1 GBP = 97.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 24

Britishmalayali
രശ്മി പ്രകാശ്

നന്ദിക്കുക പ്രിയപുത്രി 
ആത്മവിഭൂഷിത മണവാട്ടി 
നിന്നെയിതാ തിരുമണവാളന്‍ 
മണവറയിങ്കല്‍ നയിച്ചല്ലോ.....

ഫെലിക്‌സിന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിവാഹമംഗള ഗാനം ഒഴുകി വന്നു. ഈശോയേ,എന്നെയും ഇസയെയും മരണത്തില്‍ പോലും വേര്‍പെടുത്തരുതേ.എന്റെ സ്‌നേഹം ഇസയ്ക്ക് മനസ്സിലാക്കി കൊടുക്കേണമേ.ഫെലിക്‌സ് ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട് മുട്ടുകുത്തി.

ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തങ്ങളെ ഈ മാനസികരോഗിയുടെ കയ്യില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ല എന്നോര്‍ത്തപ്പോള്‍ ഇസ അറിയാതെ മുട്ടുകുത്തി.പരിശുദ്ധ മാതാവേ...ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ.
 
കന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്‌നേഹം നിറഞ്ഞ അമ്മേ, സ്‌നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്‍മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാല്‍ കടാക്ഷിക്കണമേ, ഞാന്‍ എത്ര നിസ്സഹായനെണെന്നു നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകള്‍ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകള്‍ അഴിക്കുവാന്‍ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായെ മറിയമേ, നീയാകുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികള്‍ക്ക് അത് നിന്നില്‍ നിന്നും തട്ടിയെടുക്കാനാവില്ലെന്ന് ഞാന്‍ ധൈര്യപ്പെടുന്നു. നിന്റെ കൈകള്‍ക്കു അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കല്‍ നിന്നുള്ള മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് നീ കൈയ്യിലെടുക്കണമേ. എന്നെയും ലെക്‌സിയെയും ഈ മാനസിക രോഗിയായ മനുഷ്യന്റെ പക്കല്‍ നിന്നും വിടുവിക്കേണമേ...

ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തീകരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിര്‍മ്മാര്‍ജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനകളില്‍ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകള്‍ കേള്‍ക്കണമേ, വഴി നടത്തണമേ, സംരക്ഷിക്കണമേ. ആമേന്‍ 

പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം ഇസയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി,അവള്‍ ഫിലിപ്പിനെയും ഗ്രേസിനെയും കുറിച്ചോര്‍ത്തു.പരിശുദ്ധ മാതാവേ,എന്റെ 'അമ്മ ഇതിനകം മിഴിനീരിനാല്‍ നിന്റെ കാലുകള്‍ എത്രവട്ടം കഴുകിയിട്ടുണ്ടാവും ,ആ പ്രാര്‍ത്ഥന നീ കേള്‍ക്കുന്നില്ലേ?

എന്താണ് ഇസയുടെ മനസ്സിലെന്നറിയാതെ ഫെലിക്‌സ് അവളെത്തന്നെ നോക്കി.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ ഫിലിപ്പിനും ഗ്രേസിനും മനസ്സില്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.നഷ്ട്ടപ്പെട്ട മകളെയോര്‍ത്താണോ അതോ ഒരിക്കലും മടങ്ങിവരില്ലെന്നുറപ്പുള്ള സഹോദരനെയോര്‍ത്താണോ വിലപിക്കേണ്ടത്?

ഇമിഗ്രേഷന്‍ ചെക്കിങ് കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഫിലിപ്പിന്റെ മൂത്ത സഹോദരന്‍ പോള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.ഒന്നും മിണ്ടാതെ അയാള്‍ ഫിലിപ്പിന്റെ കയ്യില്‍ നിന്നും ട്രോളി വാങ്ങി കാറിനടുത്തേക്ക് നടന്നു.ഡിക്കിയില്‍ ലഗേജെടുത്തു വച്ചിട്ട് തിരിയുമ്പോള്‍ ഫിലിപ്പ് ,പോളിന്റെ തോളില്‍ പിടിച്ചു ബലമായി തന്റെ നേരെ തിരിച്ചു.എന്നതാ പോളച്ചായാ നമ്മുടെ പീറ്ററിന് പറ്റിയത്? അവന്‍ അത്ര വേഗത്തിലൊന്നും വണ്ടി ഓടിക്കാറില്ലല്ലോ? 

ഞാന്‍ എന്നതാടാ നിന്നോട് പറയേണ്ടത്. പകലുമുഴുവന്‍ നല്ല മഴയാരുന്നു. വൈകുന്നേരം ആണ് മഴയൊന്ന് തോര്‍ന്നത്.ഒരു പത്തുപത്തര കഴിഞ്ഞപ്പോള്‍ കുന്നേലെ ഇട്ടിച്ചായന്റെ അവിടുന്ന് ഫോണ്‍ വന്നു അവിടം വരെ ചെന്ന് അച്ചായനെ ഒന്ന് നോക്കണോന്ന്, ശ്വാസംമുട്ടല്‍ കൂടുമ്പോള്‍ സാധാരണ പീറ്റര്‍ ആണല്ലോ പോയി ഇന്‍ജെക്ഷന്‍ കൊടുക്കുന്നത്. ഞാന്‍ ആണെങ്കില്‍ ക്ലബ്ബില്‍ പോകാന്‍ നേരം അവന്റെ വണ്ടിയാണെടുത്തോണ്ടു പോയത്. എല്‍സുനാണേല്‍ നൈറ്റ് ഷിഫ്റ്റ്. തൊമ്മിക്കുഞ്ഞിനെ അമ്മച്ചിടെ അടുത്ത് ഏല്പിച്ചിട്ടാണ് അവന്‍  പോകാനിറങ്ങിയത്. പണിക്കു വരുന്ന കുഞ്ഞോയി ചേട്ടനെക്കൂടി ഒരു കൂട്ടിനു വിളിച്ചോളാന്‍ അമ്മച്ചിയാണ് പറഞ്ഞത്. ബൈക്കിലാണ് രണ്ടാളും കുന്നേലോട്ട് പോയത്. കൈതേപ്പാലം കഴിഞ്ഞു വളവു തിരിഞ്ഞു വന്നപ്പോള്‍ ഒരു പാണ്ടിലോറി കേറി വന്നു. ഒരു ഹെഡ്‌ലൈറ്റ് മാത്രമുള്ള അത് ലോറിയാന്ന് തിരിച്ചറിയാന്‍ അവനു പറ്റിയില്ലടാ. ഇടിയുടെ ശക്തിയില്‍ കുഞ്ഞോയി തെറിച്ചുപോയി. വായനശാലയിലെ പിള്ളേരാണ് പീറ്ററിനെ നമ്മുടെ ആശുപത്രിയില്‍ കൊണ്ടുപോയത്.അവിടുന്നു മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ അവനങ്ങു പോയെടാ.സ്വന്തം മകന്‍ തൊമ്മിക്കുഞ്ഞിന്റെ കാര്യം പോലും അവന്‍ ചോദിച്ചില്ലെടാ എന്നോട്.ഇസയുടെ കാര്യം മാത്രമാണ് അവന്‍ അവസാനമായി പറഞ്ഞത്.
 (തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam