1 GBP = 91.30 INR                       

BREAKING NEWS

മഞ്ഞപ്പത്രമാണെന്നും നുണയന്‍ കറിയയെന്നും പറഞ്ഞ് പ്രചരണം നടത്തുകയും വഴിയില്‍ തല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും മറുനാടന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മുന്നേറ്റം എന്ന് പറയുന്നത്? പിണറായിയെ ഭയന്നാണോ അതോ സിപിഎമ്മിനോട് കാശ് വാങ്ങിയാണോ ഈ വിടു പണി ചെയ്യുന്നത്? അഞ്ചില്‍ മൂന്നും ഇക്കുറി സിപിഎം നേടുമെന്ന് പറയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരോട് പറയാനുള്ളത്- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

ലരും വിളിച്ച് ചോദിക്കുന്നു, മറുനാടന് ഇത് എന്ത് പറ്റി. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ഇടവേള പോലും ഇല്ലാതെ പിണറായി വിജയന് തെിരെ അലറിക്കൊണ്ടിരുന്ന ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ കുത്തിത്തിരുപ്പുണ്ടാക്കിക്കൊണ്ടിരുന്ന മറുനാടനും ഷാജനും എന്തുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കും എന്നും എല്‍ഡിഎഫ് തരംഗം എന്നുമൊക്കെ വെച്ച് കാച്ചുന്നത്. പലരും ഈ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഓഫീസിലേക്ക് വിളിച്ച എന്നോടും മറുനാടനോടും ഈ ചോദ്യം ചോദിക്കുന്നു. ഫെ്.സ്ബുക്ക് പോസ്റ്റില്‍ പലരും ഈ ചോദ്യം ചോദിക്കുന്നു. ചിലരൊക്കെ ചോദിക്കുന്നു മറുനാടന് എന്തോ തടഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ മറുനാടനെ വിലയ്ക്ക് എടുത്തിരിക്കുന്നു. അതുകൊണ്ട് സിപിഎമ്മിന്റെ കുഴലൂതുന്നതിന് മറുനാടന്‍ ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമെന്ന്.

മറ്റ് ചിലര്‍ പറയുന്നു പോരാളി ഷാജി അടക്കമുള്ള സിപിഎം സൈബര്‍ ഗുണ്ടകളുടെ ഭീഷണിയില്‍ മറുനാടനും പേടിച്ച് പോയി എന്ന്. വഴിയിലിറങ്ങിയാല്‍ തല്ല് കൊള്ളും എന്ന സാഹചര്യം വന്നപ്പോള്‍ 51 വെട്ടു കൊണ്ട് മരിക്കുന്നവരുടെ സാഹചര്യം ഓര്‍ത്തപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയുടെ ദുരവസ്ഥയെ കുറിച്ച് ആലോചിച്ചപ്പോള്‍ മറുനാടനും പത്തി താഴ്ത്തിയെന്ന്. സുഹൃത്തുക്കളെ ഞാന്‍ ഒന്ന് പറയട്ടെ. സിപിഎം വിരുദ്ധം എന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്നുമൊക്കെ നിങ്ങളില്‍ ചിലരെങ്കിലും കരുതിയെങ്കില്‍ അതും മറുനാടന്റെ നിഷ്പക്ഷതയായി കാണാന്‍ ആണ് എനിക്കിഷ്ടം. മറുനാടന്‍ മലയാളിക്ക് ഒരു രാഷ്ട്രീയത്തോടും ഒരു ആശയത്തോടും ഒരു മതത്തോടും വിരുദ്ധത ഇല്ല.

അതേ സമയം ഒരു ആശയവും ഒരു രാഷ്ട്രീയവും ഒരു മതവും വിമര്‍ശനത്തിന് അതീതരാണ് എന്നും കരുതുന്നില്ല. നന്മ പറയേണ്ടിടത്ത് അത് പറയും തിന്മ പറയേണ്ടിടത്ത് അത് പറയും. അതിന്റെ പേരില്‍ ഉണ്ടാകുന്ന ഒരു നഷ്ടവും ഞങ്ങളെ ബാധിക്കുകയില്ല. ഒരു വിഷയത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കാനും യാഥാര്‍ത്ഥ്യ ബോധത്തോടെ വാര്‍ത്ത എത്തികാനുമാണ് ശ്രമിച്ചിട്ടുള്ളത്. പിണറായി സര്‍ക്കാരിന്റെ ദൂര്‍ത്തിനോടും ശബരിമല വിഷയത്തില്‍ പൊതുജന താല്‍പര്യത്തിന് വിരുദ്ധമായി അവരെടുത്ത നിലപാടിനോടുള്ള വിയോജിപ്പില്‍ ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. ഇന്നും ജേക്കബ് തോമസിന്റെ ദുരവസ്ഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരനെ പോലെ ഞാന്‍ പൊട്ടിക്കരയാറുണ്ട്. അതൊക്കെ ഇനിയും ഞങ്ങള്‍ വിമര്‍ശിക്കും.


പക്ഷേ ഒരു മാധ്യമം എന്ന നിലയ്ക്ക് പൊതു സമൂഹത്തോട് വിളിച്ച് പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ഇനിയും തുറന്ന് പറയും. യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുക എന്നതാണ് മറുനാടന്‍ ചെയ്യുന്നത്. ഇപ്പോള്‍ ഈ ഉപതെരഞ്ഞെടുപ്പിലെ യാഥാര്‍ത്ഥ്യം ഇതാണ്. എന്ത്കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല. അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്തും സിപിഎമ്മിന് എതിരായി ഒകു വികാരം ഇല്ല എന്നതാണ് സത്യം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category