1 GBP = 91.30 INR                       

BREAKING NEWS

ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിക്കാന്‍ ഇടയായ വിഷബാധ ഉണ്ടായത് എങ്ങനെയെന്ന് അറിവില്ല; വിഷബാധ പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തില്‍ നിന്നെന്ന സംശയത്തില്‍ അധികൃതര്‍ റെസ്റ്റോറന്റ് അടപ്പിച്ചു; മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നില്ല; പിഞ്ചോമനകളുടെ വിയോഗത്തില്‍ നെഞ്ചുപൊട്ടി ബന്ധുക്കളും ദോഹയിലെ സുഹൃത്തുക്കളും; കുഞ്ഞു റഹാനും, റിദയും പ്രവാസി മലയാളികളുടെ ഹൃദയ നൊമ്പരമായി മാറുന്നു

Britishmalayali
kz´wteJI³

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിന്റെ ഷോക്ക് വിട്ടു മാറാതെ ഖത്തറിലെ മലയാളി സമൂഹം. പിഞ്ചോമനകളാണ് മരിച്ചതെന്നതിനാല്‍ സങ്കടം അടക്കാനാവാത്ത അവസ്ഥയിലാണ് ഇവിടുത്തുകാര്‍. വിഷബാധയേറ്റാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ എങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടേയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛര്‍ദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഈ ഭക്ഷണത്തില്‍ നിന്നാണോ ഭക്ഷ്യവിഷബാധ എന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതര്‍ എത്തി റസ്റ്റോറന്റ് പൂട്ടിയിട്ടുണ്ട്. അതേസമയം, അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും തങ്ങളുടെ ഭക്ഷണം സുരക്ഷിതമാണെന്നും റസ്റ്റോറന്റ് അധികൃതര്‍ വിശദീകരിച്ചു. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം പ്രാണികളെ ഒഴിവാക്കാന്‍ മരുന്ന് തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അസ്വസ്ഥതയെ തുടര്‍ന്ന് ഹാരിസും ഷമീമയും ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹാരിസ് ഹമദ് പബ്ലിക് ഹെല്‍ത്ത് സന്റെറിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സന്റെറിലും നഴ്സായി ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്. ഇരുവരുടെയും മാതാപിതാക്കള്‍ ദോഹയില്‍ എത്തിയതിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ദമ്പതികളും ഇതിനിടയില്‍ അവശരായിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ വിയോഗ വാര്‍ത്ത ദോഹയിലെ മലയാളി സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ കടുത്ത ദുഃഖത്തിലാണ്. കുഞ്ഞുങ്ങളുടെ ദാരുണ മരണത്തില്‍ നഴ്സിങ് സംഘടനയായ യുഎന്‍എയും ദുഃഖം രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category