1 GBP = 91.30 INR                       

BREAKING NEWS

കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമാകുന്നു; ജയിലില്‍ അടച്ച ഒന്‍പത് നേതാക്കളെ ഉടന്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ബാഴ്സലോണ മഹാനഗരത്തില്‍ വന്‍ പ്രതിഷേധം; ഒക്റ്റോബര്‍ 26ന് ലക്ഷങ്ങളെ പങ്കെടുപ്പിച്ച് മഹാറാലി; ബാഴ്സ-റയല്‍ എല്‍ ക്ലാസികോ മാറ്റിവെച്ചു

Britishmalayali
kz´wteJI³

ബാഴ്സലോണ: സ്പാനിഷ് ലാലിഗയിലെ... അല്ല ലോക ക്ലബ് ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ് ചിര വൈരികളായ ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരം. ഈ മാസം 26ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നാക്യാംമ്പില്‍ നടക്കേണ്ട മത്സരം മാറ്റി വെച്ചിരിക്കുകയാണ് ലാലിഗ അധികൃതര്‍.സ്പെയിനിലെ കാറ്റാലന്‍ മേഖലയില്‍ കാറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ഈ മാസം 26-ന് ബാഴ്‌സലോണയുടെ സ്വന്തം മൈതാനമായ നൗക്യാമ്പില്‍ നടക്കേണ്ടിയിരുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ മാറ്റിവെച്ചത്.

2017-ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് കാറ്റാലന്‍ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ജയിലിലടച്ചതിനെത്തുടര്‍ന്നാണ് മേഖലയില്‍ പ്രക്ഷോഭം രൂക്ഷമായത്. തുടര്‍ച്ചയായി നാലു ദിവസം ബാഴ്‌സലോണയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടിയിരുന്നു. ഈ മാസം 26-ന് എല്‍ ക്ലാസികോ നടക്കുന്ന അന്ന് പ്രതിഷേധക്കാര്‍ ബാഴ്സലോണ നഗരത്തില്‍ ഒരു റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മത്സരം മാറ്റി വയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സ്പാനിഷ് ദേശീയതയുടെ മൂര്‍ത്തീഭാവമാണ് മാഡ്രിഡ് നഗരത്തെ കാറ്റലോണിയക്കാര് കാണുന്നത്.

പലപ്പോഴും റയല്‍ മാഡ്രിഡിന് എതിരെയുള്ള മത്സരം വെറും ഒരു ഫുട്ബോള്‍ മത്സരമല്ല രണ്ട് പ്രദേശത്തുള്ളവര്‍ക്കും.ഒരു ലക്ഷം കാണികളെ ഉള്‍ക്കൊന്ന സ്റ്റേഡിയമാണ് നൗക്യാമ്പ്. ഇവിടെ റയല്‍ കളിക്കാനെത്തുമ്പോള്‍ പ്രതിഷേധം അവര്‍ക്കെതിരെയും ഉണ്ടാകുമെന്നും സ്റ്റേഡിയത്തില്‍ ഭൂരിഭാഗവും കാറ്റലോണിയക്കാരായിരിക്കും എന്നതിനാല്‍ തന്നെ സുരക്ഷ പ്രശ്നം വലിയ വെല്ലുവിളിയാവും. അന്നേ ദിവസമാണ് ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന മഹാറാലിയും നടക്കുക. ഇതാണ് മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.

ഇതിനെത്തുടര്‍ന്ന് റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരം മാറ്റിവെയ്ക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിനായി ഡിസംബര്‍ 16 എന്ന തീയതി തീരുമാനിച്ചെങ്കിലും ലാ ലിഗ അധികൃതര്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. പകരം ഡിസംബര്‍ ഏഴാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം എല്‍ ക്ലാസിക്കോ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാഴ്‌സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വെര്‍ദെയുടെ നിലപാട്. ഇത് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category