1 GBP = 92.60 INR                       

BREAKING NEWS

നിശാകാമുകന്‍... മൂര്‍ഖന്‍... കഞ്ചൂസ്... മുങ്ങല്‍ വീരന്‍... ഇതുപോലുള്ളവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടോ? നര്‍മ്മസംഭാഷണങ്ങളുമായി ചിരി പടര്‍ത്തുന്ന യുകെയിലെ ടീം പപ്പടത്തിന്റെ വീഡിയോ കാണാം

Britishmalayali
kz´wteJI³

യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടത്തിന്റെ BAPA (ബഹുജനം പലവിധം) സീരിസിന്റെ ഫ്രണ്ട്ഷിപ്പ് എഡിഷന്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രൊഫഷണല്‍ രീതിയിലല്ലാതെ മൊബൈല്‍ ഫോണും, ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സ്റ്റാന്‍ഡ് എലോണ്‍ സീരീസ്, ടീം പപ്പടത്തിന്റെ ഫേസ്ബുക് പേജ് വഴിയും, ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയുമാണ് റിലീസ് ചെയ്യുക. ജോലി തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു നര്‍മ്മസംഭാഷണങ്ങളാക്കി ചിരി പടര്‍ത്താന്‍ ടീം പപ്പടം ചെയ്യുന്ന ശ്രമം തീര്‍ച്ചയായും പ്രോത്സാഹനം അര്‍ഹിക്കുന്നു.

മുകേഷ് ഷണ്ണി, ഡെയ്‌സണ്‍ ഡിക്‌സണ്‍, ജയറാം ജയരാജ്, ഹരിഗോവിന്ദ് നമ്പൂതിരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മുകേഷ് ഷണ്ണി പീറ്റര്‍ബറോയില്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. ഡെയ്‌സണ്‍ ഡിക്‌സണ്‍ എന്‍എച്ച്എസ് ലണ്ടനില്‍ അഡ്മിനിസ്‌ട്രേറ്ററായും ജയറാം ജയരാജ് ലണ്ടനില്‍ ഡ്യൂട്ടി സീനിയര്‍ നഴ്‌സായും ഹരിഗോവിന്ദ് നമ്പൂതിരി എന്‍എച്ച്എസ് ലണ്ടനില്‍ ക്ലെയന്റ് ലിയസണ്‍ ഓഫീസറായും ജോലി ചെയ്യുകയാണ്. ആശയം, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതും ഹരിഗോവിന്ദ് നമ്പൂതിരി ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category