1 GBP = 92.90 INR                       

BREAKING NEWS

അമ്മയായതിനെ കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞ് കണ്ണ് നിറഞ്ഞ് മേഗന്‍; കണ്ണ് തുടച്ച് പിന്തുണയുമായി സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ആരാധകര്‍; വി ലൗ യു മേഗന്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗില്‍ ആദ്യം എത്തിയത് ഞൊടിയിടയില്‍

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെ പത്നി മേഗന്‍ മാര്‍കിളിനോട് സഹതാപം പ്രകടിപ്പിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരക്കണക്കിന് പേര്‍ രംഗത്തെത്തി. തന്റെ ഗര്‍ഭാവസ്ഥയില്‍ താന്‍ വള്‍നറബിളായിരുന്നുവെന്നും അന്ന് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്നും അപ്പോഴും തന്നെ നിറം പിടിപ്പിച്ച കഥകളിലെ നായികയാക്കാനും ഗോസിപ്പുകള്‍ പ്രചരിപ്പിക്കാനും പലരും രംഗത്തെത്തിയെന്ന് പറഞ്ഞ് മേഗന്‍ കണ്ണ് നിറച്ചതിനെ തുടര്‍ന്നായിരുന്നു അവരോട് സഹതാപം പ്രകടിപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയത്. അമ്മയയാതിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞ് കണ്ണ് നിറച്ച മേഗനെ ആശ്വസിപ്പിക്കാനെന്നോണം WeLoveYouMeghan എന്ന ഹാഷ് ടാഗുമായിട്ടായിരുന്നു ആരാധകര്‍ രംഗത്തെത്തിയത്.

ഈ ഹാഷ് ടാഗില്‍ ഏതാണ്ട് 60,000ത്തോളം പേരായിരുന്നു ട്വിറ്ററിലൂടെ മാത്രം രംഗത്തെത്തിയിരുന്നത്.ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ ഐടിവി ഡോക്യുമെന്ററിക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴായിരുന്നു താന്‍ അടുത്ത കാലത്ത് ജീവിതത്തില്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച്  മേഗന്‍  വികാരഭരിതയായിരുന്നത്. തന്നെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളും ഗോസിപ്പുകളും പറഞ്ഞ് പരത്താനും കുറ്റം പറയാനും വിമര്‍ശിക്കാനും കൂടുതല്‍ പേരുണ്ടെങ്കിലും താന്‍ ഓകെ ആണോ എന്ന് അന്വേഷിക്കാനും സുഖമായിരിക്കുന്നുവോ എന്ന് അന്വേഷിക്കുന്നതിനും അധികം പേരില്ലെന്ന് പറഞ്ഞായിരുന്നു മേഗന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കണ്ണ് നിറച്ചിരുന്നത്.

ഇന്റര്‍ന്യൂ സമയത്ത് തന്റെ ഭാര്യയുടെ അടുത്തിരുന്ന ഹാരിയും മേഗന്റെ അവസ്ഥയറിഞ്ഞ് കണ്ണ് തുടച്ചിരുന്നു. മേഗനോട് സഹതാപം പ്രകടിപ്പിച്ച് കൊണ്ടുള്ള ആരാധകരുടെ #WeLoveYouMeghan എന്ന ഹാഷ് ടാഗ് വെറും ഒരു മണിക്കൂറിനുള്ളിലായിരുന്നു ഒരു ട്രെന്‍ഡായി കത്തിപ്പടര്‍ന്നിരുന്നത്. മേഗനോട് പിന്തുണ പ്രകടിപ്പിക്കുന്നതിനായി ഈ ഹാഷ്ടാഗ് ഷെയര്‍ ചെയ്യാന്‍ ബ്രിട്ടീഷ് എഴുത്തുകാരനായ ഗ്രെഗ് ഹോഗ്ബെന്‍ ആഹ്വാനം ചെയ്തിരുന്നു. ഈ ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്തതിന് ശേഷം 70,000ത്തില്‍ അധികം പേര്‍ ഇത് ഷെയര്‍ ചെയ്തിരുന്നുവെന്നാണ് കണക്കാക്കുന്നത്.

ഐടിവി ന്യൂസ് അറ്റ് ടെന്‍ അവതാരകനായ ടോം ബ്രാഡ്‌ബൈ ആണ് മേഗനുമായി അഭിമുഖ സംഭാഷണം നടത്തിയിരിക്കുന്നത്. അമിതമായ മാധ്യമ ശ്രദ്ധയും പാപ്പരാസികളുടെ പിന്തുടരലും കാരണം ശാരീരികവും മാനസികവുമായ എന്തൊക്കെ പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്ന  ബ്രാഡ്‌ബൈയുടെ ചോദ്യത്തിന് മുന്നിലാണ് മേഗന്‍ തന്റെ ദുരവസ്ഥകള്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നത്. ഇത്തരം വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും ഭര്‍ത്താവ് ഹാരി തനിക്ക് എത്രമാത്രം സംരക്ഷണവും പിന്തുണയുമേകുന്നുണ്ടെന്നും മേഗന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
 
ഏതൊരു സ്ത്രീയെയും പോലെ ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ ഏറെ വള്‍നറബിളായിരുന്നുവെന്നും അതിനാല്‍ ഈ അവസരത്തില്‍ മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടരുകയും ഗോസിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക പ്രശ്‌നങ്ങളും വെല്ലുവിളിയുമാണുണ്ടാക്കിയതെന്നും മേഗന്‍ ക്യാമറക്ക് മുന്നില്‍ പരിതപിച്ചിരുന്നു. തുടര്‍ന്ന് ഒരു കുട്ടിയുടെ അമ്മയായ വേളയില്‍ താന്‍ ശാരീരികവും മാനസികവുമായ വെല്ലുവിളില്‍ നേരിടുമ്പോഴും പാപ്പരാസികളടക്കമുള്ള മാധ്യമങ്ങള്‍ തന്നെ വെറുതെ വിടാതിരുന്നതിലും മേഗന്‍ സങ്കടം രേഖപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category