1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം അഞ്ച്

Britishmalayali
ജെപി

റുത്ത മേഘങ്ങള്‍ കിഴക്കുനിന്നുമാണ് വന്ന് കൊണ്ടിരുന്നത്. കല്ലറയുടെ മുകളിലെത്തിയപ്പോള്‍ അതൊരു ടൊര്‍ണാഡോ പോലെ കറങ്ങുവാന്‍ തുടങ്ങി. ഇരുണ്ട മേഘപാളികള്‍ എന്നില്‍ നിന്നും ചന്ദ്രന്റെ പ്രകാശത്തെ പൂര്‍ണമായും മറച്ചു. 

കല്ലറക്കരുകില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഞാന്‍ ചാപ്പലിന്റെ വേലിക്കരുകിലേക്ക് ചെന്ന് അകത്തോട്ട് എത്തിനോക്കി. എന്തോ ഒരു ശക്തി കാറ്റിനെ കല്ലറയിലേക്ക് വലിക്കുകയാണെന്ന് എനിക്ക് തോന്നി. 

ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറിയ പ്രകാശം ആകാശത്ത് നിന്നും താഴ്ന്ന് വരുന്നത് ഞാന്‍ കണ്ട്. അതിടക്കിടെ അപ്രത്യക്ഷ്യമാവുകയും വീണ്ടും പ്രത്യക്ഷ്യമാവുകയും ചെയ്തുകൊണ്ടിരുന്നു. 

പ്രകാശം എന്റെ നേരെയാണോ അതോ കല്ലറക്ക് നേരെയാണോ വരുന്നതെന്ന് എനിക്കൂഹിക്കാന്‍ പ്രയാസമായിരുന്നു. തിരിച്ചോടി കാറില്‍ കയറണമോ എന്നൊരു നിമിഷം ചിന്തിച്ചു. ആലോചിച്ച് തീരുമാനം എടുക്കുന്നതിന് മുന്‍പേ വലിയൊരു ഇരമ്പലോടെ ആ വെളിച്ചം ഇടത്തോട്ട് ചെരിഞ്ഞ് മാന്‍ഷന്റെ മറുവശത്തേക്ക് പോയ്മറഞ്ഞു. 

ലൂട്ടന്‍ എയപോര്‍ട്ടിലേക്ക് ലാന്റിങ്ങിന് തയ്യാറെടുക്കുന്ന ഒരു വിമാനം ആയിരുന്നത് എന്ന് കണ്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. ഞാനിത്ര ഭീരുവായല്ലോ! 

ശവക്കല്ലറയില്‍ പ്രത്യേകിച്ച് ഒന്നും കാണാതിരുന്നത് കൊണ്ട് ചുഴലിക്കാറ്റിനെ അവഗണിച്ചു ഞാന്‍ കാറില്‍ കയറാന്‍ നടക്കുമ്പോള്‍ ചന്ദ്രന്‍ പെട്ടന്നൊരു ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോലെ നിലാവ് പരത്താന്‍ തുടങ്ങി. 

അപ്പോഴാണ് ദൂരെ മാന്‍ഷനില്‍ നിന്നും കടവാവലുകള്‍ പറക്കുന്നതിന്റെ ശബ്ദം കേട്ടത്. അവ കൂട്ടത്തോടെ മാന്‍ഷന്റെ റൂഫിലേക്ക് പറന്ന് വരികയും എന്തോ കണ്ട് ഭയന്നപോലെ തിരിച്ച് പറക്കുന്നതും കണ്ടു. 

എന്റെ ജിജ്ഞാസ വീണ്ടും വളര്‍ന്ന് വലുതായി. ഞാന്‍ തിരികെ ചെന്ന് വേലിപടര്‍പ്പുകള്‍ക്കിടയിലൂടെ മാന്‍ഷനിലേക്ക് എത്തിനോക്കി. പെട്ടന്ന് എന്റെ രക്തയോട്ടം പൂര്‍വാധികം ശക്തിയാവുകയും എന്റെ ഹൃദയമിടിപ്പ് മറ്റെന്തിനേക്കാളും ഉപരിയായി കേള്‍ക്കാനും തുടങ്ങി.

നിലാവെളിച്ചത്തില്‍ രണ്ട് നിഴലുകള്‍ മാന്‍ഷന്റെ ചുമരിനോട് ചേര്‍ന്ന് നീങ്ങുന്നത് ഞാന്‍ കണ്ടു. ഏറെക്കുറെ മനുഷ്യരുടേത് പോലെയാണ് നിഴലുകള്‍ തോന്നിച്ചത്. അവ ഒന്നിന് പുറകെ ഒന്നായി നടന്ന് നീങ്ങി ഇരുട്ടിലേക്ക് ലയിച്ചു. 

ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നി ഞാന്‍ കാറിനരുകിലേക്ക് ഓടി. ഡോര്‍ തുറന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി. തനിയെ ഓഫായ വണ്ടി എങ്ങനെ ഇപ്പോള്‍ സ്റ്റാര്‍ട്ടായി എന്നൊന്നും ആലോചിക്കാന്‍ സമയമില്ല. എങ്ങനെയെങ്കിലും വിജനമായ ഈ സ്ഥലത്ത് നിന്നും രക്ഷപ്പെടുക അത് മാത്രമായിരുന്നു ചിന്ത. 

ഞാന്‍ കണ്ടതൊന്നും ആരോടും പറയാന്‍ ആഗ്രഹിച്ചില്ല. യക്ഷി എന്ന നാടകത്തിന്റെ പണിപ്പുരയിലായത് കൊണ്ടുള്ള മനസ്സിന്റെ തോന്നലുകളായിരിക്കാം ഇതെല്ലാം എന്ന് സ്വയം ബോധിപ്പിച്ചു. 

ഡാനിയേല്‍ അപ്പോഴും മാന്‍ഷനെക്കുറിച്ച് വിവരിച്ചുകൊണ്ടേയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പ്രഭിയുടെയും ഭര്‍ത്താവിന്റെയുമായിരുന്നു ആ മാന്‍ഷെന്‍. പ്രഭിയുടെ സ്വഭാവ ദൂക്ഷ്യം കൊണ്ട് 'വിക്കഡ് വുമണ്‍' (wicked  woman ) എന്നൊരു പേരും അവര്‍ക്കുണ്ടായിരുന്നു. 

അസാധാരണമായ ഒരുപാട് മരണങ്ങള്‍ അക്കാലങ്ങളില്‍ ആ മാന്‍ഷനില്‍ നടന്നിട്ടുണ്ട്. ഈ പ്രഭിയാണ് അതിനൊക്കെ പിന്നില്‍ എന്ന് എല്ലാവരും വിശ്വസിച്ചു. 

മരിച്ചുപോയ ആത്മാക്കളെ വിളിച്ചുവരുത്തി സംസാരിക്കാനുള്ള കഴിവും അവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ദുരൂഹ മരണത്തിനുശേഷം സാമ്പത്തികമായി ഞെരുങ്ങിയപ്പോള്‍ പണം സമ്പാദിക്കാന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും കണ്ടെത്തി. 

വേക്ഷപ്രച്ഛന്നയായി ഹൈവേകളില്‍ അവര്‍ വിരാജിക്കുകയും യാത്രക്കാരെ കൊള്ള ചെയ്യുകയും ചെയ്തു. പക്ഷെ കൊള്ളക്കിടയില്‍ ആരുടെയോ വെടിയേറ്റവര്‍ മരിച്ചു. 

ശവമടക്കിന് പള്ളിക്കാര്‍ സമ്മതിക്കാതിരുന്നതുകൊണ്ട് മാന്‍ഷനിലെ ചാപ്പലിനരുകില്‍ ആചാരങ്ങളൊന്നും ഇല്ലാതെ അവരുടെ ബോഡി അടക്കി. പലരും ഈ മാന്‍ഷെന്‍ വിലകൊടുത്ത് വാങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാങ്ങുന്നതിന് മുന്‍പേ പലരും അപകടപ്പെടുകയോ മരണപ്പെടുകയോ ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ മാന്‍ഷനൊരു പ്രേതാലയമായി അവശേഷിക്കുന്നു. 

കഥകള്‍ കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല. ഇന്ന് ഒരു പണിയും നടന്നിട്ടില്ല. മുന്നൂറ് പൗണ്ട് ഭാരമുള്ള ഡങ്കന്‍ സായിപ്പ് കാബിനിലേക്ക് കൊടുംകാറ്റ്‌പോലെ ഓടിക്കയറി വന്നു.

'വാട്ട് ഈസ് ഗോയിങ് ഓണ്‍ ഹിയര്‍? യൂ ഗയ്സ്, ടോക്കിങ് ദി ഹോള്‍ ഡേ, റൈറ്റ്? വേര്‍ ആര്‍ ദി ഡ്രോയിങ്സ്? ' 

ഡങ്കന്‍ സായിപ്പ് കലി തുള്ളിക്കൊണ്ടിരുന്നു. 

ഒന്ന് പോടപ്പാ, പ്രേതങ്ങളെ കണ്ട് പേടിച്ചില്ല, പിന്നെയെല്ലേ ഒരു സായിപ്പ്.

ഓഫീസില്‍ നിന്നുമിറങ്ങി വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാന്‍ഷനും, പ്രഭിയും, അവരുടെ പ്രേതവുമാണ് മനസ്സ് നിറയെ.

ഒക്ടോബറിലെ സന്ധ്യകളില്‍ ഇരുട്ട് അതിവേഗം പകലുകളെ കീഴടക്കും.

പൈനും ഓക്കും ഇടതൂര്‍ന്ന് നില്‍ക്കുന്ന ആഷ് റിഡ്ജ് (Ashridge) വനാന്തരത്തെ കീറിമുറിക്കുന്ന ഒറ്റവരി പാതയിലൂടെ വണ്ടിയോടിക്കുമ്പോള്‍ മുന്നിലേക്കും ഇരുവശങ്ങളിലേക്കും എപ്പോഴും ശ്രദ്ധ വേണം. ഏത് നിമിഷവും മാനുകള്‍ വണ്ടിക്ക് വട്ടം ചാടാനുള്ള സാധ്യതയുണ്ട്.

ചിന്നം പിന്നം പെയ്ത് കൊണ്ടിരുന്ന മഴയിപ്പോള്‍ ശക്തിയായി പെയ്യാന്‍ തുടങ്ങി. എതിരെ വരുന്ന വണ്ടികളുടെ ഹെഡ് ലൈറ്റുകളല്ലാതെ മറ്റൊന്നും ദൃശ്യമല്ല.

വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴേ ദൂരെ കുന്നിന്‍ ചെരുവില്‍ മാന്‍ഷന്‍ അവ്യക്തമായി കാണേണ്ടതാണ്. മഴയല്‍പ്പം കുറഞ്ഞെങ്കിലും തെരുവുകളെല്ലാം വിജനമായും മൂടല്‍ മഞ്ഞില്‍ ഇരുണ്ടും കാണപ്പെട്ടു.

വീടിനടുത്തെത്തിയപ്പോള്‍ മഴയത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന ഭാര്യയെ കണ്ടു. ഗേറ്റ് മലര്‍ക്കെ തുറന്നിട്ടുണ്ട്. അവളുടെ കണ്ണുകളിലെ ഭയവും ശരീരത്തിലെ വിറയലും ഞാന്‍ കണ്ടു.

തുറന്നിട്ട ഗേറ്റിലൂടെ നോക്കിയ ഞാന്‍ തലയില്‍ കൈവച്ചു പോയി.
തുടരും...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam