1 GBP = 92.50 INR                       

BREAKING NEWS

ഇനി ക്രിസ്മസ് ഒരുക്കങ്ങളിലേക്ക്; ജോയ് ടു ദി വേള്‍ഡിന്റെ മൂന്നാം പതിപ്പുമായി എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം ഡിസംബര്‍ 14ന് ബിര്‍മിംഗ്ഹാമില്‍

Britishmalayali
ജോഷി സിറിയക്

ബിര്‍മിംഗ്ഹാം: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടത്തിവരുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം പതിപ്പ് ഡിസംബര്‍ 14നു ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍  സംഘടിപ്പിക്കുന്ന കരോള്‍  ഗാന മത്സരം വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും ഒത്തുചേരലിനു വേദിയാകും. മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലൈവ് ഗാനമേളയും നടക്കും.

മുന്‍ വര്‍ഷങ്ങളിലേതുപോലെ പോലെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക.

ജോയ് ടു ദി വേള്‍ഡിന്റെ രണ്ടാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിമൂന്നു ഗായകസംഘങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ കിരീടം ചൂടിയത് ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷനും രണ്ടാമതെത്തിയത് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറുമായിരുന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന കരോള്‍ ഗാന മത്സരം ഇത്തവണ കൂടുതല്‍ മികവുറ്റതാക്കി മാറ്റാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.  യുകെയിലെ വിവിധ ഗായക സംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയിലെ എല്ലാ ഗായകസംഘങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 30 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ഗായക സംഘങ്ങള്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category