1 GBP = 92.10 INR                       

BREAKING NEWS

അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ എം1ലൂടെ കാല്‍നടയാത്രക്കാരന്‍; പാഞ്ഞ് വന്ന മെര്‍സിഡസ് ഇടിച്ച് മരണം; ജംക്ഷന്‍ 35എയ്ക്കും 36നും ഇടയില്‍ അടച്ചത് 17 മണിക്കൂര്‍

Britishmalayali
kz´wteJI³

എം1 മോട്ടോര്‍വേയില്‍ ജംക്ഷന്‍ 35എയ്ക്കും 36നും ഇടയിലുള്ള രണ്ട് മൈല്‍ ദൂരം 17 മണിക്കൂര്‍ നേരം അടച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മോട്ടോറിസ്റ്റുകളാണ്  മണിക്കൂറുകളോളം നരകയാതനകള്‍ അനുഭവിച്ചത്. അര്‍ധരാത്രിയില്‍ തിരക്കേറിയ എം1ലൂടെ നീങ്ങിയ 25കാരനായ കാല്‍നടയാത്രക്കാരന്‍ പാഞ്ഞ് വന്ന മെര്‍സിഡസ് ഇടിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത്. ഒക്ടോബര്‍ 18ന് രാത്രി ബ്രിട്ടീഷ് സമയം 11.52 ന് അപടകടത്തെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ച് വരുത്തിയിരുന്നു. കറുത്ത നിറത്തിലുള്ള മെര്‍സിഡെസാണ് കാല്‍നടയാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ചാപിള്‍ടൗണില്‍ നിന്നും ബാണ്‍സ്ലെയിലേക്കുള്ള കാരിയേജ് വേ അടച്ചിരുന്നു. എന്നാല്‍ റോഡുകള്‍ വൈകീട്ട് അഞ്ച് മണിയോടെ വീണ്ടും തുറന്നിരുന്നു. കാറിന്റെ ഇടിയേറ്റ് വീണ കാല്‍നടയാത്രക്കാരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതിലെ വന്ന മോട്ടോറിസ്റ്റുകളോട് വഴി തിരിഞ്ഞ് പോകാന്‍ നിര്‍ദേശിക്കുന്ന ഹോളോ സ്‌ക്വയര്‍ ഡൈവേര്‍ഷന്‍ സിംബലുകള്‍ ഇവിടെ ഉയര്‍ത്തിയിരുന്നു. കടുത്ത അപകടത്തെ തുടര്‍ന്ന് സ്റ്റോക്ക്ബ്രിഡ്ജിലെ ജംക്ഷന്‍ 35എയ്ക്കും ടാങ്കര്‍സ്ലെയിലെ ജംക്ഷന്‍ 36നും ഇടയില്‍ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്നാണ് സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ വാഹനഗതാഗതം നിരോധിച്ചതിനാല്‍ പകരം വഴികള്‍ തെരഞ്ഞെടുക്കാന്‍ മോട്ടോറിസ്റ്റുകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതായത് പകരം എം18 അല്ലെങ്കില്‍ എ1എം  തുടങ്ങിയ വഴികളിലൂടെ പോകാനായിരുന്നു പോലീസ് നിര്‍ദേശിച്ചത്. ഈ അപകടത്തിന് ദൃക്സാക്ഷികളായവര്‍ ഇതിനെക്കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഈ അപകടത്തെക്കുറിച്ച് അറിയാവുന്നവര്‍ 101 എന്ന ഇന്‍ഡിഡന്റ് നമ്പര്‍ പരാമര്‍ശിച്ച് 1011 എന്ന  നമ്പറില്‍ വിളിച്ചറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശിക്കുന്നത്.

ഹൈവേസ് ഇംഗ്ലണ്ടിന്റെ 24/7 കോണ്‍ടാക്ട് സെന്റര്‍ ടീമിന്റെ 0300 123 5000 എന്ന നമ്പറില്‍ വിളിക്കുന്നവര്‍ക്ക് അപകടത്തെക്കുറിച്ച് തത്സമയ വിവരങ്ങള്‍ പ്രദാനം ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായതിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്ന നിരവധി മോട്ടോറിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category