1 GBP = 91.30 INR                       

BREAKING NEWS

പത്ത് പേര്‍ കൂടി ആകാശച്ചാട്ടം നടത്തി; സോള്‍സ്ബറിയിലെ തെളിഞ്ഞ മാനത്ത് കാലത്ത് ചാട്ടം പൂര്‍ത്തി യാക്കി മലയാളികള്‍; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്‌കൈ ഡൈവിങ് തുടരുമ്പോള്‍

Britishmalayali
ഷാജി ലൂക്കോസ്‌

ളം കുളിരും ഇളം വെയിലുമുള്ള സുന്ദരമായ സോള്‍സ് ബറിയിലെ പ്രഭാതത്തില്‍  ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭാഗമായുള്ള സ്‌കൈ ഡൈവിങില്‍ ഇന്നലെ പറന്നിറങ്ങിയത് പത്തോളം പേര്‍. ജോര്‍ജ് മീറ്റോ, സൈമണ്‍ ജേക്കബ് കിരണ്‍ ഷൈന്‍, ആല്‍വിന്‍ സേവ്യര്‍, ജോമോന്‍ കുര്യാക്കോസ്, അനീഷ് ജോര്‍ജ്, ഷാജോ ജോസ്, ജോജി തോമസ് അക്ഷയ് നായര്‍, ശ്രുതി നായര്‍ എന്നിവരാണ് ഇന്നലെ സോള്‍സ്ബ്‌റിയില്‍ സ്‌കൈ ഡൈവിങ് പൂര്‍ത്തിയാക്കിയത്.
 
രാവിലെ എട്ടു മണിക്ക് തന്നെ വന്നെത്തി കിരണും ഷാജോയും ശ്രുതിയും അക്ഷയും അവരുടെ ചലഞ്ച് പൂര്‍ത്തിയാക്കിയപ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അവസാനം ചാടിയ അനീഷും പറന്നിറങ്ങിയതോടെ പത്ത് പേരും അവരുടെ യജ്ഞം പൂര്‍ത്തിയാക്കി.ബാക്കിയുള്ള എട്ട് പേര്‍ ഇന്ന് സ്‌കോട്ട്ലന്റ് പെര്‍ത്ത്ഷെയറില്‍ ആകാശച്ചാട്ടത്തിനായി എത്തും

അതേസമയം സ്‌കോട്ട്ലന്റ്ലെ പെര്‍ത്ത് ഷെയറില്‍ പാരഗണ്‍ സ്‌കൈ ഡൈവിഗ് നടത്തുന്ന ചാട്ടത്തില്‍ പങ്കെടുക്കൂവാനെത്തിയ സ്‌കോട്ട്ലന്റ്ലെ അബീഡീനില്‍ നിന്നു തന്നെയുളള കിരണ്‍ വര്‍ക്കിക്ക് അവസാന നിമിഷം റദ്ദ് ചെയ്തതിനാല്‍ തന്റെ യജ്ഞം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ട്രെയിനിങ്ങിന് പൂര്‍ത്തിയായി സ്‌കൈ ഡൈവിങ്ങിനുള്ള ഡ്രസ്സും ഇട്ടതിനു ശേഷമാണ് മാറ്റി വച്ചതായുള്ള അറിയിപ്പ് വരുന്നത്. ഇന്നത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് പൂര്‍ത്തിയാക്കനാണ് കിരണ്‍ ഉദ്ദേശിക്കുന്നത്.

മെച്ചപ്പെട്ട കാലാവസ്ഥ ഉറപ്പില്ലാത്തതു കൊണ്ട് ഒരു ഫ്ലൈറ്റ് മാത്രമാണ് സോള്‍സ്ബറിയിലെ ആര്‍മി ഏയര്‍ ഫീല്‍ഡില്‍ ശനിയാഴ്ച സ്‌കൈ ഡൈവേഴ്‌സിന് വേണ്ടി പറത്തിയിരുന്നത്. പതിനാറു പേര് കയറുന്ന വിമാനത്തില്‍ സ്‌കൈഡൈവേഴ്‌സിനെ കൂടാതെ പരിശീലകരും ഫോട്ടോഗ്രഫര്‍മാരും ഉണ്ടാവുമെന്നുള്ളത് കൊണ്ട് ചാടാന്‍ സാധിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. അര മണിക്കൂര്‍ നീണ്ട ട്രെയിനിങ്ങിന് ശേഷമാണ് 13000 അടി ഉയരത്തില്‍ നിന്നുമുള്ള ഇവരുടെ സാഹസികത നടക്കുന്നത്.

ശനിയാഴ്ചത്തെ പരിപാടിയോടുകൂടി ഇതുവരെ 24 പേരുടെ ആകാശചാട്ടം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. കേംബ്രിഡ്ജ്ഷെ യറിലെ നോര്‍ത്ത് ലണ്ടന്‍ സ്‌കൈഡൈവിംഗ് ഏജന്‍സിയിലാണ് 14 പേര് കഴിഞ്ഞ ദിവസം പങ്കെടുത്തത്. മറ്റ് എട്ട് പേര് ഇന്ന് അവരുടെ സാഹസികതയ്ക്ക് സോള്‍സ്ബറിയിലും സ്‌കോട്ട്ലന്റിലുമായി ഒരുങ്ങിക്കഴിഞ്ഞു.
കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് റദ്ദ് ചെയ്യപ്പെട്ടതിനാല്‍ നാട്ടിലേയ്ക്ക് തിരിച്ച ചാരിറ്റി ഫൗണ്ടേഷന്‍ ചെയമാന്‍ ഷാജന്‍ സ്‌കറിയ ഉള്‍പ്പെടെ അവശേഷിക്കുന്ന മറ്റ് നാലു പേരുടെ സ്‌കൈഡൈവിങ് പിന്നീട് നടത്തുന്നതാണ്.

കേരളത്തിലെ സാമ്പത്തികമായി ബുദ്ധി മുട്ടുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പ്രധാനമായും യുകെയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള നിസ്വാര്‍ത്ഥമതികളും സേവന സന്നദ്ധരുമായ 36 പേര് ഈ കാരുണ്യ യജ്ഞത്തില്‍ പങ്കു ചേരുന്നത്. ഇതുവരെ 44,442.95 പൗണ്ടോളം ആണ് ഈ സ്‌കൈഡൈ ഡൈവിങ് വഴി ശേഖരിച്ചത്.സ്വിന്‍ഡന്‍ ആന്റ് വില്‍ഷെയര്‍ ചില്‍ഡ്രെന്സ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിയക്ക് 500 പൗണ്ട് ഈ ഫണ്ടില്‍ നിന്നും സംഭാവന നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category