1 GBP = 92.60 INR                       

BREAKING NEWS

ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടും പരാജയപ്പെട്ടു; തീയതി നീട്ടി തരാന്‍ യൂറോപ്യന്‍ യൂണിയന് കത്തയച്ചത് ബോറിസിന്റെ ഒപ്പ് കൂടാതെ; പിന്നാലെ നീട്ടേണ്ടതില്ല എന്ന് പറഞ്ഞ് മറ്റൊരു കത്ത് കൂടി അയച്ച് പ്രധാനമന്ത്രി; ദിവസങ്ങള്‍ മാത്രം ബാക്കിയാകവെ ബ്രിട്ടന്‍ പരിപൂര്‍ണ അനിശ്ചിതത്വത്തിലേക്ക്

Britishmalayali
kz´wteJI³

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇന്നലെ കോമണ്‍സില്‍ നടന്ന നിര്‍ണായക വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കടുത്ത തിരിച്ചടിയുണ്ടായി. ഇത് പ്രകാരം ബ്രെക്സിറ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട്  ടോറി എംപി ഒലിവര്‍ ലെറ്റ് വിന്‍ കൊണ്ടു വന്ന പ്രമേയം 306ന് എതിരെ 322 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് പാസാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ബോറിസിന്റെ ബ്രെക്സിറ്റ് ബില്‍ പാര്‍ലിമെന്റില്‍ പരാജയപ്പെട്ടതോടെ ബ്രെക്സിറ്റ് തീയതി 2020ജനുവരി 31 വരെ നീട്ടിത്തരാന്‍ യൂറോപ്യന്‍ യൂണിയന് ബോറിസിന്റെ ഒപ്പില്ലാതെ പാര്‍ലിമെന്റ് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ബ്രെക്സിറ്റ് നീട്ടേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ബോറിസ് ഇതിന് പിന്നാലെ മറ്റൊരു കത്ത് കൂടി അയച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ അവസാന ബ്രെക്സിറ്റ് തിയതിയായി നിശ്ചയിക്കപ്പെട്ടിരുന്ന ഒക്ടോബര്‍ 31ന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയാകവെ ബ്രിട്ടന്‍ പരിപൂര്‍ണ അനിശ്ചിതത്വത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.ഇന്നലത്തെ സൂപ്പര്‍ സാറ്റര്‍ഡേ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ബ്രെക്സിറ്റ് കരാര്‍ വോട്ടെടുപ്പിന് പകരമാണ് നേരത്തെ പാര്‍ലിമെന്റ് അംഗീകരിച്ച ബെന്‍ ആക്ട് അനുസരിച്ച് ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കിയിരിക്കുന്നത്.

ബ്രെക്സിറ്റ് ദീര്‍ഘിപ്പിക്കാന്‍  യൂണിയനോട് ആവശ്യപ്പെട്ട ശേഷം മാത്രം ബോറിസിന്റെ പുതിയ കരാര്‍ പരിഗണിച്ചാല്‍ മതിയെന്ന ലെറ്റ് വിന്റെ നിലപാട് പ്രധാമന്ത്രിയുടെ കണക്ക് കൂട്ടലുകളെ തകിടം മറിക്കുകയായിരുന്നു.ഇന്നലെ രാത്രി 11 മണിക്ക് മുമ്പ് ബ്രെക്സിറ്റ് കരാറില്‍ തീരുമാനമായിട്ടില്ലെങ്കില്‍ മൂന്ന് മാസം കൂടി ബ്രെക്സിറ്റിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്  യൂറോപ്യന്‍ യൂണിയന് കത്തെഴുതണമെന്ന ബെന്‍ നിയമത്തിലെ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് ഇന്നലെ എംപിമാര്‍ ബ്രസല്‍സിന് കത്തയച്ചിരിക്കുന്നത്.

ഇന്നലത്തെ പാര്‍ലിമെന്റ് സമ്മേളനത്തിന് ശേഷം കത്തയക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചുവെന്ന് ഇന്നലെ ബ്രസല്‍സ് നേതൃത്വം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ആ സമയമത്രയും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. ആവശ്യപ്പെട്ടാല്‍ ബ്രെക്സിറ്റിനുള്ള സമയം ദീര്‍ഘിപ്പിക്കാമെന്ന്  നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്ന ബ്രസല്‍സ് ചര്‍ച്ചകള്‍ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്കകം പ്രതികരണം അറിയിക്കാമെന്നാണ് സൂചനയേകിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ലിമെന്‍രില്‍ ശക്തമായ തിരിച്ചടിയുണ്ടായിട്ടും ഈ മാസം 31ന് തന്നെ യുകെയെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമെന്ന ശക്തമായ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബോറിസ്. നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും മറിച്ച് ഒക്ടോബര്‍ 31ന് തന്നെ ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുമെന്നുമുള്ള തന്റെ ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രി നിലകൊള്ളുന്നത്.

ബോറിസിന്റെ പേരില്‍ ഇന്നലെ മൂന്ന് കത്തുകളാണ് ഇന്നലെ യൂറോപ്യന്‍ യൂണിയന് പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒന്നാമത്തേത് ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റ് അയച്ച കത്താണ്. ഇതില്‍ ബോറിസ് ഒപ്പ് വച്ചിട്ടില്ല.  ആദ്യത്തെ കത്ത് പാര്‍ലിമെന്റിന്റേതാണെന്നും മറിച്ച് ഗവണ്‍മെന്റിന്റേതല്ലെന്നും വ്യക്തമാക്കി ബോറിസ് ഒപ്പ് വച്ച് അയച്ച കത്താണ് രണ്ടാമത് പോയിരിക്കുന്നത്. ബ്രെക്സിറ്റ് തീയതി നീട്ടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കത്താണ് മൂന്നാമത് ബോറിസ് അയച്ചിരിക്കുന്നത്.യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിനാണ് ഈ മൂന്ന് കത്തുകളും അയച്ചിരിക്കുന്നത്.

മൂന്നാമത്തെ കത്ത് മറ്റ് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്. ഇനിയും ഒരിക്കല്‍ കൂടി  ബ്രെക്സിറ്റ് വൈകിപ്പിക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നും അത് യുകെയുടെയും യൂറോപ്യന്‍ യൂണിയന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് മൂന്നാമത്തെ കത്തില്‍ ബോറിസ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പാര്‍ലിമെന്റില്‍ തിരിച്ചടിയുണ്ടായെങ്കിലും യുകെ നിലവിലെ ഡീലിനോട് നീതി പുലര്‍ത്തുമെന്നും യൂറോപ്യന്‍ യൂണിയനും ഇത് തന്നെ ചെയ്യണമെന്നുമാണ് ബോറിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ബോറിസിന്റെ ബ്രെക്സിറ്റ് ഡീലിന്റെ ഭാവി സ്പീക്കല്‍ ജോണ്‍ ബെര്‍കൗവിന്റെ കൈകളിലാണ്. ഈ ഡീലിന് മേല്‍ അര്‍ത്ഥപൂര്‍ണമായ ഒരു വോട്ടിന് അനുവാദം നല്‍കിയേക്കില്ലെന്ന സൂചന ഇന്നലെ അദ്ദേഹം നല്‍കിയിട്ടുമുണ്ട്. ഇതിന് പുറമെ ബോറിസിന്റെ പുതിയ ബ്രെക്സിറ്റ് കരാറിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ റിബല്‍ എംപിമാര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ജെല മെര്‍കല്‍ എന്നിവരെ പോലുള്ള യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാര്‍ തുടങ്ങിയവരുടെ നിലപാടും നിര്‍ണായകമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category