1 GBP = 91.30 INR                       

BREAKING NEWS

കുളങ്ങരത്തൊട്ടിയിലെ കോടീശ്വരന്‍ ജോണ്‍ വിത്സണെ സ്ലോ പോയിസണ്‍ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ കേസ് കൊടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടോ? ജോണ്‍ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡല്‍ഹിയില്‍ മരിച്ച നിലയില്‍; ലിസിയെ മരിച്ച നിലയില്‍ കണ്ടത് ഫ്ളാറ്റിലും മകനെ റെയില്‍വെ ട്രാക്കിലും; കൂടത്തായി മോഡല്‍ സംശയിച്ച ജോണ്‍ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം

Britishmalayali
എം മനോജ് കുമാര്‍

തൊടുപുഴ: കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോണ്‍ വില്‍സണിന്റെ (65) മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള രണ്ടാം ഭാര്യ ലിസിയെയും മകന്‍ അലന്‍ സ്റ്റാന്‍ലിയെയുംമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ ലിസിയെയും മകനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസി പക്ഷെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. ഒന്നാമത് ലിസി ജാമ്യത്തിലാണ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ നോട്ടീസ് ലഭിക്കുമ്പോള്‍ ഹാജരാകണം എന്ന് മാത്രമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇവര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ രണ്ടു കോടി തിരികെ നല്‍കണം എന്നും ഹൈക്കോടതി അവശ്യപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്നുണ്ട് എന്ന് മാത്രം. നിലവില്‍ ലിസിയുടെ മുന്നില്‍ ആത്മഹത്യയ്ക്ക് സാഹചര്യം നിലനില്‍ക്കുന്നില്ല. എന്നാല്‍ ദുരന്തം സംഭവിച്ചിരിക്കുകയാണ്.

കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോണ്‍ വില്‍സണിന്റെ (65) മരണം കൂടത്തായി രീതിയിലുള്ള കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കെ ഈ കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് ലിസി ആത്മഹത്യചെയ്തത്. സ്വത്ത് തേടി കൂടത്തായി രീതിയില്‍ വില്‍സണിന്റെ ഭാര്യ ലിസി സൃഷ്ടിച്ചതാണോ ഈ മരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൂടത്തായില്‍ പ്രതിസ്ഥാനത്ത് ജോളിയായിരിക്കെ വില്‍സണിന്റെ മരണത്തില്‍ സംശയിക്കുന്നത് രണ്ടാം ഭാര്യയായ ലിസിയെയാണ്. സ്ലോ പോയിസണ്‍ നല്‍കി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വില്‍സണെ രണ്ടാം ഭാര്യ വഴി നടത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 2018 ഡിസംബര്‍ 31 വൈകീട്ടാണ് വില്‍സണെ തൂങ്ങിമരിച്ച നിലയില്‍ വസതിയില്‍ കാണപ്പെടുന്നത്. മരണത്തെക്കുറിച്ച് പരാതി വന്നിരിക്കെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. വില്‍സണിന്റെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ജോണിന്റെ മക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

വില്‍സണിന്റെ രണ്ടു കോടിയിലേറെ രൂപ ലിസി തട്ടിയെടുത്തതായി മക്കള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ദോഹ ഖത്തറില്‍ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫീസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് വില്‍സണ്‍. ഖത്തറില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലേക്ക് വന്നു ജീവിതം തുടരുകയായിരുന്നു വില്‍സണ്‍. കോടികളുടെ സ്വത്തുക്കളും വില്‍സണുണ്ട്. 40 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ജോണിന് ഉള്ളതായി പറയപ്പെടുന്നുണ്ട്. ഗള്‍ഫ് മേഖലകളില്‍ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെര്‍ലിങ് മാത്യുവിന്റെ സഹോദരനാണ് വില്‍സണ്‍. പതിനൊന്നു വര്‍ഷം മുമ്പ് വില്‍സണിന്റെ ഭാര്യ വല്‍സമ്മ രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടാം വിവാഹം കഴിച്ചതാണ് ലിസിയെ. പ്രായപൂര്‍ത്തിയായ രണ്ടു ആണ്‍മക്കള്‍ ലിസിക്കുണ്ട്. ഇതെല്ലാം അറിഞ്ഞാണ് ലിസിയെ വില്‍സണ്‍ വിവാഹം കഴിക്കുന്നത്.

ഭര്‍ത്താവായ നേവല്‍ ഓഫീസര്‍ മരിച്ച ശേഷം മക്കള്‍ക്കൊപ്പം ജീവിച്ചു വരവേയാണ് വില്‍സണിന്റെ ആലോചന ലിസിക്ക് വരുന്നത്. ഇതോടെ ലിസി വില്‍സണിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹമാണ് ജോണിനെ മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒടുവില്‍ മരണത്തിലേക്കും തള്ളിവിട്ടത്. മരണത്തില്‍ വില്ലത്തി ലിസി എന്നാണ് കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. കൂടത്തായി സീരിയല്‍ കൊലപാതകങ്ങളുടെ വഴിയേയുള്ള മരണമാണ് ഇതെന്നുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. വിവാഹം കഴിച്ച ശേഷം വെറും 565 ദിവസം മാത്രമാണ് ലിസി വില്‍സണിന്റ ഭാര്യയായി താമസിച്ചത്.

ഈ സമയത്തിനുള്ളില്‍ ബന്ധുക്കളെ അകറ്റി ജോണിനെ ലിസി പൂര്‍ണമായി ഒറ്റപ്പെടുത്തി. ആദ്യഭാര്യയിലെ മകനെ വീട്ടില്‍ നിന്നും പടിയിറക്കി. വേലക്കാരിയെ കൂടി മാറ്റി. ഒറ്റപ്പെടുത്തി ശേഷം വിഷാദത്തിലേക്കും മരണത്തിലേക്കും ഈ കോടീശ്വരനെ തള്ളിവിടുന്നതിന്നിടയില്‍ രണ്ടു കോടിയോളം രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. വില്‍സണിന്റെ അക്കൗണ്ടുകള്‍ ബന്ധുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറു കോടിയോളം രൂപയുള്ള അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റിയത് മനസിലായത്. ബാക്കി നാല് കോടി രൂപയുടെയും സ്വത്തുക്കളുടെയും അവകാശിയായി, നോമിനിയായി ലിസി മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് മരണത്തില്‍ അന്വേഷണം തേടി ബന്ധുക്കള്‍ രംഗത്ത് വന്നത്. അതിസമ്പന്നനും കോടികളുടെ സ്വത്തുക്കളുടെ ഉടമയുമാണ് കെ.ജോണ്‍ വില്‍സണ്‍. ഭാര്യ മരിച്ചപ്പോള്‍ ജോണ്‍ ഒറ്റയ്ക്കായി. മക്കള്‍ വിദേശത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category