1 GBP = 92.60 INR                       

BREAKING NEWS

പാക്കിസ്ഥാനിലെ സുന്ദരന്‍ കാഴ്ചകള്‍ക്കിടയില്‍ കേയ്റ്റിന്റെ കണ്ണില്‍ പെട്ടത് ഗുഹപോലൊരു മണ്‍വീടിന് മുന്നില്‍ നില്‍ക്കുന്ന കുരുന്നുകളെ; വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വീട്ടില്‍ കയറി ചായ കുടിച്ച് വില്യവും കേയ്റ്റും; പാക്കിസ്ഥാനിലെ ശരിക്കാഴ്ചകള്‍ കണ്ട് ഞെട്ടി ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയും

Britishmalayali
kz´wteJI³

ഞ്ച് ദിവസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ വില്യം രാജകുമാരനും കേയ്റ്റും  ഒരു മണ്‍വീട്ടില്‍ കയറി അവിടുത്തെ അന്തേവാസികളെ പരിചയപ്പെടുകയും ചായ കുടിക്കുകയും ചെയ്തത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാകുന്നു.  ഹിന്ദുക്കുഷ് പര്‍വത നിരയിലെ ഒരു ഹിമശിഖരം കണ്ട് മടങ്ങും വഴി പാക്കിസ്ഥാനിലെ വിദൂരസ്ഥമായ വഖാന്‍ പ്രദേശത്തൂടെ കടന്ന് പോകുമ്പോഴാണ് റോഡരികിലെ ഈ മണ്‍വീട്ടില്‍ തങ്ങളെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കുരുന്നുകള്‍ രാജകീയ ദമ്പതികളുടെ ശ്രദ്ധ കവര്‍ന്നത്. തുടര്‍ന്ന് പെട്ടെന്ന് അവര്‍ വണ്ടി നിര്‍ത്തി ആ മണ്‍വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.

വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത ഈ വീട്ടിലേക്ക് രാജകീയ ദമ്പതികള്‍ വരുന്നത് കണ്ട് കുരുന്നുകള്‍ക്ക് വിശ്വസിക്കാനായതുമില്ല. പാക്കിസ്ഥാനികളുടെ ജീവിതത്തിന്റെ ശരിക്കാഴ്ചകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയുമെന്നും റിപ്പോര്‍ട്ടുണ്ട്. വില്യമിന്റെയും കേയ്റ്റിന്റെയും രാജകീയ വാഹനവ്യൂഹം കടുത്ത സുരക്ഷയില്‍ റോഡിലൂടെ നീങ്ങുന്നത് കാണാനായി ഗ്രാമീണര്‍ റോഡിന് ഇരുവശത്തും നില്‍ക്കുന്നുണ്ടായിരുന്നു. ഇവരെ നിരീക്ഷിച്ച് കൊണ്ട് വാഹനത്തിലിരിക്കുമ്പോഴാണ് വില്യമിന്റെയും കേയ്റ്റിന്റെയും കണ്ണുകളില്‍ ഈ മണ്‍വീടിന് മുന്നില്‍ നില്‍ക്കുന്ന കുരുന്നുകള്‍ പതിയുകയും ഞൊടിയിടെ വണ്ടി നിര്‍ത്തി അങ്ങോട്ട് കയറുകയുമായിരുന്നു.

തങ്ങള്‍ ഈ മണ്‍വീട്ടില്‍ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ നരകജീവിതമാണ് നയിക്കുന്നതെന്ന് ഇവിടുത്തെ അന്തേവാസികള്‍ രാജകീയ ദമ്പതികളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.കേയ്റ്റിന്റെയും വില്യമിന്റെയും പാക്കിസ്ഥാന്‍ പര്യടനം മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും അണുവിട തെറ്റാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇരുവരും അപ്രതീക്ഷിതമായി വണ്ടി നിര്‍ത്തിച്ച് മണ്‍വീട്ടിലേക്ക് കയറിയത് ഇവര്‍ക്ക് അകമ്പടി സേവിച്ചിരുന്ന പാക്കിസ്ഥാന്‍ പട്ടാളത്തിനും എയ്ഡുകള്‍ക്കും ഞെട്ടലുണ്ടാക്കിയിരുന്നു. ഒരു റൂം മാത്രമുളള ഈ വീട്ടിലേക്ക് കയറി രാജകീയ ദമ്പതികളെ ട്രാന്‍സിലേറ്റര്‍ മാത്രമാണ് അകമ്പടി സേവിച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള കേയ്റ്റ് ഈ വീട്ടിലെ കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത്രയും വിദൂരസ്ഥമായ ഇടത്ത് ജീവിക്കുന്ന ഈ കുടുംബത്തെ നേരില്‍ കാണാന്‍ സാധിച്ചത് വേറിട്ടൊരു അനുഭവമായെന്നാണ് കേയ്റ്റ് പ്രതികരിച്ചത്. അതിഥികളായി എത്തിയത് ആരാണെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ ഇവര്‍ തങ്ങള്‍ക്ക് ഒരു ഗ്ലാസ് ചായ നല്‍കി ആതിഥ്യമര്യാദ പ്രകടിപ്പിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്നാണ് വില്യം പറയുന്നത്. പാക്കിസ്ഥാനിലെ ജീവിതത്തിന്റെ വ്യത്യസ്തമായൊരു ചിത്രം ഇതിലൂടെ ദര്‍ശിക്കാനായെന്നും വില്യം പറയുന്നു.  പാക്കിസ്ഥാനിലെ പര്‍വത പ്രദേശത്തെ നിരവധി പേരെ കാണാന്‍ സാധിച്ചെന്നും ഇതിന് പുറമെ കലാഷ് ഗ്രാമത്തിലെ അനേകം പേരുമായി അടുത്തിടപഴകാന്‍ കഴിഞ്ഞുവെന്നും വില്യം വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category