1 GBP = 92.70 INR                       

BREAKING NEWS

ഇന്ത്യാ മഹാരാജ്യത്തെ സ്‌നേഹിക്കുന്ന സകല മനുഷ്യരും പ്രാര്‍ത്ഥനയോടെ കാത്തിരുന്ന മഹത്തായ തീരുമാനമാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്; ഒരു ജനതയെ കുരുതി കൊടുത്ത് പള്ളി പണിയുന്നതിലും നല്ലതാണ് രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുവദിക്കുന്നതെന്ന തിരിച്ചറിവിന് സുന്നി വഖഫ് ബോര്‍ഡിനോട് എത്ര തവണ നന്ദി പറഞ്ഞാല്‍ മതിയാവും? സുന്നികളെ നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍; ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

നാധിപത്യ വശ്വാസികളെ സംബന്ധിച്ചടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണ് 1992 ഡിസംബര്‍ ആറാം തീയതി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ പള്ളി ഒരു കൂട്ടം കാപാലികര്‍ തല്ലി തകര്‍ത്ത ദിവസമാണ് അത്. ബാബറി മസ്ജീദ് എന്ന ഏറ്റവും പുരാതനമായ ഒരു ആരാധനാലയം കാപാലികരായ ഒരു കൂട്ടം മത തീവ്രവാദികള്‍ തല്ലി തകര്‍ത്തപ്പോള്‍ ഇടനെഞ്ച് പൊട്ടി കരഞ്ഞത് ഇന്ത്യ എന്ന മാതൃരാജ്യമാണ്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്രയോ വര്‍ഷം പഴക്കമുള്ള ആ പള്ളിയുടെ അവകാശത്തെ സംബന്ധിച്ച് തര്‍ക്കം നടക്കുന്നു. സംഭവം നടന്ന് 27 വര്‍ഷം പിന്നിട്ടെങ്കിലും അനേകം ജീവനുകള്‍ നഷ്ടപ്പെട്ടെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇപ്പോഴും രാജ്യത്തെ പരമോന്നത നീതി പീഠത്തിന് പോലും കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ ഒരു തീരുമാനത്തില്‍ എത്താന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നു. വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്ന സംവാദങ്ങള്‍ക്കും തെളിവ് ശേഖരണത്തിനും എല്ലാം ഒടുവില്‍ അലഹബാദ് ഹൈക്കോടതി വിധിയുടെ അപ്പീലില്‍ സുപ്രീം കോടതിയുടെ പരമോന്നത ബഞ്ച് തീരുമാനമെടുക്കുകയാണ്. കോടതി നിയോഗിച്ച മധ്യസ്ത കമ്മിറ്റികളൊക്കെ മുന്‍പും പലതും മുന്‍പോട്ട് കൊണ്ട് വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വാദം തീരാറായപ്പോള്‍ സുന്നി വഖഫ് ബോര്‍ഡ് മുന്നോട്ട് വെച്ച ആശാവഹമായ നിര്‍ദ്ദേശങ്ങള്‍ ഏതൊരു രാജ്യസ്നേഹിയേയും സന്തോഷിപ്പിക്കുന്നതാണ്.

തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഭൂമിയിലെ മൂന്നിലൊന്ന തങ്ങളുടെ ആചാര സംരക്ഷണത്തിനായി അവകാശമുണ്ട് എന്നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നത്. അത് നിയമപരമായി അത് നിയമപരമായി സുന്നി വഖഫ് ബോര്‍ഡിന്റെ അധികാര പരിതിയില്‍ വരും. കോടതിയില്‍ എത്തിയിരിക്കുന്നത് ഇവരടക്കം മറ്റ് ഏഴ് സംഘടനകള്‍ കൂടിയാണെങ്കിലും അയോധ്യ കേസില്‍ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടന സുന്നി വഖഫ് ബോര്‍ഡ് തന്നെയാണ്. അതേ വഖഫ് ബോര്‍ഡ് തങ്ങളുടെ ഇതുവരെയുള്ള നിലപാട് തിരുത്തി അവിടെ രാമക്ഷേത്രം പണിയുന്നതിന് തടസ്സമില്ലെന്നും പറയുമ്പോള്‍ ആര്‍ക്കാണ് സന്തോഷമില്ലാത്തത്. അയോധ്യയിലെ തകര്‍ന്ന മറ്റ് പള്ളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിന്റെ പേരില്‍ അവകാശം ഉന്നയിക്കരുത് എന്നാണ്.


അത്തരം ഒരു അവകാശം ഉന്നയിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ഈ തീരുമാനത്തിലൂടെ പലരുടേയും എതിര്‍പ്പ് വിളിച്ച് വരുത്തുന്നുവങ്കിലും സുന്നി വഖഫ് ബോര്‍ഡ് തികഞ്ഞ രാജ്യസ്നേഹികളാണ് എന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീമുകളും സുന്നികളാണ് എന്ന് വരുമ്പോള്‍ ഈ രാജ്യത്ത് ഏതെങ്കിലും പള്ളിയുടേയോ ക്ഷേത്രത്തിന്റേയോ പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തുക ബാഹ്യ ശക്തികളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളുമാണ് വിഫലമാകുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category