
വെര്‍ജിന്‍ മൊബൈലിന്റെ ആയിരക്കണക്കിന് പേ ആസ് യു ഗോ(പിഎവൈജി) കസ്റ്റമര്‍മാര്‍ തങ്ങളുടെ ബില്‍ വകയില്‍ ഉയര്‍ന്ന ചാര്‍ജുകള്‍ നല്കാന് നിര്‍ബന്ധിതരാകാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. ഇതിനായി ദിവസം ആറ് പൗണ്ട് വീതം ഈടാക്കുന്ന പരിഷ്കാരം നിലവില്‍ വന്നിരിക്കുന്നതിനാല്‍ പേ ആസ് യു ഗോ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് വേഗം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന നിര്‍ദേശം ശക്തമായി. പുതിയ നീക്കമനുസരിച്ച് യൂസര്‍മാര്‍ ഓരോ ദിവസവും ടെക്സ്റ്റുകള്‍ക്കായി രണ്ട് പൗണ്ടും ആദ്യത്തെ 200 മിനുറ്റ കോളുകള്‍ക്ക് രണ്ട് പൗണ്ടും 200 എംബി ഡാറ്റക്ക് രണ്ട് പൗണ്ടും വച്ച് നല്‍കേണ്ടി വരും. പുതിയ കസ്റ്റമര്മാര്ക്കായി പിഎവൈജി കോണ്ട്രാക്ടുകള് വില്‍ക്കുന്നത് വെര്‍ജിന്‍ നിര്‍ത്തി വച്ചിട്ടുമുണ്ട്.
നവംബര്‍ 18 മുതലായിരിക്കും മേല്‍ സൂചിപ്പിച്ച പ്രകാരം നിരവധി പിഎവൈജി കസ്റ്റമര്‍മാര്‍ വര്‍ധിപ്പിച്ച ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നത്. പുതിയ പരിഷ്കാരം നിലവില്‍ വരുന്നതോടെ ഫോണ്‍ കോളുകള്‍ക്ക് മിനുറ്റിന് ഒരു പെന്‍സും ഓരോ ടെക്സ്റ്റുകള്‍ക്കും ഒരു പെന്‍സും നല്‍കേണ്ടി വരും. ഡാറ്റ ഉപയോഗത്തിന് ഓരോ 200 എംബിക്കും രണ്ട് പൗണ്ട് ദിവസം മുഴുവന്‍ അടക്കാന്‍ നിര്‍ബന്ധിതരാകും. മിക്ക ആളുകളും ദിവസത്തില്‍ 200 ടെക്സ്റ്റില്‍ കുറവായിരിക്കും അയക്കുന്നത്. അതിനാല്‍ ഫ്ലാറ്റ് നിരക്കായ രണ്ട് പൗണ്ടെന്നത് വളരെ ഉയര്‍ന്നതാണ്.
എല്ലാ കസ്റ്റമര്‍മാരെയും ഡെയിലി പ്ലാന്‍ താരിഫിലേക്ക് മാറ്റില്ലെന്ന് വെര്‍ജിന്‍ പറയുന്നുണ്ടെങ്കിലും ഏതൊക്കെ കസ്റ്റമര്മാരെയാണിത് ബാധിക്കുക അല്ലെങ്കില്‍ ബാധിക്കാതിരിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുമില്ല. ഇത്തരത്തില്‍ ചാര്‍ജ് വര്‍ധനവ് ബാധകമാകുന്നവരെ ഇക്കാര്യം ഇമെയില്‍ മുഖാന്തിരം അറിയിക്കുന്നതായിരിക്കുമെന്നാണ് വെര്‍ജിന്‍ പറയുന്നത്. തങ്ങളുടെ പ്രൊഡക്ടുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളെ സംബന്ധിച്ച് സ്ഥരിരമായി അവലോകനം നടത്താറുണ്ടെന്നും വെര്‍ജിന്‍ പറയുന്നു. തങ്ങളുടെ വെബ്സൈറ്റില്‍ നിന്നും വെര്‍ജിന്‍ മൊബൈല്‍ എല്ലാ പിഎവൈജി സിം കാര്‍ഡുകളും നീക്കം ചെയ്തുവെന്ന വാര്‍ത്തക്ക് പുറകെയാണ് ചാര്‍ജ് വര്‍ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു പുറത്ത് വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വെര്‍ജിന്‍ പുതിയ പിഎവൈജി സിം കാര്‍ഡുകള്‍ നല്‍കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാര്‍ജ് വര്‍ധനവ് നേരിടുന്ന തങ്ങളുടെ നിലവിലെ പിഎവൈജി കസ്റ്റമര്‍മാരോട് വ്യത്യസ്തമായ പ്ലാനുകളിലേക്ക് മാറാനാണ് വെര്‍ജിന്‍ നിര്‍ദേശിക്കുന്നത്. ഇതിലും മികച്ച പ്ലാനിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ മാസാന്ത ജാം പാക്കുകളിലേക്ക് മാറാനാണ് വെര്‍ജിന്‍ നിര്‍ദേശിക്കുന്നത്.ഇതിലൂടെ കോളുകള്‍, ടെക്സ്റ്റുകള്‍, ഡാറ്റ എന്നിവയില്‍ മികച്ച മൂല്യം ലഭിക്കുമെന്നും വെര്‍ജിന്‍ വാഗ്ദാനം ചെയ്യുന്നു. ജാം പാക്കുകള്‍ മൂല്യത്തിന്റെ കാര്യത്തില്‍ മികച്ചവയാണ്. ഇതിലൂടെ 250 മിനുറ്റ്, 250 ടെക്സ്റ്റുകള്‍, 250 എംബി ഡാറ്റ എന്നിവ വെറും 5 പൗണ്ടിന് ലഭിക്കും. നിലവില്‍ പിഎവൈജി കോണ്ട്രാക്ടുകളിലുള്ളവരും അതിനായി ശ്രമിക്കുന്നവരും ചാര്‍ജ് വര്‍ധനവിനെ നിശിതമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam