1 GBP = 92.60 INR                       

BREAKING NEWS

കൃത്യം മൂന്നാം നാളില്‍ വീണ്ടും മരണമെത്തി; ഇത്തവണ വിധി കരുവാക്കിയത് ബര്‍മിങ്ഹാമിലെ മേരി ഇഗ്നേഷ്യസിനെ; ഏറെക്കാലം കൂടി നാട്ടില്‍ എത്തി പ്രിയപ്പെട്ടവരെ കണ്ടു മടങ്ങിയ മേരി അവസാന നാളുകള്‍ ചെലവിട്ടത് ആശുപത്രിയില്‍; പ്രിയ ചേച്ചിയെ നഷ്ടമായ വിലാപവുമായി എര്‍ഡിങ്ങ്ടണ്‍ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയിലെ മരണങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന പതിവിനു മാറ്റമില്ലെന്ന് വ്യക്തമാക്കി വിധി ഒരു ജീവന്‍ കൂടി തട്ടിയെടുത്തിരിക്കുന്നു. മൂന്ന് നാള്‍ മുന്‍പ് വാട്ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ ബീന ഷാജിയുടെ വിധി തന്നെ ആവര്‍ത്തിക്കപ്പെടുകയാണ് ബര്‍മിങ്ഹാമിലെ എര്‍ഡിങ്ങ്ടണില്‍ താമസിച്ചിരുന്ന മേരി ഇഗ്നേഷ്യസിനും.

ക്യാന്‍സര്‍ ബാധിച്ചു ഏറെനാളുകളായി വിശ്രമ ജീവിതം നയിച്ചിരുന്ന മേരി തന്റെ അവസാന നാളുകള്‍ മുന്‍കൂട്ടി കണ്ടത് പോലെ അടുത്തിടെ നാട്ടില്‍ എത്തി പ്രിയപ്പെട്ടവരേ മുഴുവന്‍ കണ്ട ശേഷമാണു യുകെയിലേക്കു മടങ്ങിയത്. തിരികെ മടങ്ങിയെത്തി അധികം വൈകാതെ ആശുപത്രിയില്‍ അഭയം തേടുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുക ആയിരുന്ന മേരിയുടെ രോഗനില ഇന്നലെ പൊടുന്നനെ വഷളാവുകയും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

മേരിയുടെ വിയോഗവര്‍ത്ത ഏറെ ഉള്‍ക്കിടിലത്തോടെയാണ് യുകെമലയാളികളില്‍ പലരും കേട്ടറിഞ്ഞത്. കാരണം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ സജീവമായിരുന്ന കുടുംബമാണ് മേരിയുടേതും ഭര്‍ത്താവ് ഇഗ്‌നേഷ്യസ് പെട്ടയിലിന്റെതും. പ്രാദേശിക മലയാളി സമൂഹത്തിന്റെയും യുക്മ വെസ്റ്റ് മിഡ്ലാന്റ്സ് റീജിയണല്‍ സമിതിയുടേയുമെല്ലാം നെടുംതൂണ്‍ എന്ന് പറയാവുന്ന കുടുംബം.

യുക്മ റീജിയന്‍ രൂപം കൊണ്ടപ്പോള്‍ ആദ്യ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇഗ്നേഷ്യസാണ്. ഭര്‍ത്താവിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് തുണയായി നില്‍ക്കാന്‍ എക്കാലവും മേരി ശ്രദ്ധിക്കുമായിരുന്നു. സാധാരണ പലരും ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് വിരാമം ഇടുമ്പോള്‍ മേരിയുടെ കൂടെ പിന്തുണയോടെയാണ് ഇഗ്‌നേഷ്യസ് ഇപ്പോഴും യുക്മയുടെ പ്രവര്‍ത്തനത്തില്‍ സജീവം ആയിരുന്നത്.

പ്രത്യേകിച്ചും കായികമേളയിലും മറ്റും സംഘടനത്തിനു കുടുംബം ഒന്നാകെ എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ പരിചയക്കാര്‍ ഓര്‍ത്തെടുക്കുന്നത്. സംഘടന മാത്രമല്ല പങ്കാളിത്തവും പെട്ടയില്‍ കുടുംബത്തിന്റെ പ്രത്യേകതയാണ്. അപ്പനും മക്കളും ഒക്കെ മത്സര വേദിയില്‍ സജീവമായി സമ്മാനം വീട്ടിലെത്തിക്കുന്നത് പതിവായിരുന്നു. ആഗ്രഹം ഉണ്ടെങ്കില്‍ പോലും പലര്‍ക്കും സാധിക്കാത്ത കാര്യം.

കുടുംബാംഗങ്ങളുടെ ഇഴയടുപ്പമാണ് സാമൂഹ്യ രംഗത്ത് ഇവരെ ഒന്നിച്ചു കൊണ്ടുവന്നത് എന്നതും വസ്തുതയാണ്. ഇവരുടെ മക്കളും മലയാളി സമൂഹത്തില്‍ ഏറെ സജീവമായി ഇടപെടുന്ന ചെറുപ്പക്കാരാണ്. ഇക്കാരണത്താല്‍ ഈ കുടുംബവുമായി നേരിട്ട് അടുപ്പമുള്ളവര്‍ ഏറെയാണ്. മരണവാര്‍ത്ത ഔദ്യോഗികമായി വൈകുന്നേരത്തോടെ സ്ഥിരീകരിക്കക്കപ്പെട്ടതോടെ ഏവരും ഇഗ്നേഷ്യസിന്റെ കുടുംബത്തിന് നേരിട്ട ദുരന്തം സ്വാന്തന വാക്കുകളിലൂടെ പങ്കിടുക ആയിരുന്നു.

തൃശൂര്‍ സ്വദേശിയായ മേരിക്ക് മരിക്കുമ്പോള്‍ 64 വയസായിരുന്നു പ്രായം. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ജോലിക്കു പോകുന്നില്ല എന്നാണ് വിവരം. തൃശൂര്‍ ജില്ലയിലെ മൂക്കന്നൂര്‍ കൊക്കുന്ന് പാലാട്ടി കുടുംബാംഗമാണ് മേരി. മാതാപിതാക്കള്‍ പരേതരായ തോമസും എല്യക്കുട്ടിയും. ഭര്‍ത്താവ് ഇഗ്‌നേഷ്യസ് നെടുമ്പാശേരി കരിയാട് പെട്ടയില്‍ കുടുംബാംഗമാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളും ഒരു പേരക്കുട്ടിയുമുണ്ട്. ജസ്റ്റിനും ജൂമിനുമാണ് മക്കള്‍. മരുമകള്‍ ഷാരോണ്‍. പേരക്കുട്ടി ഓസ്റ്റിന്‍.

മേരിയുടെ സംസ്‌ക്കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. എഡിങ്ങ്ടണില്‍ എല്ലാവരും സ്നേഹത്തോടെ ചേച്ചിയെന്നു വിളിക്കുന്ന മേരിയുടെ മരണം പലര്‍ക്കും സ്വന്തം കുടുംബത്തില്‍ ഉണ്ടായ നഷ്ടം കൂടിയാണ്. ഇക്കാരണത്താല്‍ തന്നെ വിവരമറിഞ്ഞു് ഒട്ടേറെ ആളുകള്‍ സ്നേഹ സാന്ത്വനവുമായി ഇഗ്നേഷ്യസിനെ തേടി എത്തുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category