1 GBP = 92.60 INR                       

BREAKING NEWS

യുകെ മലയാളിയെതേടി വീണ്ടും മരണ വാര്‍ത്ത; പൂളില്‍ മരണം വിളിച്ച 17 വയസുകാരന്‍ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം താങ്ങാനാവാതെ മാതാപിതാക്കളും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

ര്‍മിങ്ഹാമിലെ മേരി ഇഗ്നേഷ്യസിന്റെ മരണ വാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്ന് മാറും മുമ്പേ യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടിയെത്തി.. പൂളില്‍ സ്ഥിര താമസക്കാരായ ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശികളായ വിനോദ് വര്‍ക്കി - ജൂലി വിനോദ് വര്‍ക്കി ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കിയുടെ മരണമാണ് മലയാളി സമൂഹത്തെ തേടിയെത്തിയിരിക്കുന്നത്.

കൂറെ കാലമായി രോഗ ബാധിതനായിരുന്ന കെന്‍ വിധിക്കു കീഴടങ്ങിയത്മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി കൊണ്ടാണ്. കെനിന്റെ വിയോഗം മൂലം പൂള്‍ നിവാസികള്‍ക്കും താങ്ങാവുന്നതിലധികമാണ്. പതിനേഴ് വയസുകാരനായ കെനിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ ആണ് നടത്തുക.
 
കെനിന്റെ മൃതദേഹം നാട്ടിലെത്തിക്കും മുമ്പ് യുകെ മലയാളികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതു ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് ഡോര്‍സെറ്റ് മലയാളി അസോസിയേഷനും മറ്റു വിവിധ സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്യൂണറല്‍ ഡയറക്ടര്‍സ് അറിയിക്കുന്നതനുസരിച്ചു പൊതു ദര്‍ശനത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ഓരോ ആഴ്ചയും യുകെ നിലവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും വീണ്ടും മരണ വാര്‍ത്തയെത്തുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ കെനിന്റെ മരണം ഉള്‍പ്പെടെ മൂന്ന് മരണങ്ങളാണ് മലയാളി സമൂഹത്തിനിടിയില്‍ ഉണ്ടായിരിക്കുന്നത്. വാറ്റ് ഫോര്‍ഡില്‍ നേഴ്സായ ബീനയുടെ മരണം ആയിരുന്നു ആദ്യമെത്തിയത്. പിന്നാലെ , ഇന്നലെ ബിര്‍മിങ്ഹാമില്‍ മേരി ഇഗ്നേഷ്യസിന്റെ മരണ വാര്‍ത്തയ്ക്ക് തൊട്ടുപുറകെയാണ് കെനും ഈ ലോകത്തോട് വിട പറഞ്ഞിരിക്കു  ന്നത്. 

കെനിന്റെ മരണവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക്
റെമി ജോസഫ് (പ്രസിഡന്റ് ഡിഎംഎ) - 07984059106, സാംപാപ്പച്ചന്‍ - 07450107909 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category