1 GBP = 91.30 INR                       

BREAKING NEWS

ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം വാഹനം മറിഞ്ഞു; മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു; വാഹനം ഓടിച്ചിരുന്നയാള്‍ക്കു ഒപ്പം യാത്ര ചെയ്ത കൂട്ടുകാരനും പരിക്കേറ്റു; അപകടം സുഹൃത്തുക്കളുടെ ആഘോഷ യാത്രക്കിടെ

Britishmalayali
kz´wteJI³

ദുബായ്: മരുഭൂമിയിലെ വിനോദമായ ഡസര്‍ട്ട് സഫാരിക്കിടയില്‍ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് മരിച്ചു. പെരിന്തല്‍മണ്ണ കിഴിശ്ശേരി കക്കൂത്ത് സ്വദേശി ഷബാബ് (38), സൗദിയില്‍ നിന്ന് ദുബായിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി നസീം പുഴക്കല്‍ എന്നിവരാണ് മരിച്ചത്.

ഷാര്‍ജ മദാമില്‍ വച്ചായിരുന്നു അപകടം. ദുബായില്‍ ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് ഷബാബ്. സൗദിയിലെ റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ നസീമിനൊപ്പം ഡസര്‍ട്ട് സഫാരിക്ക് പോയതായിരുന്നു ഷബാബ്.

വാഹനം വാടകക്ക് എടുത്താണ് ഇവര്‍ സഫാരിക്ക് പോയത്. വാഹനം ഓടിച്ചിരുന്ന ഹാറൂണിനും കൂട്ടുകാരന്‍ റിഗോ തോമസിനും അപകടത്തില്‍ ചെറിയ പരിക്കേറ്റു. പരിക്കേറ്റവരെ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.

പെരിന്തല്‍ മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍ കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ്. ഭാര്യ: ഫാത്തിമ നംറീന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category