതായി കണ്ടെത്തി. കഴിഞ്ഞ ജൂണില്‍ പഞ്ചാബില്‍ നിന്ന് വന്ന ആറ് വയസുള്ള പെണ്‍കുട്ടി യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയിലുള്ള അരിസോണ മരുഭൂമിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കനത്ത ചൂടായിരുന്നു കാരണം.

ഈ സമയം കുട്ടിയുടെ അമ്മ കുടിക്കാനുള്ള വെള്ളം തേടി പോയിരിക്കുകയായിരുന്നു. രണ്ട് ഇന്ത്യന്‍ സ്ത്രീകളെ പട്രോളിങ്ങിന് വന്ന പൊലീസ് പിടികൂടിയപ്പോഴാണ് അവരുടെ കൂടെ ഒരു അമ്മയും കുട്ടിയും ഉണ്ടായിരുന്നതായി പറഞ്ഞത്. പിന്നീട് ഇവരെ തിരഞ്ഞിറങ്ങിയ പൊലീസാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വിഷയം കൂടി കണക്കിലെടുത്താണ് കണ്ടെത്തിയവരെ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ മെക്സിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മെക്സിക്കോയിലേക്കുള്ള യാത്ര ക്രമീകരിച്ച ഏജന്റുമാര്‍ക്ക് ഗ്രൂപ്പിലെ ഓരോ അംഗവും 25 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടാതെ അമേരിക്കയിലേക്ക് കടക്കാനുള്ള സഹായം ചെയ്യാമെന്നും വാഗ്ദാനം ചെയ്തിരുന്നു. വിമാനച്ചെലവ്, മെക്സിക്കോയിലെ താമസം, ഭക്ഷണം എന്നിവയ്ക്കാണ് ഇവര്‍ ഈ തുക നല്‍കിയത്. യുഎസിലേക്ക് പ്രവേശനം ക്രമീകരിക്കുന്നതിന് ഏജന്റുമാര്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ സമയം ആവശ്യപ്പെട്ടിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മെക്സിക്കോയിലെ നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവരുടെ ആരുടെ കൈയിലും മെക്സിക്കോയില്‍ സ്ഥിരമായി താമസിക്കാനുള്ള രേഖകളില്ലായിരുന്നു. തുടര്‍ന്ന് പിടിക്കപ്പെട്ട ഇവരെ ഓക്സാക്ക, ബജ കാലിഫോര്‍ണിയ, വെരാക്രൂസ്, ചിയാപാസ്, സോനോറ, മെക്സിക്കോ സിറ്റി, ഡുരാംഗോ, ടബാസ്‌കോ എന്നീ സംസ്ഥാനങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതരുടെ മുമ്പാകെ ഹാജരാക്കി.

പോറസ് അതിര്‍ത്തിയിലൂടെ അനധികൃതമായി യുഎസില്‍ പ്രവേശിക്കുന്ന ആളുകളെ മെക്സിക്കോ പരിശോധിച്ചില്ലെങ്കില്‍ എല്ലാ മെക്സിക്കന്‍ ഇറക്കുമതിക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ മെക്സിക്കന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. നാടുകടത്തപ്പെട്ട 311 പേരുമായി മെക്സിക്കോയിലെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ് 747-400 വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. പാസ്പോര്‍ട്ട് കൈവശമില്ലാത്തതോ നഷ്ടപ്പെട്ടതോ ആയ ആള്‍ക്കര്‍ക്ക് നല്‍കുന്ന അടിയന്തരമായ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഇവരെ ഇന്ത്യയിലേക്ക് നാട് കടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category